കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറുടെ സീറ്റില്‍ ഇനിമുതല്‍ സ്ത്രീയാത്രക്കാര്‍ക്ക് മാത്രം യാത്ര. രണ്ടു വര്‍ഷം മുന്‍പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയെങ്കിലും ഇപ്പോഴാണ് ബസുകളില്‍ പോസ്റ്റര്‍ പതിച്ചുതുടങ്ങുന്നത്. സീറ്റില്‍ ഒപ്പം പുരുഷന്മാര് ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പിന്‍വാതിലിന് സമീപം രണ്ടു പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിലാണ് കണ്ടക്ടര്‍മാര്‍ക്ക് സീറ്റ് അനുവദിച്ചിരിക്കുന്നത്. ഒപ്പമിരുന്ന പുരുഷയാത്രക്കാരില്‍നിന്ന് മോശം അനുഭവമുണ്ടായതായി പല വനിതാ കണ്ടക്ടര്‍മാരും പരാതിപ്പെട്ടിരുന്നു. സ്ത്രീസുരക്ഷയ്ക്കുവേണ്ടിയാണ് ക്രമീകരണമെന്ന് കെ.എസ്.ആര്.ടി.സി. അധികൃതര്‍ പറയുന്നു.
Read MoreTag: women conductor
ലീവ് നല്‍കില്ലെന്നു പറഞ്ഞ ഇന്‍സ്‌പെക്ടറെ അടിക്കാന്‍ ആഞ്ഞ് വനിതാ കണ്ടക്ടര്‍ ! കളരി അഭ്യാസിയെപ്പോലെ ഇന്‍സ്‌പെക്ടര്‍ ഒഴിഞ്ഞു മാറിയപ്പോള്‍ കണ്ടക്ടര്‍ അതാ നിലത്ത്; ഇരുവര്‍ക്കും എതിരേ നടപടി…
ലീവ് ചോദിച്ചപ്പോള്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടര്‍ നിലത്തു വീണ സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി. ഇന്‍സ്‌പെക്ടറുടെ പുറത്തടിക്കാന്‍ വനിതാ കണ്ടക്ടര്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞു മാറിയതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ അടിതെറ്റി നിലത്തു വീഴുകയായിരുന്നു. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോര്‍പ്പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്‌പെക്ടറിനെതിരേ നടപടി. 2021 മെയ് മാസം 7-ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടറായ കെ എ നാരായണന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ നാരായണനെ പുറത്ത് അടിക്കാനുള്ള ശ്രമത്തിനിടയിലാണ് കണ്ടക്ടര്‍ ഷൈജ നിലത്തുവീണത്. തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ടക്ടര്‍ എംവി ഷൈജയ്ക്കെതിരേയും അച്ചടക്ക…
Read More‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പല്‍ തൊടീച്ച് കൂട്ടത്തില്‍ നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി ! അവധിക്കെത്തിയ ഇറ്റലിക്കാര്‍ കേരളത്തെ മൊത്തം അവധിയിലാഴ്ത്തി എന്ന ട്രോള്‍ ഒക്കെ പറഞ്ഞു ചിരിക്കുന്നുമുണ്ട് ; വനിതാ കണ്ടക്ടറിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു…
കോവിഡ് 19 ഭീതി കേരളത്തില്‍ വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സര്‍ക്കാരും ജനങ്ങളും മുമ്പോട്ടു നീങ്ങുന്നനത്. പൊതുയിടങ്ങളില്‍ മാസ്‌കും സാനിറ്റൈസറുമൊക്കെ ഉപയോഗിക്കാന്‍ ജനം സൂക്ഷ്മത കാണിക്കുമ്പോള്‍ ചിലരുടെ പ്രവൃത്തികള്‍ കൊറോണ പ്രതിരോധത്തിന് കല്ലുകടിയാവുകയും ചെയ്യുന്നുണ്ട്. അത്തരമൊരു അനുഭവം വെളിപ്പെടുത്തുകയാണ് വനിതാ കണ്ടക്ടര്‍ വിനിതാ വിജയന്‍. ഫേസ്ബുക്കിലൂടെയാണ് വിനിത തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്. വിനിതാ വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… പേഴ്‌സ് എടുത്തു, മടക്കി വച്ചിരിക്കുന്ന മൂന്നാല് നോട്ട് എടുത്തു. ‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പല്‍ തൊടീച്ച് കൂട്ടത്തില്‍ നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി. സത്യം പറയാമല്ലോ, വളരെ അധികം സങ്കടം തോന്നി. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്.തത്കാലം നമുക്കവരെ എക്സ് എന്നും വൈ എന്നും വിളിക്കാം. മാന്യമായി വസ്ത്രം ഒക്കെ ധരിച്ച്, അധികം പ്രായമൊന്നുമില്ലാത്ത…
Read More