വൈഫ് സ്വാപ്പിംഗ് എതിര്‍ത്ത യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് കൊല്ലപ്പെട്ട ജൂബിയുടെ സഹോദരന്. ഭാര്യമാരെ പങ്കുവെയ്ക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ പകതീര്‍ക്കാനാണ് ഭര്‍ത്താവ് ഷിനോ ജൂബിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. പങ്കാളി കൈമാറ്റത്തിന് പോലീസ് കേസ് വന്നതിന് പിന്നാലെ അകന്ന് കഴിയുകയായിരുന്ന ജൂബിയെ അതിന് ശേഷം പലതവണ ഷിനോ പിന്തുടര്‍ന്നിരുന്നതായി സഹോദരന് വെളിപ്പെടുത്തി. ഒരു മാസം മുമ്പ് കാസര്‍ഗോഡ് ഒരു കമ്പനിയില്‍ ജൂബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി പോയപ്പോള്‍ താനും സുഹൃത്തും കൂടെ പോയെന്നും സഹോദരന് പറഞ്ഞു. കോട്ടയം കുറുപ്പന്തറ കഴിഞ്ഞ് ഒരാള്‍ മാറിനില്‍ക്കുന്നത് പോലെ ജൂബിക്ക് തോന്നി. അത് ഷിനോ ആണെന്ന് അവള് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഞാനും സുഹൃത്തും പോയി നോക്കിയപ്പോള്‍ അത് ഷിനോ തന്നെയായിരുന്നു. തുടര്‍ന്ന് അവന് ജൂബിയെ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി. എന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന്…
Read MoreTag: wife swaping
പങ്കാളിക്കൈമാറ്റക്കേസ് ! പരാതിക്കാരി വെട്ടേറ്റു മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം…
കോട്ടയം: പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു സംഘത്തെ രൂപീകരിച്ചരിക്കുന്നത്. പങ്കാളി കൈമാറ്റക്കേസില്‍ 2022 ജനുവരിയില്‍ അഞ്ചു കേസുകളാണ് കറുകച്ചാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ചങ്ങനാശേരി, പാലാ, എളമക്കര, പുന്നപ്ര, ആലപ്പുഴ എന്നിങ്ങനെ അഞ്ച് കേസുകളാണ് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാലു കേസുകള്‍ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. മണര്‍കാട് മാലം തുരുത്തിപ്പടിയില്‍ കാഞ്ഞിരത്തുംമൂട്ടില്‍ (കൊത്തളം) ജേക്കബി(ജോയി)ന്റെ മകള്‍ ജൂബി ജേക്കബാ(26)ണു മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കങ്ങഴ പത്തനാട് സ്വദേശി ഷിനോ (32)യെ ഇന്നലെ രാത്രി ചങ്ങനാശേരിയിലെ സ്വകാര്യആശുപത്രിയില്‍ കണ്ടെത്തിയിരുന്നു. ജീവനൊടുക്കാനുള്ളശ്രമം പരാജയപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ ഇന്നു ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്. ഇന്നലെ രാവിലെ 10.30ന് മാലം കുറുപ്പംപടിയിലാണു സംഭവം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ജൂബി സ്വന്തംവീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്.…
Read Moreവൈഫ് സ്വാപ്പിംഗ് കേരളത്തിലും ! ഇണകളെ പരസ്പരം വെച്ചുമാറുന്ന വന്‍സംഘം കോട്ടയത്ത് പിടിയില്‍;പ്രവര്‍ത്തനം മെസേജിംഗ് ആപ്പുകളിലൂടെ…
ഇണകളെ പരസ്പരം വെച്ചുമാറുന്ന ‘വൈഫ് സ്വാപ്പിംഗ്’ സമ്പ്രദായം കേരളത്തിലും പിടിമുറുക്കുന്നു.പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പിടിയിലായി. ആറുപേരാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പൊലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേര് ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാല്‍തന്നെ വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍…
Read More