കാട്ടാനകള്‍ കൂട്ടമായി കൃഷിസ്ഥലത്തേക്ക് ഇറങ്ങുന്നത് കണ്ട് നിര്‍ത്താതെ കുരച്ച പട്ടിയ്ക്ക് നഷ്ടമായത് സ്വന്തം കൂട്. പട്ടിയുടെ കുര കേട്ട് കലിമൂത്ത ആന വന്ന് പട്ടിക്കൂട് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രി മഠപ്പുരച്ചാലിലെ കൃഷിയിടത്തിലാണ് സംഭവം. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയപ്പോള്‍ നായ കുരച്ച് ബഹളം വെയ്ക്കുകയായിരുന്നു. ഇതുകേട്ട് കലി പൂണ്ട ആനകളിലൊന്ന് പട്ടിയുള്ള കൂട് തള്ളി മറിച്ചിടുകയായിരുന്നു. വാഴപടവില്‍ സേവ്യറിന്റെ കൃഷിയിടത്തില്‍ എത്തിയ കാട്ടാനയാണ് വീട്ടു മുറ്റത്തെ കൂട്ടില്‍ കിടന്ന പട്ടിയെ അക്രമിച്ചത്. വീടിന് പത്ത് മീറ്റര്‍ മാത്രം അകലെയാണ് പട്ടിക്കൂട് ഉണ്ടായിരുന്നത്. കൂടിന്റെ പലക തകര്‍ന്നുണ്ടായ വിടവിലൂടെ പട്ടി പുറത്ത് ചാടി ഓടി രക്ഷപ്പെടുകയും ചെയ്തു.
Read MoreTag: wild elephant
ആഹാ…സംഗതി കൊള്ളാലോ… വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറിനു മുകളില്‍ കയറിയിരിക്കാന്‍ ശ്രമിച്ച് കാട്ടാന ! അലറി വിളിച്ച് യാത്രക്കാര്‍; വീഡിയോ വൈറാലാകുന്നു…
നിങ്ങള്‍ വഴിയരികില്‍ വാഹനം നിര്‍ത്തിയിട്ട് അകത്തിരിക്കുമ്പോള്‍ ഒരു കൊമ്പനാന വന്ന് കാറിനു മുകളില്‍ ഇരിക്കിന് ശ്രമിച്ചാല്‍ എന്താവും കഥ. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.തായ്ലന്ഡിലെ ഖാവോ യായ് ദേശീയ പാര്‍ക്കിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഡ്യുവ എന്ന 35 വയസ്സു പ്രായമുള്ള കൊമ്പനാനയാണ് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ കയറിയിരിക്കാന്‍ ശ്രമിച്ചത്. റോഡിലൂടെ നടന്നു നീങ്ങിയ കൊമ്പന് ആദ്യം കാറിനു സമീപത്തെത്തി കാറിനോടു ചേര്‍ന്നു നിന്നു. പിന്നീടാണ് കാറിന്റെ മുകളില്‍ കയറി ഇരിക്കാന്‍ ശ്രമിച്ചത്.ഈ സമയം എത്രപേര്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. ആനയുടെ പ്രവര്‍ത്തിയില്‍ പന്തികേടു തോന്നിയ കാര്‍ ഡ്രൈവര്‍ മെല്ല വണ്ടി മുന്നോട്ടെടുത്തു. തലനാരിഴയ്ക്കാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവര്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടത്. ആനയുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ഗ്ലാസുകള്‍ പൊട്ടിയിട്ടുണ്ട്. ആനയുടെ ഭാരം താങ്ങാനാവാതെ കാറിന്റെ പല…
Read Moreഅടിച്ചു പൂക്കുറ്റിയായപ്പോള്‍ ആനയെ കിസ്സടിക്കണം എന്നു തോന്നി ! കാട്ടാനയെ ഉമ്മ വയ്ക്കാന്‍ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറലാകുന്നു…
