ഭാര്യയ്ക്ക് ജോലി പകല്‍, ഭര്‍ത്താവിന് രാത്രിയും പിന്നെ എങ്ങനെ വിവാഹ ജീവിതം മുമ്പോട്ടു കൊണ്ടുപോകും ? ഈ സമൂഹത്തിലെ പല ദമ്പതികളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. ഇപ്പോള്‍ വിവാഹമോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ച ദമ്പതികളോട് കോടതി ഈ ചോദ്യം ചോദിച്ചിരിക്കുകയാണ്. ഒരുമിച്ചു ജീവിക്കാന്‍ ഒരു ശ്രമം കൂടി നടത്തിനോക്കിക്കൂടേയെന്നും ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്നയും ദമ്പതികളോട് ആരാഞ്ഞു. ബംഗളൂരുവില്‍നിന്നുള്ള ദമ്പതികളാണ് വിവാഹ മോചന ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ബംഗളൂരു അത്രയധികമൊന്നും വിവാഹമോചനങ്ങള്‍ നടക്കുന്ന സ്ഥലമല്ലെന്ന് ജസ്റ്റിസ് നാഗരരത്ന അഭിപ്രായപ്പെട്ടു. ഒരുമിച്ചു ജീവിക്കാന്‍ ഒരു ശ്രമം കൂടി നടത്തിക്കൂടേയെന്ന് കോടതി ആരാഞ്ഞു. വേര്‍പിരിയുന്നതിന് ഇരുകക്ഷികളും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ അറിയിച്ചു. ഉടമ്പടി പ്രകാരം ഭര്‍ത്താവ് ഭാര്യയ്ക്ക് ഒറ്റത്തവണ ജീവനാംശമായി പന്ത്രണ്ടര ലക്ഷം രൂപ നല്‍കും. ഇരു കക്ഷികളും…
Read MoreTag: wife
ആവശ്യത്തിന് ദോശ ഉണ്ടാക്കി കൊടുത്തില്ല ! വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്…
ആവശ്യത്തിന് ദോശ ഉണ്ടാക്കി നല്കാഞ്ഞതിന്റെ പേരില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. കൃഷ്ണഗിരി ജില്ലയിലെ മാത്തൂരിനടുത്ത് എന്‍ മോട്ടൂര്‍ ഗ്രാമത്തില്‍ മാതാമ്മാള് (50) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് ഗണേശനെ (60) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗണേശന് ഭാര്യയോട് ദോശ ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാതാമ്മാള് മൂന്ന് ദോശ ഉണ്ടാക്കി ഭര്‍ത്താവിനു നല്കി. പിന്നാലെ, പാചകവാതകം തീര്‍ന്നു. ഗണേശന് വീണ്ടും മൂന്നു ദോശ കൂടി ആവശ്യപ്പെട്ടെങ്കിലും ഗ്യാസ് തീര്‍ന്നതിനാല്‍ ദോശ ഉണ്ടാക്കാനാകില്ലെന്ന് മാതാമ്മാള് പറഞ്ഞു. ഇതില്‍ കുപിതനായ ഗണേശന് ഭാര്യയുടെ തലയിലും കഴുത്തിലും കയ്യിലും വെട്ടുകയായിരുന്നു. ഇയാളെ തടയാന്‍ ശ്രമിച്ച മരുമകള്‍ വിജയലക്ഷ്മി, പേരക്കുട്ടി തനിഷ (2) എന്നിവര്‍ക്കും ഗുരുതര പരുക്കേറ്റു. പോലീസെത്തിയാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്.
