വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ലൈംഗികത അനുവദിച്ചില്ല; ഭാര്യയുടെ പ്രവൃത്തിയില്‍ മനംനൊന്തം ഭര്‍ത്താവ് ജീവനൊടുക്കി;മരുമകള്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേ്‌സ് കൊടുത്ത് അമ്മായിയമ്മ…

മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മരുമകള്‍ ലൈംഗികത നിഷേധിച്ചിട്ടാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മാതാവിന്റെ പരാതിയില്‍ പോലീസ് 32കാരിയ്‌ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. അഹമ്മദാബാദിലെ മണി നഗറുകാരിയായ ഗീതാപാര്‍മര്‍ എന്ന യുവതിക്കെതിരേ ഷഹേര്‍ കോട്ട്ഡാ പോലീസാണ് കേസെടുത്തത്. വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും മകന്‍ സുരേന്ദ്ര സിന്‍ഹയുമായി യുവതി ലൈംഗികതയ്ക്ക് സമ്മതിക്കാത്ത സാഹചര്യത്തില്‍ മകന്‍ കടുത്ത വിഷാദം ബാധിച്ചാണ് മരിച്ചതെന്നാണ് സുരേന്ദ്രയുടെ മാതാവിന്റെ ആരോപണം. 55 കാരിയായ മാതാവ് മ്യുലി പാര്‍മറിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സുരേന്ദ്ര സിന്‍ഹ രണ്ടു വിവാഹബന്ധം വേര്‍പെടുത്തിയ ഗീതയെ വിവാഹം കഴിച്ചത്. റെയില്‍വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിന്‍ഹയും ഗീതയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബറിലായിരുന്നു. 2016ല്‍ സിന്‍ഹ ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. മറ്റു രണ്ടു പേരുമായുള്ള വിവാഹ ബന്ധം ആചാരപ്രകാരം വേര്‍പെടുത്തിയാണ് ഗീതയും എത്തിയത്. വിവാഹത്തിന്…

Read More