ബംഗളൂരു: മദ്യപിച്ച് ലക്കുകെട്ടാല്‍ പിന്നെ ചെയ്യുന്നതൊന്നും പലര്‍ക്കും ഓര്‍മയുണ്ടാവില്ല. ഇത്തരമൊരു അവസരത്തില്‍ കാട്ടാനയെ ഉമ്മ വയ്ക്കാന്‍ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. മദ്യലഹരിയില്‍ കാട്ടാനയെ ഉമ്മവയ്ക്കാന്‍ പോയ 24കാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ മലൂര്‍ എന്ന സ്ഥലത്താണ് സംഭവം. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തി പ്രദേശത്തുള്ള ഈ ഗ്രാമത്തില്‍ കാട്ടാനയിറങ്ങുന്നത് പതിവാണ്. സംഭവ ദിവസം നാട്ടിലിറങ്ങിയ ആറ് കാട്ടാനകളെ പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാട്ടിലേക്ക് മടക്കി അയക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്കൊപ്പം പ്രദേശവാസികളുമുണ്ടായിരുന്നു. എന്നാല്‍ ഇവരോട് കൂടെ വരരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് അനുസരിക്കുവാന്‍ പ്രദേശവാസികള്‍ തയാറായിരുന്നില്ല. ആനയെ കാട്ടിലേക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ സെല്‍ഫിയെടുക്കാനായി ബഹളമുണ്ടാക്കി. ഇതില്‍ കലിപ്പ് മൂത്ത ആന ആളുകള്‍ക്കു നേരെ ഓടിയടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ആളുകള്‍ ചിതറിയോടുകയും ചെയ്തു.…
Read Moreദമ്പതികളെ കാട്ടാന മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ട് മണിക്കൂര്‍; തിരിച്ചു പോയത് വീട്ടുമുറ്റത്ത് താണ്ഡവം നടത്തിയ ശേഷം…
മൂന്നാര്‍: ദമ്പതികളെ കാട്ടാന മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ടു മണിക്കൂര്‍. ഇവരെ വീടിനുള്ളില്‍ ബന്ദികളാക്കിയാണ് കാട്ടാന വിളയാടിയത്. ദേവികുളം ടൗണില്‍ അയ്യപ്പക്ഷേത്രത്തിനു സമീപം താമസിക്കുന്ന തകിടിയേല്‍ സുകുമാരനെയും (63), ഭാര്യ ശ്യാമളയെയുമാണ് വീട്ടുമുറ്റത്ത് നിലയുറപ്പിച്ച കാട്ടാന ഏറെനേരം മുള്‍മുനയിലാക്കിയത്.ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടുമുറ്റത്ത് ശബ്ദം കേട്ടുണര്‍ന്ന ശ്യാമളയാണ് കാട്ടാനയെ കണ്ടത്. വീട് മലയുടെ ചെരിവിലായതിനാല് പിന്‍വശത്തുകൂടി ഇറങ്ങി രക്ഷപ്പെടാനും കഴിയുമായിരുന്നില്ല. ഭീതി കാരണം, ഫോണ്‍ ചെയ്ത് മറ്റാരെയും സഹായത്തിനു വിളിക്കാന്പോലുമാവാതെ ഇരുവരും ഏതു സമയവും ആക്രമണം ഭയന്ന് വീടിനുള്ളില്‍ കഴിച്ചുകൂട്ടി. വീട്ടുമുറ്റത്തെ വാഴകളെല്ലാം തിന്നുതീര്‍ത്ത് അഞ്ചരയോടെയാണ് കാട്ടാന മടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് ദേവികുളത്ത് കാട്ടാനകള്‍ ഇറങ്ങി ദിവസങ്ങളോളം നാട്ടുകാരുടെ ഉറക്കം കെടുത്തിയത്. ദേവികുളം എസ്റ്റേറ്റ് സ്വദേശി ജോര്‍ജിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയതും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു.
Read More