സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. വന്നു വന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ലെന്നു വന്നാല്‍ എന്താണ് ചെയ്യുക… ജംഗ്ഷന് റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ സംരക്ഷണ സേനയിലെ വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച കേസില്‍ തമിഴ്നാട് ഗൂഡല്ലൂര്‍ നാടുകാണി പ്ലാക്കാട്ടില്‍ ജയകുമാറിനെ (44) പാലക്കാട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം കഠിന തടവിനും അഞ്ഞൂറ് രൂപ പിഴ അടക്കുവാനും വിധിച്ചു. 2016 ജനുവരി 21 ന് റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനത്തിനായ് പാലക്കാട് ഡിവിഷണല്‍ ഓഫിസില്‍ എത്തിയ വനിതാ കോണ്‍സ്റ്റബിളിനെ പ്രതി റെയില്‍വെ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന ഏണിപ്പടിയില്‍ വെച്ചാണ് അപമാനിച്ചത്. മഫ്ടി വേഷത്തില്‍ പ്ലാറ്റ്ഫോറത്തിലെ കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന ഉദ്യോഗസ്ഥയ്ക്കു നേരെയാണ് അതിക്രമമുണ്ടായത്. തുടര്‍ന്ന് ഈ ഉദ്യോഗസ്ഥയും മറ്റ് രണ്ട് സഹ ഉദ്യോഗസ്ഥകളും പ്രതിയെ തടഞ്ഞുവെച്ച് റെയില്‍വെ പൊലീസിന് കൈമാറുകയായിരുന്നു.
Read MoreTag: women constable
ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി എസ്ഐ വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചു ! ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും പീഡിപ്പിച്ചു
മുംബൈ: ശീതള പാനീയത്തില്‍ മയക്കുമരുന്നു നല്കി വനിതാ കോണ്‍സ്റ്റബിളിനെ എസ്ഐ പീഡിപ്പിച്ചതായിപരാതി. നവി മുംബൈ ക്രൈംബ്രാഞ്ചിലെ എസ്ഐ അമിത് ഷേലാറിനെതിരെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയത്. പീഡനശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ഇരയാക്കിയതായി കോണ്‍സ്റ്റബിള്‍ പരാതിയില്‍ പറയുന്നു. മുംബൈ സിബിഡി പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യം പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്റെ ആരോപണം. മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയായിരുന്നു ആദ്യമായി ഇരയാക്കിയതെന്ന് വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തി. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ എസ്ഐ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. സിബിഡി, പന്‍വേല്‍, കാമോത്തെ, ഖാര്‍ഖര്‍ തുടങ്ങിയ സ്ഥലങ്ങളില്‍വച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പരാതിയില്‍ പറയുന്നു. വനിതാ പോലീസ് കോണ്‍സ്റ്റബിളും ആരോപണവിധേയനായ എസ്ഐയും 2010 മുതല്‍ പരിചയമുള്ളവരാണ്. ഇവര്‍ രണ്ടുപേരും ഒരു സ്റ്റേഷനിലാണ്…
Read More