44 റേഡിയേഷന്‍,25 കീമോ തെറാപ്പി ! ഇതിനിടയില്‍ മൂന്നു പെണ്‍മക്കളുടെ വിവാഹം നടത്തി; അതിജീവനത്തിന്റെ ആള്‍രൂപമായ മാലതി വനിതാദിനത്തില്‍ വേറിട്ട കാഴ്ചയാവുന്നു…

മലപ്പുറം: ജീവനെടുക്കാന്‍ പര്യാപ്തമായ അര്‍ബുദത്തെ മനോധൈര്യം കൊണ്ട് കീഴടക്കിയ ഒട്ടേറെ ആളുകളുണ്ട് നമ്മുടെ ഇടയില്‍. അത്തരം ആളുകളുടെ ജീവിതം ധാരാളം ആളുകള്‍ക്ക് പ്രചോദനവുമാകുന്നു. എന്നാല്‍, ശരീരത്തിന്റെ വലിയൊരുഭാഗം അര്‍ബുദം കാര്‍ന്നെടുത്തിട്ടും തളരാതെ, കൂലിപ്പണിയെടുത്തു ജീവിതം നയിക്കുന്ന കുറ്റിപ്പുറം ബംഗ്ലാംകുന്ന് വാരിയത്ത് മേല്‍പറമ്പ് മാലതി (47) ഈ വനിതാദിനത്തില്‍ വേദനകള്‍ക്കിടയിലെ വേറിട്ട കാഴ്ചയാണ്. മാരകരോഗത്തോടു മാത്രമല്ല, കൊടിയദാരിദ്ര്യത്തോടുമാണ് ഈ യുവതി പടവെട്ടുന്നത്. അതും ഒറ്റയ്ക്ക്. എഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് മാലതിയുടെ ജീവിതത്തിലെ നിര്‍ണായക പോരാട്ടങ്ങള്‍ തുടങ്ങുന്നത്. അര്‍ബുദം ബാധിച്ച ശരീരത്തില്‍ ഇതിനകം 44 തവണ റേഡിയേഷന്‍ ചികിത്സയും 25 തവണ കീമോതെറാപ്പിയും നടത്തി. കീമോതെറാപ്പി കഴിഞ്ഞ് ആശുപത്രി വിട്ടാല്‍, ഒരാഴ്ചക്കുള്ളില്‍ മാലതി തൂപ്പുജോലിക്കിറങ്ങും. ഈ അവസ്ഥയില്‍ വിശ്രമമാണു വേണ്ടതെന്ന് മാലതിക്കറിയാം…പക്ഷെ വിശ്രമിച്ചാല്‍ വിശപ്പടക്കാനാവില്ലല്ലോ. ചികിത്സയ്ക്കുള്ള പണവും കണ്ടെത്തേണ്ടതുണ്ട്. ആദ്യം കാലിലാണ് അര്‍ബുദം ബാധിച്ചത്. രോഗകോശങ്ങള്‍ പടര്‍ന്നതോടെ…

Read More