സരിതോര്‍ജ്ജം നിലയ്ക്കുന്നില്ല ! കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന് പറഞ്ഞ് സരിത നായര്‍ തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് നാലര ലക്ഷം രൂപ; വാദിയ്ക്കും പ്രതിയ്ക്കുമെതിരേ അറസ്റ്റു വാറണ്ടുമായി കോടതി…

കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം സരിതാ നായര്‍ വീണ്ടും തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഊര്‍ജ്ജം വിട്ട് ഒരു കളിയിലില്ലാത്ത സരിത ഇക്കുറി കുടുങ്ങിയിരിക്കുന്നത് കാറ്റില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള പദ്ധതിയുടെ പേരിലാണ്. കാറ്റാടിയന്ത്രം സ്ഥാപിച്ചു നല്‍കാമെന്നു വിശ്വസിപ്പിച്ച് കര്‍ഷകനില്‍ നിന്ന് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ സരിത.എസ് .നായര്‍ക്കും തട്ടിപ്പിനിരയായ തോട്ടമുടമയ്ക്കും എതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ടി.കെ.സുരേഷാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി. പീരുമേട്ടില്‍ കൃഷിസ്ഥലമുള്ള തോട്ടമുടമയായ തിരുവനന്തപുരം അതിയന്നൂര്‍ വില്ലേജില്‍ തലയല്‍ ദേശത്ത് റെയില്‍വേ ഗേറ്റിന് സമീപം പള്ളിയറ വീട്ടില്‍ ആര്‍.ജി.അശോക് കുമാറി (53)ന്റെ കൈയ്യില്‍ നിന്നുമാണ് കാറ്റാടിയന്ത്രത്തിന്റെ പേരു…

Read More