മധുര: സ്വന്തം ഭര്‍ത്താവ് അന്യ സ്ത്രീയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ ഏതെങ്കിലും ഭാര്യ അത് സഹിക്കുമോ ? മധുരയില്‍ സംഭവിച്ചതും അതു തന്നെയാണ്. നെഹ്രു നഗറിലെ ശശികല എന്ന യുവതി പരസ്ത്രീ ബന്ധത്തിലേര്‍പ്പെട്ട ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ കോരി ഒഴിച്ചാണ് പ്രതികാരം ചെയ്തത്. ഭര്‍ത്താവ് 37 കാരന്‍ ഓട്ടോ ഡ്രൈവര്‍ എം പരമേശ്വരത്തെ രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന് തന്നെക്കൂടാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നുള്ള വഴക്കിനെ തുടര്‍ച്ചയായിരുന്നു ഈ എണ്ണ പ്രയോഗം. തന്നെക്കൂടാതെ വിരട്ടിപ്പതുവില്‍ മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് ഭാര്യ കണ്ടെത്തി. ഏതാനും നാളായി പരമേശ്വരം വീട്ടില്‍ എത്തുകയോ കുട്ടികളെ അന്വേഷിക്കുകയോ ചെയ്യുന്നുണ്ടായിരുന്നുമില്ല. ഇതേ തുടര്‍ന്ന് ശശികല എസ്എസ് കോളനി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതുകൊണ്ട് യാതൊരു ഗുണമുണ്ടായില്ല. പരമേശ്വരം കാമുകിയുമൊത്തുള്ള വാസം തുടരുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് തന്നെ…
Read More