Read Moreലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു ! ഒപ്പം ഉറങ്ങാന്‍ കിടന്ന ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍…
ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവും മൂലമാണെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖിനെ (35) അറസ്റ്റു ചെയ്തു. ഏലംകുളം വായനശാലയ്ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അര്‍ധരാത്രി കഴിഞ്ഞ് ഫഹ്നയും ഭര്‍ത്താവും ഉറങ്ങാന്‍ കിടന്ന മുറിയില്‍ നിന്ന് ബഹളം കേട്ട് അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് നഫീസ എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നു കിടക്കുന്നതായി കണ്ടു. റഫീഖ് വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായും അവര്‍ പോലീസിനോടു പറഞ്ഞു. സംശയം തോന്നി മുറിയിലെത്തി നോക്കിയപ്പോഴാണ് ഹഫ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും…
Read Moreഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തിന് കട്ട സപ്പോര്‍ട്ടുമായി യുവതി ! കാരണം അറിഞ്ഞാല്‍ തലയില്‍ കൈവയ്ക്കും…
സ്വന്തം ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ ഏതൊരു ഭാര്യയും പ്രശ്നമുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ത ആവുകയാണ് മോണിക്ക ഹള്ഡറ്റ് എന്ന 37കാരി. ഭര്‍ത്താവായ ജോണ്‍ എന്ത് ആഗ്രഹം പറഞ്ഞാലും സമ്മതിച്ചുകൊടുക്കുന്ന മനസാണ് തന്റേതെന്ന് മോണിക്ക പറയുന്നു. അതുകൊണ്ടുതന്നെ പരസ്ത്രീബന്ധവും ഇവര്‍ക്ക് പൂര്‍ണ സമ്മതമാണ്. മറ്റു സ്ത്രീകളുമായി സമയം ചെലവാക്കാന്‍ അനുവദിക്കുന്നതിലൂടെ ഭര്‍ത്താവിന് തന്നോടുളള സ്നേഹം വര്‍ദ്ധിക്കുമെന്നാണ് മോണിക്ക പറയുന്നത്. ജോണ്‍ മറ്റു സ്ത്രീകളോടൊപ്പം ചെലവഴിക്കുമ്പോള്‍ വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് തന്റെ പ്രധാന ജോലിയെന്ന് മോണിക്ക പറയുന്നു. ”ഭര്‍ത്താവിനെ സന്തോഷവാനാക്കുക എന്നതാണ് എന്റെ ലക്ഷ്യം. പൂര്‍ണ അര്‍ത്ഥത്തില്‍ ഞാനൊരു വീട്ടമ്മയാണ്. ദിവസത്തില്‍ കൂടുതല്‍ സമയവും ജോണിന് വേണ്ടിയാണ് എന്റെ പ്രവര്‍ത്തനം. അദ്ദേഹത്തിനിഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കുക, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുക എന്നതിലൊക്കെയാണ് ഞാന്‍ ശ്രദ്ധ നല്‍കുന്നത്” മോണിക്ക പറയുന്നു. മോണിക്കയെ പിന്തുണച്ചും പരിഹസിച്ചും നിരവധി ആളുകളാണ്…
Read Moreഭര്‍ത്താവിനെയും അമ്മായിയമ്മയെയും കൊന്ന് കഷണങ്ങളാക്കി ഫ്രീസറില്‍ കയറ്റി ! യുവതി പിടിയില്‍…
ഭര്‍ത്താവിനെയും അമ്മായിയമ്മയെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മാസങ്ങളോളം മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ച യുവതി പിടിയില്‍. ഏഴുമാസം മുന്‍പാണ് യുവതി ഇരുവരെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ മേഘാലയത്തിലെ നദിയില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 2022 സെപ്റ്റംബറില്‍ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കാണാനില്ലെന്ന് കാണിച്ച് യുവതി പോലീസില്‍ പരാതി നല്കി. ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ബന്ധുവും പരാതി നല്‍കിയതോടെ, യുവതിയെ പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. 2022 ഓഗസ്റ്റ് 17ന് കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേയെയും അമ്മായി അമ്മ ശങ്കരി ഡേയെയും കൊലപ്പെടുത്തിയതായി പ്രതി ബന്ദന കലിത സമ്മതിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കൊല നടത്തി ശേഷം ഇരകളുടെ മൃതദേഹങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീട് വിട്ടു.…
