ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധയാര്‍ജ്ജിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ സിനിമയിലായിരുന്നു ഈ രംഗം. വൈറലായ ഈ കണ്ണിറുക്കല്‍ ഐഡിയയുടെ പിന്നിലും താന്‍ തന്നെയായിരുന്നുവെന്നാണ് അടുത്തിടെ ഒരഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. എന്നാല്‍ വീഡിയോ വൈറലായതോടെ സംവിധായകന് ഒമര്‍ ലുലു ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന പ്രിയയുടെ വീഡിയോ പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം. അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്ന വീഡിയോയും ഒമര്‍ലുലു പങ്കുവെച്ചിട്ടുണ്ട്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്. ”അഞ്ച് വര്‍ഷം ആയി പാവം കുട്ടി മറന്നതാവും. വലിയ ചന്ദനാദി ഓര്‍മക്കുറവിന് ബെസ്റ്റാ”, എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഒമര്‍ പങ്കുവച്ചത്. പേളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ ലൈവ്…
Read More