ഗര്‍ഭിണിയായ യുവതിയെ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി വയറില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരുന്നു. മാതൃത്വത്തെ ബഹുമാനിക്കുന്ന പ്രവൃത്തിയാണ് സുരേഷ് ഗോപി ചെയ്തത് എന്നു പറഞ്ഞു കൊണ്ടാണ് സംഘപരിവാറുകാര്‍ ഈ വീഡിയോ പ്രചരിപ്പിച്ചത്. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ ഈ പ്രവൃത്തിയെ വേറെ കണ്ണില്‍ കൂടിയാണ് കണ്ടത്. സുരേഷ് ഗോപിയെ മാത്രമല്ല യുവതിയെക്കൂടി മോശക്കാരാക്കിയായിരുന്നു സൈബര്‍ ആക്രമണം. ഇതോടെ തൃശ്ശൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി കടുത്ത മാനസിക വിഷമത്തിലുമായി. സൈബര്‍ ആക്രമണങ്ങളും കുറ്റപ്പെടുത്തലിലും സങ്കടപ്പെട്ട ശ്രീലക്ഷ്മിക്ക് പിന്തുണയുമായി ഒടുവില്‍ താരത്തിന്റെ ഭാര്യ രാധികയും കുടുംബവും എത്തി. വിവാദങ്ങള്‍ക്ക് മറുപടി എന്നോണം സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മക്കളും അന്തിക്കാടുള്ള വീട്ടിലെത്തിയാണ് ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചത്. സുരേഷ് ഗോപി അനുഗ്രഹിച്ചതിനെ അവഹേളിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രചാരണ വേദികളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ…
Read MoreTag: womb
വയറുവേദനയുമായി ആശുപത്രിയിലെത്തിയ 52കാരി പരിശോധനാ ഫലം കണ്ട് ഞെട്ടി; വയറ്റില്‍ 15വര്‍ഷം മുമ്പ് അലസിപ്പിച്ച നാലു മാസം പ്രായമുള്ള സ്റ്റോണ്‍ ബേബി…
പല കാരണങ്ങള്‍ കൊണ്ടാണ് ആളുകള്‍ ഗര്‍ഭം അലസിപ്പിക്കുന്നത്. പലപ്പോഴും ഇത് പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാറുമുണ്ട്. നാഗ്പൂരില്‍ നിന്നുള്ള 52കാരിയും ഒരു ഗര്‍ഭം അലസിപ്പിക്കലിന്റെ ഇരയാണ്. കൃത്യമായി പറഞ്ഞാല്‍ 15വര്‍ഷം മുമ്പായിരുന്നു കുടുംബത്തിലുള്ള ആളുകളുടെ എതിര്‍പ്പു മൂലം ഇവര്‍ക്ക് ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നത്. അന്നു മുതല്‍ കടുത്ത വയറു വേദന ഇവരെ അലട്ടിയിരുന്നു. അത് കാര്യമാക്കാതിരുന്ന ഇവര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായി ഛര്‍ദ്ദിച്ചുകൊണ്ടിരുന്നു. നാളുകള്‍ക്ക് ശേഷം വയറുവേദന തീരെ സഹിക്കാതായപ്പോഴാണ് ഇവര്‍ ആശുപത്രിയിലെത്തുന്നത്. ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു. 15 വര്‍ഷം മുമ്പ് അലസിപ്പിച്ച കുഞ്ഞായിരുന്നു ആ വയറു വേദനയ്ക്കു കാരണം. ഇവരെ സ്‌കാന്‍ ചെയ്തപ്പോള്‍ അന്നനാളത്തില്‍ ബ്ലോക്ക് ഉള്ളതു കൊണ്ട് കുടലില്‍ തടസമുള്ളതായും കല്ലുപോലുള്ള ഒരു വസ്തു ഉള്ളതായും തെളിഞ്ഞു. താക്കോല്‍ ദ്വാരപരിശോധനയിലൂടെയാണ് നാലു മാസം പ്രായമുള്ള കുട്ടിയാണ് വയറ്റിലുള്ളതെന്ന് മനസിലാക്കിയത്. പൂര്‍ണമായും…
Read More