Read Moreഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു ! വിനോദ് കാംബ്ലിയ്ക്കെതിരേ പോലീസ് കേസ്…
ഭാര്യയെ തല്ലിയതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയ്ക്കെതിരേ കേസ്. മദ്യലഹരിയില്‍ ഭാര്യയുടെ തലയില്‍ അടിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് മുംബൈ പോലീസ് കാംബ്ലിയ്ക്കെതിരേ കേസെടുത്തത്. ബാന്ദ്രയിലെ ഫ്ളാറ്റില്‍വച്ച് വെള്ളിയാഴ്ച വിനോദ് മര്‍ദിച്ചെന്ന് ഭാര്യ ആന്‍ഡ്രിയ ഹെവിറ്റിന്റെ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 324, 504 വകുപ്പുകള്‍ ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു. പാചകത്തിനു ഉപയോഗിക്കുന്ന പാനിന്റെ ഹാന്‍ഡില്‍ വിനോദ് ആന്‍ഡ്രിയയ്ക്കു നേരെ എറിഞ്ഞെന്നും, അങ്ങനെയാണു തലയ്ക്കു പരുക്കേറ്റതെന്നും പരാതിയില്‍ പറയുന്നു. താരം ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ താരത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ വിനോദ് കാംബ്ലി ഭാര്യയെ അസഭ്യം പറയുകയായിരുന്നു. 12 വയസ്സുകാരനായ മകന് കാംബ്ലിയെ തടയാന്‍ നോക്കിയെങ്കിലും, അടുക്കളയിലേക്കു പോയ താരം കുക്കിങ് പാന്‍ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ബാബ ആശുപത്രിയില്‍ ചികിത്സ തേടിയ ആന്‍ഡ്രിയ,…
Read Moreവീട്ടില്‍ പോയ ഭാര്യ മടങ്ങിയെത്തിയില്ല ! വിഷമം മൂത്ത് യുവാവ് ജനനേന്ദ്രിയം മുറിച്ചുമാറ്റി; 25കാരന് നാലു കുട്ടികളുടെ പിതാവ്…
വീട്ടില്‍പ്പോയ ഭാര്യ മടങ്ങിയെത്താത്തതിന്റെ വിഷമത്തിലും ദേഷ്യത്തിലും യുവാവിന്റെ കടുംകൈ. ഇയാള്‍ തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ബിഹാറിലെ മധേപുര പൊലീസ് സ്റ്റേഷന് പരിധിയിലെ രജനി നയനനഗര് പ്രദേശത്താണ് സംഭവം. 25കാരനായ കൃഷ്ണ ബാസുകിയാണ് തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഇയാള്‍ സമീപവാസിയായ അനിതയെയാണ് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലുകുട്ടികളുണ്ട്. പഞ്ചാബിലെ മാണ്ഡിയില്‍ ജോലി ചെയ്യുന്ന യുവാവ് രണ്ടുമാസം മുന്‍പാണ് കുടുംബത്തെ കാണാന്‍ രജനി നയന നഗറിലെത്തിയത്. വീട്ടില്‍ പോയ ഭാര്യ മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലനായ കൃഷ്ണ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം മുറിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ട ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃഷ്ണ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം കൃഷ്ണയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Read Moreകൈക്കുഞ്ഞുമായി ഭര്‍ത്തൃവീട്ടില്‍ നിന്നും ഇറങ്ങിവന്ന പ്രണയിനിയെ വിവാഹം ചെയ്തു ! നടന് ജനാര്‍ദ്ദനന്റെ ജീവിതത്തില്‍ പിന്നെ സംഭവിച്ചത്…
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ജനാര്ദ്ദനന്. വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങിയ താരം പിന്നീട് കോമഡി, ക്യാരക്ടര്‍ റോളുകളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറുകയായിരുന്നു. ജനാര്ദ്ദനന് എന്ന നടന്റെ കരിയര്‍ ഗ്രാഫ് സംഭവബഹുലമാണ്. സ്ത്രീ പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്നു ഒരുകാലത്ത് ജനാര്ദ്ദനന്. എന്നാല്‍ ഇന്ന് ആ നടനെ സ്ത്രീകള്‍ ഏറെ ഇഷ്ടപെടുന്നു. അതിന് കാരണം അഭിനയത്തിലെ മിതത്വവും ലാളിത്യവും തന്നെയാണ്. സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന കെ മധു ചിത്രം ജനാര്ദ്ദനന് വഴിത്തിരിവാകുകയായിരുന്നു. ഇതിനോടകം എഴുന്നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയലക്ഷ്മിയാണ് താരത്തിന്റെ ഭാര്യ. ചെറുപ്പം മുതലേ പരിചയമുള്ളവരായിരുന്നു ഇരുവരും. കുഞ്ഞുന്നാളിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.’ എന്നാല്‍ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല. വിജയലക്ഷ്മിയെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചു. എന്നാല്‍ ആ ദാമ്പത്യ ജീവിതം അധികകാലം മുന്നോട്ട് പോയില്ല. ചില പ്രശ്നങ്ങള്‍ കാരണം അവള് വീട്ടിലേക്ക തിരിച്ചെത്തി. അപ്പോഴേക്കും…
Read Moreയുവതിയെ കൊലപ്പെടുത്തിയതിന് ഏഴു വര്‍ഷമായി ഭര്‍ത്താവ് ജയിലില്‍ ! ‘മരിച്ച’ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്…
ഏഴ് വര്‍ഷം മുന്‍പ് ‘മരിച്ച’ യുവതി രാജസ്ഥാന് പോലീസിന്റെ പിടിയില്‍. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ ഭര്‍ത്താവാണ് യുവതിയെ കുറിച്ച് പോലീസില്‍ വിവരങ്ങള്‍ നല്‍കിയത്. 2015ല്‍ ആരതി എന്ന സ്ത്രീയെ വിവാഹം കഴിച്ചതായി ഇവരുടെ ഭര്‍ത്താവ് സോനു പറഞ്ഞു. വിവാഹശേഷം ഭൂമിയും സ്വത്തും തന്റെ പേരിലാക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും സോനു അതിന് തയ്യാറായില്ല. അതോടെ യുവതി വീട് വിട്ടിറങ്ങി. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. അതിനിടെ, മഥുരയിലെ മഗോറ കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് പോലീസ് കണ്ടെത്തി. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ആറ് മാസത്തിന് ശേഷം കാണാതായ മകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് സ്റ്റേഷനിലെത്തി. ആ സമയത്ത് മരിച്ച സ്ത്രീയുടെ ഫോട്ടോയും വസ്ത്രങ്ങളും പോലീസ് പിതാവിനെ കാണിച്ചു. ഇത് തന്റെ മകള്‍ ആരതിയാണെന്ന് പിതാവ് സൂരജ് പ്രസാദ്…
Read Moreഭര്‍ത്താവിന് ലോട്ടറിയടിച്ച് കിട്ടിയ 1.3 കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം മുങ്ങി ! ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍…
ലോട്ടറിയടിച്ചതിലൂടെ ഭര്‍ത്താവിന് ലഭിച്ച 1.3മൂന്നു കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞു. ലോട്ടറിപ്പണം ലഭിച്ചതിനു തൊട്ടുപിന്നാലെ മൂന്നു കുട്ടികളുടെ അമ്മ കൂടിയായ സ്ത്രീ പണമെല്ലാമെടുത്ത് കാമുകന്റെ ഒപ്പം മുങ്ങുകയായിരുന്നു. തായ്ലന്റിലാണ് സംഭവം. മണിത്ത് എന്നയാള്‍ക്കാണ് 6 മില്യണ്‍ ബട്ട് (1.3 കോടി രൂപ) ലോട്ടറി അടിച്ചത്. സമ്മാനത്തുക നല്കുന്ന പരിപാടിക്കിടെയാണ് ഭാര്യ അങ്കണാറത്ത് കാമുകനോപ്പം ഒളിച്ചോടിയത്. 26 വര്‍ഷമായി മണിത്തും അങ്കണാറത്തും ഒന്നിച്ച് ജീവിക്കുന്നു. മൂന്ന് കുട്ടികളുമുണ്ട്. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഇവര്‍ വിവാഹിതരല്ലെന്ന് പോലീസ് പറഞ്ഞു. സമ്മാനത്തുക നല്കുന്ന പരിപാടിയില്‍ അപരിചിതനായ ഒരാള്‍ പരിപാടിക്ക് എത്തിയിരുന്നു. ഇത് ആരാണെന്ന് മണിത്ത് ചോദിച്ചപ്പോള്‍ ഒരു അകന്ന ബന്ധുവാണെന്നാണ് അവര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പണവുമായി അങ്കണാറത്ത് മുങ്ങിയത്. സമ്മാനമായി ലഭിച്ച തുകയുടെ ഒരു ഭാഗം ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുക്കാനും ബാക്കി കുടുംബാംഗങ്ങള്‍ക്ക് നല്‍കാനുമാണ് ഇയാള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍…
Read More