ഭര്‍ത്താവിനെ വെറുതെ കേറിയങ്ങ് സ്ത്രീലമ്പടനെന്നു വിളിച്ചാല്‍ അതത്ര നല്ല കാര്യമല്ലെന്ന് കോടതി പറഞ്ഞാല്‍ പിന്നെ അപ്പീലുണ്ടാകുമോ ? തെളിവില്ലാതെ ഭര്‍ത്താവിനെ സ്ത്രീലമ്പടനെന്നും മുഴുക്കുടിയനെന്നുമൊക്കെ വളിക്കുന്നത് കൊടുംക്രൂരതയാണെന്ന് പറഞ്ഞിരിക്കുകയാണ് ബോംബെ ഹൈക്കോടതി. പൂനെയിലെ ദമ്പതികള്‍ക്കു വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ നിതന്‍ ജാംദറിന്റെയും ശര്‍മിള ദേശ്മുഖിന്റെയും നിരീക്ഷണം. ഭര്‍ത്താവ് സ്ത്രീലമ്പടനും മുഴുക്കുടിയനും ആണെന്നും അതിനാല്‍ തനിക്കു ദാമ്പത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഭാര്യ വാദിച്ചു. ഇതിനാലാണ് ഭര്‍ത്താവിനെ വിട്ടുപോയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത് കേവലം ആരോപണങ്ങള്‍ മാത്രമാണെന്നും ഇതു തെളിയിക്കുന്ന ഒന്നും ഭാര്യയ്ക്കു ഹാജരാക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു തെളിവുമില്ലാതെ ഭര്‍ത്താവിനെ സ്ത്രീലമ്പടന്‍, മുഴുക്കുടിയന് എന്നൊക്കെ വിളിക്കുന്നത് ക്രൂരതയാണ്. സൈന്യത്തില്‍നിന്നു മേജര്‍ റാങ്കില്‍ വിരമിച്ച ഭര്‍ത്താവിന് സമൂഹത്തില്‍ ഉന്നത സ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നതാണ് ഭാര്യയുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ ഇതിനെ വിവാഹ ബന്ധത്തിലെ…
Read MoreTag: womanizer
കോടീശ്വരനാകണം! രണ്ടാം കെട്ടുകാരിയെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയെ ഉപേക്ഷിച്ചു; കോടീശ്വരിയായ മറ്റൊരു യുവതിയെ കണ്ടപ്പോള്‍… ഇജോയ്ക്ക് കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ…
കൊച്ചി: രണ്ടാം കെട്ടുകാരിയായ യുവതിയെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയെ ഉപേക്ഷിച്ചു. കോടീശ്വരിയായ മറ്റൊരു യുവതിയെ കണ്ടപ്പോള്‍ രണ്ടാം ഭാര്യയെ മറന്നു. ഇതോടെ ഭാര്യ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പാലാ ഇടമറ്റം 12-ാംമൈല്‍ കണ്ണാടി ഉറുമ്പ് ഭാഗത്ത് പള്ളത്തുകുഴിയില്‍ ദിവ്യമോളുടെ പരാതി പ്രകാരം ഇവരുടെ ഭര്‍ത്താവ് ഓണക്കൂര്‍ പരിയാരത്ത് ഇജോക്കെതിരെയാണ് പിറവം പൊലീസ് കേസെടുത്തിട്ടുള്ളത്.1358/17 ക്രൈം നമ്പറിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഈ കേസില്‍ 494 498(അ)എന്നീ വകുപ്പുകളാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്.തുടര്‍ന്നുള്ള അന്വേഷണത്തില്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് 420 വകുപ്പ് കൂടി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്ത് അന്വേഷണം നടത്തുമെന്ന് എസ് ഐ കെ വിജയന് പിറവം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെത്തന്നെ കോടീശ്വരിയായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നുമായിരുന്നു ദിവ്യ പരാതിപ്പെട്ടത്. ദിവ്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം…
Read Moreകല്യാണ വീട്ടില്‍ വച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു; ആഡംബര വാഹനം കാട്ടി പ്ലസ്ടുക്കാരിയെയും വലയിലാക്കി; പതിനാറുകാരി മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടത് അഭിനോഷിനെ അഴിക്കുള്ളിലാക്കി
ബത്തേരി: കാമുകിമാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്ത അഭിനോഷിനെ കുടുക്കിയത് ഒന്നിലേറെ പെണ്‍കുട്ടികളെ ഒരേ സമയം കൊണ്ടു നടക്കാനുള്ള മോഹം. പണി കൊടുത്തതാവട്ടെ സ്വന്തം മൊബൈലും. സ്വന്തം കാമുകന്റെ ഫോണ്‍ തുറന്ന പ്ലസ്ടുക്കാരിയായ കാമുകി കണ്ടതാവട്ടെ സ്കൂളിലെ ചേച്ചിയുടെ വീഡിയോ.ബത്തേരി പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അഭിനോഷി(22)നെ കുടുക്കിയത് 16കാരിയായ കാമുകിയ്ക്ക് ഫോണ്‍ കൈമാറിയത്. പി്ന്നെ നിലവിലെ കാമുകിയും മുന്‍കാമുകിയും ഒരുമിക്കുകയും ചെയ്തതോടെ പീഡകന് കുടുങ്ങി. ഇരുവരും ഒരുമിച്ച് പോലീസില്‍ നല്കിയ പരാതിയാണ് നിര്‍ണായകമായത്. ബത്തേരി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച ശേഷമാണ് അഭിനോഷ് ലൈംഗികമായി പീഡിപ്പിച്ചത്. പി്ന്നീട് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചു. ഇതിനു ശേഷം ഈ പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീടാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ വളച്ചെടുക്കുന്നത്. ഈ പെണ്‍കുട്ടിയെയും ഇയാള്‍ ചൂഷണത്തിനിരയാക്കി. എന്നാല്‍ അഭിനോഷിന്റെ മൊബൈലില്‍ കോളജ് വിദ്യാര്‍ഥിനിയുടെ ലൈംഗികദൃശ്യങ്ങള്‍ കണ്ടതോടെ…
Read More