കണ്ടാല്‍ മാന്യയായ സ്ത്രീ. എന്നാല്‍ ഒന്ന് ശ്രദ്ധ തെറ്റിയാല്‍ കഴുത്തില്‍ കിടക്കുന്ന മാല കാണില്ലെന്നു മാത്രം. ഇത്തരത്തില്‍ സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ലക്ഷ്യമിട്ട് മോഷണം നടത്തിവന്ന വ്യക്തി ഒടുവില്‍ പിടിയില്‍. സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ആക്രമിച്ചായിരുന്നു സ്വര്‍ണം കവര്‍ന്ന് കൊണ്ടിരുന്നത്. മാവേലിക്കരയില്‍ വച്ചായിരുന്നു ഇയാളെ പിടികൂടിയത്. പത്തിയൂര്‍ സ്വദേശി നിധിന് വിക്രമനാണ് പിടിയിലായത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 20ലേറെ കേസുകളാണുള്ളത്. മാവേലിക്കര, കരിയിലക്കുളങ്ങര, കായംകുളം പൊലീസ് സ്റ്റേഷനുകളിലെല്ലാം ഇയാള്‍ക്കെതിരേ കേസുകളുണ്ട്. എല്ലാം സമാന സ്വഭാവമുള്ളതാണ്. സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ലക്ഷ്യം വച്ച് രാത്രിയില്‍ സ്ത്രീവേഷത്തില്‍ പുറത്തിറങ്ങുന്ന ഇയാള്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും കാത്തിരിക്കും. അത്തരമൊരു സന്ദര്‍ഭം വന്നാല്‍ അവരെ ആക്രമിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയാണ് ഇയാളുടെ രീതി. പെയിന്റിംഗ് ജോലിക്കാരനായിരുന്നു നിധിന്. പകല്‍ സമയം ഇയാള്‍ മോഷണത്തിനായി വീടുകള്‍ കണ്ടുവെക്കും. രാത്രിയാകുമ്പോള്‍ വീടുകളുടെ പരിസരത്തെത്തി പതുങ്ങിയിരിക്കും. എന്നിട്ടു പ്രതി സ്ത്രീകള്‍…
Read MoreTag: women costume
‘ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്’; ലിഫ്റ്റില്‍ കയറാന്‍ നേരത്ത് ‘സോറി മാം’ എന്ന് പറഞ്ഞ് ആര്‍ട്ട് മേക്കര്‍; പെണ്‍വേഷത്തിലെത്തിയപ്പോള്‍ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്…
കൊച്ചി: ഉണ്ണി മുകുന്ദന്റെ പെണ്‍വേഷം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. പെണ്ണായി മാറിയതിന് ശേഷമാണ് മറ്റുള്ളവരുടെ നോട്ടം സ്ത്രീകളെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നു എന്ന കാര്യം മനസിലായതെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. വളരെയധികം ബുദ്ധിമുട്ട് സഹിച്ചാണ് പെണ്ണായി മാറിയതെന്നും ഉണ്ണി പറയുന്നു. പുലര്‍ച്ചെ നാലുമണിക്കാണ് മേക്കപ്പിടുന്നത്. പുരികം ത്രെഡ് ചെയ്യുമ്പോഴത്തെ വേദന സഹിക്കാവുന്നതിലും അധികമായിരുന്നു. കരയുക പോലും ചെയ്തു.പ്രസവ വേദന അത്രയും വലിയ വേദനയാണെന്ന് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് പുരികം ത്രെഡ് ചെയ്തത് തന്നെ വലിയ സംഭവമായി. ഇതില്‍ ഒരു കാര്യം സ്ത്രീകളുടെ മനോധൈര്യം വളരെ വലുതാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഈയൊരു എപ്പിസോഡ് തീര്‍ന്നു കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍. കാരണം ഫോട്ടോ കാണുമ്പോള്‍ തന്നെ എനിക്ക് ഓര്മ വരുന്നത് നൂല് വച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ച് വലിക്കുന്നതാണ്. മറ്റൊരു കാര്യം അതില്‍ ഇത്തിരി ബുദ്ധിമുട്ടായത് നഖമൊക്കെ വച്ച്…
Read Moreനെടുമങ്ങാട് പരിസരങ്ങളില്‍ കറങ്ങി നടന്ന സുന്ദരിയെ കണ്ട് നാട്ടുകാരില്‍ ചിലര്‍ക്ക് വശപ്പിശക് മണത്തു; ഒടുവില്‍ പിടികൂടിയപ്പോള്‍ സുന്ദരി സുന്ദരനായി…
പെണ്‍വേഷം കെട്ടി ആള്‍മാറാട്ടം നടത്തിയ ആളെ പിടികൂടി. ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിനു സമീപത്തുവച്ചാണ് കന്നഡ ഭാഷ സംസാരിക്കുന്നയാളെ നാട്ടുകാര്‍ പിടികൂടിയത്. സ്ത്രീവേഷത്തില്‍ ഇയാള്‍ കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിനടുത്ത് നിന്ന പുരുഷനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് നാട്ടുകാര്‍ പറയുന്നു. ചുരിദാര്‍ ധരിച്ചിരുന്ന ഇയാള്‍ കഴുത്തില്‍ മുത്തുമാലകളും ധരിച്ചിരുന്നു. നെടുമങ്ങാട് പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
Read More