കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയകാലത്താണ് പാലക്കാട് സ്വദേശിനി സിവില്‍ പോലീസ് ഓഫീസറായ സൂര്യ ആലുവയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഡ്യൂട്ടിക്കെത്തിയത്. ആലുവ സ്വദേശി വിനീതിനെ അവിടെവച്ചാണ് സൂര്യ പരിചയപ്പെടുന്നത്. ദുരിതാശ്വാസ ക്യാമ്പിലെ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇരുവരും വളരെപ്പെട്ടെന്നു തന്നെ സുഹൃത്തുക്കളായി. ആ അടുപ്പം പിന്നീട് പ്രണയമായി വളര്‍ന്നു. ഒടുവില്‍ ഞായറാഴ്ച അശോകപുരം പെരിങ്ങഴ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ വിവാഹിതരായി. തൃശ്ശൂര്‍ ക്യാമ്പില്‍ നിന്നുമായിരുന്നു സൂര്യ ആലുവയില്‍ ഡ്യൂട്ടിക്ക് എത്തിയത്. അശോകപുരം കാര്‍മല്‍ സെയ്ന്റ് ഫ്രാന്‍സിസ് ഡി അസീസി സെക്കന്‍ഡറി സ്കൂളിലെ ക്യാമ്പിലായിരുന്നു ഡ്യൂട്ടി. അശോകപുരം സ്വദേശിയായ വിനീതിന്റെ വീടും പ്രളയത്തില്‍ മുങ്ങി. ഇതേ ക്യാമ്പിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം വിനീത് താമസിച്ചത്. ആലുവയിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ അധ്യാപകനാണ് വിനീത്. അന്‍വര്‍ സാദത്ത് എം.എല്‍.എ. അടക്കമുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Read More