തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജില്‍ നിന്നും 400 ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയില്‍. അടൂര്‍ നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍ കുമാറാണ് (30) തിരുവല്ല പൊലീസിന്റെ പിടിയിലായത്. പിടിയിലായ കൊടുമണ്‍ സ്വദേശിനിക്കെതിരേ പോലീസ് കേസ് എടുത്തിട്ടില്ല. ഇവരെ കൊടുമണ്‍ പോലീസിന് കൈമാറി. അനില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അനിലിനെ കോടതിയില്‍ ഹാജരാക്കും. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ല ചിലങ്ക ജംങ്ഷന് സമീപത്തെ ലോഡ്ജില്‍ നിന്നും വ്യാഴാഴ്ച രാത്രിയോടെ ഇരുവരും പിടിയിലായത്. മുറിയില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്നും 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. എലിപ്പനി ബാധിതനായി അനില്‍ കുമാര്‍ മൂന്നാഴ്ച മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. കൊടുമണ്‍ സ്വദേശിയായ…
Read MoreTag: women and men
സ്ത്രീകളെക്കാള്‍ ‘ചൊറിച്ചില്‍’ പുരുഷന്മാര്ക്ക് ? കാരണം കണ്ടെത്തിയ ഗവേഷക സംഘം ഞെട്ടി…
പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ഗുരുതര ചര്‍മരോഗമായ സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. തൊലിയില്‍ തിണര്‍പ്പിനും ചൊറിച്ചിലിനും കാരണമാകുന്ന ഈ അവസ്ഥ പുരുഷന്മാര്ക്ക് വരാനുള്ള സാധ്യത കൂടുതലാവാനുള്ള അടിസ്ഥാന കാരണം എന്താണെന്ന് ഇതുവരെ അവ്യക്തമായിരുന്നു. ഇപ്പോള്‍ ഒരു സംഘം ഗവേഷകര്‍ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. സ്ത്രീ ഹോര്‍മോണായ എസ്ട്രാഡിയോള്‍ സോറിയാസിസിനെ നിയന്ത്രിച്ചു നിര്‍ത്തുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഹോര്‍മോണിന്റെ ഈ പങ്ക് ചികിത്സാ സാധ്യതകള്‍ക്ക് അടിസ്ഥാനം നല്‍കുന്നതായി ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പഠനം ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ”കണ്ടെത്തലുകള്‍ സോറിയാസിസിലെ ലിംഗവ്യത്യാസങ്ങളുടെ തന്മാത്രാ സംവിധാനങ്ങള്‍ വെളിപ്പെടുത്തുക മാത്രമല്ല, എസ്ട്രാഡിയോളിന്റെ ശരീരശാസ്ത്രപരമായ പങ്കിനെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണയിലേക്കു പുതിയ വെളിച്ചം വീശുകയും ചെയ്തു,” ഹമാമത്സു യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ടെത്സുയ ഹോണ്ടയെ ഉദ്ധരിച്ചുള്ള പ്രസ്താവനയില്‍ പറയുന്നു. നേരത്തെ, ക്യോട്ടോ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നയാളാണ്…
Read More