ഭര്‍ത്താവിനെ കറുമ്പന് എന്ന് വിളിച്ച് നിരന്തരം അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ മോചനകേസ് സംബന്ധിച്ച വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ലഭിക്കാന്‍ ഭാര്യ നല്കിയ ഹര്‍ജിയില്‍ ഇയാള്‍ക്കെതിരെ വ്യാജ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്നാണ് ഭാര്യ നല്കിയ പരാതിയില്‍ പറയുന്നത്. 2007 നവംബര്‍ 15നാണ് ദമ്പതികള്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. 2012ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്. അന്ന് ഇവരുടെ മകള്‍ക്ക് വെറും മൂന്നര വയസ്സായിരുന്നു പ്രായം. തന്റെ നിറം കറുത്തതാണെന്ന് പറഞ്ഞ് ഭാര്യ തന്നെ അപമാനിക്കുമായിരുന്നുവെന്ന് ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിനെ കരുതി ഈ അപമാനം സഹിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. 2011 ഒക്ടോബര്‍ 29ന് ഭാര്യ ബനസ്വാഡി പോലീസ് സ്റ്റേഷനില്‍ എത്തി തനിക്കും തന്റെ പ്രായമായ അമ്മയ്ക്കുമെതിരേ കേസു കൊടുക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. ഐപിസി 498എ പ്രകാരമാണ് പരാതി…
Read MoreTag: wife and husband
കോഴിക്കോട്ട് നവദമ്പതികള്‍ പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയില്‍ ചാടി ! ഭാര്യയെ രക്ഷപ്പെടുത്തി; ഭര്‍ത്താവിനായി തിരച്ചില്‍…
കോഴിക്കോട്ട് ഫറോക്ക് പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടിയ ദമ്പതികളില്‍ ഭര്‍ത്താവിനായി തിരച്ചില്‍. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്,വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിതിനായി തിരച്ചില്‍ തുടരുകയാണ്. ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവര്‍ കണ്ടിരുന്നു. വാഹനം നിര്‍ത്തി ഇദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ചാണ് വര്‍ഷ രക്ഷപെട്ടത്. പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചു കിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്. വര്‍ഷയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. അതേസമയം, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറില്‍ പിടിക്കാനായില്ല. എല്ലാവരും നോക്കിനില്‍ക്കെ ജിതിന് മുങ്ങിത്താഴുകയായിരുന്നു. ആറു മാസം മുന്‍പായിരുന്നു ജിതിനും വര്‍ഷയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കള്‍ അറിയിച്ചതായി…
Read Moreഭര്‍ത്താവ് അവിഹിത ബന്ധം കണ്ടെത്തി ! കാമുകന്റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിന് സയനൈഡ് നല്കി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
സൈനികനെ സോഡിയം സയനൈഡ് നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ശീതള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസിന്റെ പിടിയിലായി. 38കാരനായ സഞ്ജയ് ബോസലെയാണ് സോഡിയം സയനൈഡ് നല്കി കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട സഞ്ജയുടെ മൃതദേഹം അഞ്ച് ദിവസം മുമ്പ് ബംഗളൂരു- പൂനെ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഈ കഴിഞ്ഞ നവംബര്‍ ഏഴിനാണ് സഞ്ജയ് വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവിടെ നിന്നും ഭാര്യയുടെ അവിഹിത ബന്ധം ഇയാള്‍ കണ്ടെത്തി. ഇതിനെ പറ്റി ഭാര്യയുടെ അടുത്ത് ചോദിക്കുകയും ചെയ്തു. ശേഷം താമസം മറ്റൊരിടത്തേക്ക് മാറാനും സഞ്ജയ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഭാര്യയും കാമുകനും ചേര്‍ന്ന് ഇയാളെ ഒഴിവാക്കാന്‍ പദ്ധതിയിട്ടു. സോഡിയം സയനൈഡ് കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കിയാണ് ശീതള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൃത്യം…
Read Moreഭര്‍ത്താവും വേലക്കാരിയും തമ്മില്‍ അവിഹിതബന്ധമെന്ന് ഭാര്യയ്ക്ക് സംശയം ! ഭാര്യയുടെ ക്വട്ടേഷന്‍ അനുസരിച്ച് ആറംഗ സംഘം യുവതിയായ വേലക്കാരിയെ മാറിമാറി ബലാല്‍സംഗം ചെയ്തു…
ഭുവനേശ്വര്‍: ഭര്‍ത്താവിന് വീട്ടുവേലക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ വേലക്കാരിയ്ക്കെതിരേ വീട്ടമ്മയുടെ ക്വട്ടേഷന്‍. ഇതേത്തുടര്‍ന്ന് ആറംഗ സംഘം യുവതിയായ വേലക്കാരിയെ തട്ടിക്കൊണ്ടു പോയി മാറിമാറി ബലാല്‍സംഗം ചെയ്തു. വീട്ട് ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് സംഘം നാല്പതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനേയും തട്ടിക്കൊണ്ട് പോയത്. അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭര്‍ത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ഛയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിച്ചു. ഈ സമയം എല്ലാത്തിനും സാക്ഷിയായി ക്വട്ടേഷന്‍ നല്കിയ സ്ത്രീയും ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ മകളെ സംഘം…
Read Moreതാല്പര്യമില്ലെന്ന് പറഞ്ഞതല്ലേ ! താല്പര്യമില്ലെന്നു പറഞ്ഞിട്ടും ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ച നവവരനെതിരേ ബലാല്‍സംഗ പരാതിയുമായി ഭാര്യ; ഒടുവില്‍ യുവാവ് അകത്താകുകയും ചെയ്തു…
താത്പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റു ചെയ്തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന പരാതിയും യുവതി ഇയാള്‍ക്കും മാതാപിതാക്കള്‍ക്കും എതിരേ നല്‍കിയിട്ടുണ്ട്.സിന്തീ നിവാസിയാണ് യുവതി. താന്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഭര്‍ത്താവ് ശാരീരിക പീഡനത്തിനിരയാക്കുകയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. യുവതി ബലാത്സംഗത്തിനും ഭര്‍ത്താവിനെതിരെ പരാതി നല്കി. സ്വകാര്യബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥനായ യുവാവുമായാണ് യുവതിയുടെ വിവാഹം നടത്തിയത്. എന്നാല്‍ ഭര്‍ത്തൃ വീട്ടില്‍ എത്തിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടുവെന്നും യുവതി മനസിലാക്കിയത്. ഒരു സ്വകാര്യ കമ്പനിയില്‍ ജൂനിയര്‍ ജോലിയായിരുന്നു ഇയാള്‍ക്ക്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ള ജോലിയും യുവാവ് നിര്‍ത്തി. പിന്നീട് ഇയാള്‍ തന്നെ നിര്‍ബന്ധിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് യുവാവിനെ…
Read More