ഡീല്‍ ഓഫ് ദി ഡേ ! മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വച്ച് വെബ്‌സൈറ്റ് ! പ്രതിഷേധം വ്യാപകമായതോടെ കേസ്…

രാജ്യത്തെ മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വച്ച് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ഹന ഖാന്‍ എന്ന വനിതാ പൈലറ്റിന്റെ പേരാണ് ആപ്പില്‍ ആദ്യമുള്ളത്. സുഹൃത്ത് വഴിയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹന വെളിപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം സ്ത്രീകളെ പരിഹസിക്കുന്നതിനായി ചില ട്രോളന്മാര്‍ സുള്ളി ഡീല്‍സ് എന്ന ആപ്പ് വെബ്‌സൈറ്റ് വഴിയാണ് അങ്ങേയറ്റം വംശീയമായ ഈ ആക്രമണം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം സ്ത്രീകള്‍ പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി സമൂഹത്തില്‍ നേരിട്ട് ഇടപെടുന്നവരെയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള അവരുടെ ചിത്രങ്ങള്‍ സഹിതം ‘ ഡീല്‍ ഓഫ് ദി ഡേ’ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്നത്. മലയാളിയും ജാമിയ സമരത്തിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്ന ലദീദ ഫര്‍സാനയും തന്റെ പേര് ലിസ്റ്റില്‍ കണ്ടിരുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് ഇത് നീക്കം ചെയ്തിരുന്നു. 20 ദിവസത്തിലേറെയായി…

Read More

മനസിപ്പോഴും ചെറുപ്പമാ! യൂറോപ്യന്‍ യുവതികളെ വില്‍ക്കുന്ന ചന്തയില്‍ എത്തുന്ന ആവശ്യക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായ വൃദ്ധന്മാര്‍

സ്ത്രീകളെ വില്‍ക്കുന്ന മാര്‍ക്കറ്റ് സ്‌കോഡ്‌ലന്‍ഡില്‍ സജീവമാകുന്നെന്ന് റിപ്പോര്‍ട്ട്. മികച്ച ശമ്പളവും ജോലിയും താമസവും വാഗ്ദാനവും ചെയ്ത് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന യുവതികളെയാണ് മാര്‍ക്കറ്റില്‍ വില്‍പ്പനച്ചരക്കാക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരാണ് യുവതികളെ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. യുവതികളെ തേടിയെത്തുന്ന ഇന്ത്യക്കാരില്‍ ഏറിയ പങ്കും വൃദ്ധന്മാരാണെന്നതാണ് കൗതുകം. യൂറോപ്പിലെ സമ്പന്നരാജ്യങ്ങളില്‍ ജീവിക്കാന്‍ കൊതിക്കുന്ന ഇന്ത്യക്കാരും പാകിസ്ഥാനികളും ഇത്തരം മാര്‍ക്കറ്റിലെത്തി യുവതികളെ താത്കാലിക വിവാഹം ചെയ്തു കൊണ്ടു പോകുന്നതു പതിവാണ്. മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണെന്നും മോഹിപ്പിച്ച് കൊണ്ടുവരുന്ന യുവതികളെ വിവാഹം കഴിക്കുന്നയാള്‍ക്ക് ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്യാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മിക്കവാറും മദ്ധ്യവയസ്ക്കന്മാരായ ഏഷ്യാക്കാര്‍ക്ക് വേണ്ടി ആയിരിക്കും യുവതികളെ മനുഷ്യക്കടത്തു സംഘങ്ങള്‍ വില്‍ക്കുക. സ്‌കോട്ട്‌ലന്‍ഡിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വില്‍ക്കും…

Read More