ഡിവൈഎസ്പി സനലിനെ ആക്രമിച്ചത് മാഹിന്റെ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ! സനലിനെ ഡിവൈഎസ്പി മര്‍ദ്ദിക്കുന്നതു നേരില്‍ കണ്ട മാഹിന്‍ ഭീഷണികളെത്തുടര്‍ന്ന് കടപൂട്ടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ ദൃക്സാക്ഷി മാഹിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നു. മാഹിന്റെ ഹോട്ടലായ സുല്‍ത്താനയില്‍ നിന്ന് സനല്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് റോഡില്‍ വാഹനം പാര്‍ക്കു ചെയ്യുന്നതിനെ ചൊല്ലി ഡിവൈഎസ്പി ഹരികുമാറുമായി തര്‍ക്കം ഉണ്ടാകുന്നത്. വാക്കേറ്റത്തിനു പിന്നാലെ കാര്‍ മാറ്റുന്നതിനിടെ സനലിനെ ഡിവൈഎസ്പി അടിക്കുന്നതും മാഹിന്‍ നേരില്‍ക്കണ്ടിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ അന്വേഷണസംഘം മൊഴിയെടുക്കാനായി മാഹിന്റെ ഹോട്ടലില്‍ എത്തിയതോടെ യുവാവിനെ തേടി ഭീഷണികളും എത്തി. ഗുണ്ടാഭീഷണിയെ തുടര്‍ന്ന് സംഭവത്തില്‍ സാക്ഷിയായി മൊഴി നല്‍കിയ മാഹിന്‍ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി. മാഹിനെ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ഭാര്യ നൂര്‍ജഹാനേയും ഭീക്ഷണിപ്പെടുത്തി, ഭീഷണി തുടര്‍ന്നതോടെ മാഹിന്‍ കട പൂട്ടിയിരിക്കുകയാണ്. പോലീസ് സംരക്ഷണം നല്‍കുമെന്ന് മാഹിനും കുടുംബത്തിനും ഉറപ്പു നല്‍കിയിട്ടുണ്ട്. സനല്‍ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ മാഹിന്റെ ഹോട്ടലില്‍ എത്തിയിരുന്നു. ചിലപ്പോള്‍ കുടുംബവുമായും ഇവിടെ…

Read More

ഗവാസ്‌കറിനെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചത് ആരും കണ്ടിട്ടില്ല ! സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോഡ്രൈവറെ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച്; കേസ് അട്ടിമറിയുടെ പാതയിലോ ?

തിരുവനന്തപുരം : പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദ്ദിക്കുന്നത് കണ്ടവര്‍ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. കേസില്‍ ഏകദൃക്‌സാക്ഷിയായ തിരുവനന്തപുരം സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഇപ്പോള്‍ കാണാനില്ല. ഇയാള്‍ എവിടെയാണെന്നു പോലും ആര്‍ക്കും വിവരമില്ല. ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സംഭവശേഷം ഇയാളുടെ ഓട്ടോയിലാണു സ്നിഗ്ധ തലസ്ഥാനത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയത്. ആശുപത്രിയില്‍ ഡോക്ടറോടു പറഞ്ഞത് ഓട്ടോ ഇടിച്ച് പരുക്കേറ്റെന്നാണ്. ഇക്കാര്യം ഡോക്ടര്‍ ആശുപത്രി രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഓട്ടോ ഡ്രൈവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും നോട്ടീസ് ഇറക്കുന്നതു പരിഗണനയിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും സ്നിഗ്ധയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തയാറാകാത്തതിനു പിന്നില്‍ ഐ.പി.എസ്. അസോസിയേഷന്റെ സമ്മര്‍ദമാണ്. ദാസ്യപ്പണി വിവാദത്തേത്തുടര്‍ന്നു പോലീസ് ആസ്ഥാനത്തു ചേര്‍ന്ന അസോസിയേഷന്‍ യോഗത്തില്‍ ഔദ്യോഗികപക്ഷവും തച്ചങ്കരി പക്ഷവും ഒന്നിച്ച്…

Read More

മനുഷ്യന്‍ മരിക്കുന്നത് കണ്ടു നില്‍ക്കുന്നത് ലിയോണിന് പെരുത്തഹരം ! ഇതുവരെ സാക്ഷ്യം വഹിച്ചത് 300 മരണങ്ങള്‍ക്ക്; മൈക്കള്‍ ലിയോണ്‍ എന്ന സ്ത്രീയുടെ അസാധാരണ ജീവിതം ഇങ്ങനെ…

മനുഷ്യന്റെ മരണം കണ്ടു നില്‍ക്കുക അതും ഒന്നും രണ്ടുമല്ല 300ലേറെ മരണങ്ങള്‍. മൈക്കള്‍ ലിയോണ്‍ എന്ന സ്ത്രീയാണ് 20 വര്‍ഷത്തിനിടെ ഇത്രയും മരണം കണ്ണുകൊണ്ട് കണ്ടു നിന്നത്. ഇത്രയും മരണങ്ങള്‍ കണ്ടിട്ടും മനസ്സ് പതറുകയോ കണ്ണു നിറയുകയോ ചെയ്തിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ആദ്യം മാധ്യമ റിപ്പോര്‍ട്ടറായിരുന്നു ലിയോണ്‍ 12 വര്‍ഷമായി ടെക്സാസ് ക്രിമിനല്‍ ജസ്റ്റീസ് ഡിപാര്‍ട്ട്മെന്റിന്റെ വക്താവാണ്. സ്റ്റേറ്റ് നടപ്പിലാക്കുന്ന ഓരോ വധശിക്ഷയ്ക്കും സാക്ഷിയാകുക , മരണം ഉറപ്പാക്കിയ ശേഷം അത് സ്റ്റേറ്റിനെ അറിയിക്കുക എന്നതാണ് ലിയോണിന്റെ നിലവിലെ ജോലി. 2000 നും 2012 നും ഇടയില്‍ സ്ത്രീളും പുരുഷന്മാരുമായി 300 പേര്‍ കൊല്ലപ്പെടുന്നതിന് ലിയോണ്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആക്രമണ ജീവിതങ്ങള്‍ക്ക് ശാന്തമായ പരിസമാപ്തി. വെറും രണ്ടു സൂചിമുനകള്‍ എല്ലാം കഴിഞ്ഞു. 22 ാം വയസ്സിലായിരുന്നു ലിയോണ്‍ ആദ്യമായി വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചത്. ” ഞാന്‍ പൂര്‍ണ്ണക്ഷമതയോടെ…

Read More