ലിംഗമാറ്റം നടത്താമെന്ന് വിശ്വസിപ്പിച്ച് സ്വവര്‍ഗപങ്കാളിയെ യുവതിയും മന്ത്രവാദിയും ചേര്‍ന്ന് കൊലപ്പെടുത്തി. 30കാരിയായ പ്രിയയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കേസില്‍ മന്ത്രവാദിയെയും യുവതിയെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കോളജില്‍ പഠിക്കുന്നതിനിടെയാണ് പ്രീതി 24കാരിയായ പ്രിയയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും സ്വവര്‍ഗ പങ്കാളികളായതതായും പോലീസ് പറഞ്ഞു. പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രീതിയുടെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ മനസിലാക്കി. വീട്ടുകാര്‍ മറ്റ് വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിച്ചെങ്കിലും പ്രിയ അതിന് സമ്മതിച്ചില്ല. പ്രിതീയുമായുള്ള ബന്ധം തുടരുന്നത് കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് കുടുംബം കരുതുകയും ചെയ്തതായി പോലീസ് പറഞ്ഞു. അതിനിടെ, പ്രീതിയും അമ്മയും ചേര്‍ന്ന് പ്രിയക്ക് ലിംഗമാറ്റം നടത്താന്‍ താത്പര്യമുണ്ടെന്ന കാര്യം പ്രദേശത്തെ മന്ത്രവാദിരാംനിവാസിനെ അറിയിച്ചു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രിയയെ കൊലപ്പെടുത്തിയാല്‍ ഒന്നരലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രീതിയുടെ അമ്മ വാഗ്ദാനം നല്‍കിയിരുന്നു.…
Read MoreTag: witch
ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് 81കാരിയ്‌ക്കെതിരേ ആക്രമണം ! സംഭവവുമായി ബന്ധപ്പെട്ട് 21പേര്‍ അറസ്റ്റില്‍…
ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് 81 വയസ്സുള്ള വൃദ്ധയ്‌ക്കെതിരേ ആക്രമണം നടത്തിയ സംഭവത്തില്‍ 21 പേര്‍ അറസ്റ്റില്‍. ഹിമാചല്‍പ്രദേശിലെ സമഹല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുര്‍മന്ത്രവാദി ആണെന്ന് ആരോപിച്ച് വയോധികയുടെ മുഖത്ത് കറുത്ത ചായം പൂശി ചെരുപ്പ് മാലയിട്ട് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ ഇത്തരത്തില്‍ നടത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് മുഖ്യമന്ത്രി ജയ് റാം ഥാക്കുറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുപത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തന്റെ അമ്മയെ ഇത്തരത്തില്‍ ഉപദ്രവിച്ചതിനെതിരേ ഒക്ടോബര്‍ 23ന് തന്നെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ എടുക്കാന്‍ പോലീസ് തയ്യാറായില്ല എന്ന ആരോപണവുമായി വയോധികയുടെ മകളും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് പരാതി കിട്ടിയതിന്റെ അടുത്ത ദിവസം തന്നെ ഗ്രാമത്തില്‍ എത്തി അന്വേഷണം…
Read More