ഞാന്‍ മുഴുവിപ്പിക്കും മുമ്പ് മൈക്കിനടുത്തേയ്ക്കു വന്നു ‘മാറി നില്‍ക്ക്’ എന്ന് ജന്മിമാര്‍ അടിയാളന്മാരോടു പറയുന്നതു പോലെ പറഞ്ഞു; ഞാനുള്‍പ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയില്‍ വച്ച്   അപമാനിക്കുന്നത്;മുഖ്യമന്ത്രിയ്‌ക്കെതിരേ ആരോപണവുമായി അവതാരക

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി അവതാരക. കഴിഞ്ഞ ദിവസം കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക് കത്തിച്ചപ്പോള്‍ ആളുകളോട് എഴുന്നേറ്റ് നില്‍ക്കാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ട അവതാരകയെ മുഖ്യമന്ത്രി ശാസിച്ചത് വലിയ വിവാദമായിരുന്നു. നിലവിളക്കു കൊളുത്തി ഉദ്ഘാടനം നടത്തുമ്പോഴാണ് എഴുന്നേറ്റു നില്‍ക്കാന്‍ അവതാരക സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ അനാവശ്യ അനൗണ്‍സ്‌മെന്റൊന്നും വേണ്ട എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ശാസന. സോഷ്യല്‍ മീഡിയയിലൂടെ പലരും മുഖ്യമന്ത്രിയെ വിമര്‍ശിച്ചപ്പോള്‍ ചിലര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സംഭവം വലിയ വിവാദമായി. ഇപ്പോള്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മറ്റൊരു അവതാരക.അവതാരകയായ സനിത മനോഹറാണ് മുഖ്യമന്ത്രിക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘മുഖ്യമന്ത്രിയോടാണ് , വേദിയില്‍ ഇരിക്കാന്‍ അവസരം കിട്ടുന്ന വിശിഷ്ട വ്യക്തികളോടാണ് , സംഘാടകരോടാണ്. ഒരു പരിപാടി ആദ്യം തൊട്ട് അവസാനം വരെ ഭംഗിയായി കൊണ്ടുപോവേണ്ട ഉത്തരവാദിത്വം തീര്‍ച്ചയായും അവതാരകയ്ക്കുണ്ട്’ എന്നാണ് സനിത…

Read More