കോട്ടയം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് നടി ലക്ഷ്മിപ്രിയ. സംഘടന രൂപീകരിച്ചത് സിനിമാരംഗത്തെ മറ്റ് സ്ത്രീകളെ അറിയിക്കാതെയാണെന്ന് ലക്ഷ്മിപ്രിയ തുറന്നടിച്ചു. കലാനിലയത്തിന്റെ ഹിഡുംബി എന്ന നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. നാടകത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി പ്രിയയാണ്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന് മമ്മൂക്ക സ്വാഗതം പറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ ഒരു സംഘടന രൂപീകരിക്കപ്പെട്ട കാര്യം ഞങ്ങള്‍ അറിഞ്ഞത്. അതിനു മുമ്പ് ആരും ഞങ്ങളെ ഒന്നും അറിയിച്ചിട്ടുമില്ല. ഇപ്പോള്‍ കാണുന്ന ഇരുപത് പേര്‍ മാത്രമാണ് സംഘടനയിലുള്ളത്. വേറെ ആരും അതില്‍ അംഗങ്ങളല്ല. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായ ബഹളം ബോധപൂര്‍വമായിരുന്നില്ല. യോഗത്തിനുശേഷം അമ്മ സംഭാവന ചെയ്യുന്ന ആംബുലന്‍സിന്റെ വിതരണമുണ്ടെന്നും അതില്‍ എല്ലാവരും…
Read MoreTag: women in cinema collective
‘ലൈംഗികമായി വഴങ്ങേണ്ടി വന്നിട്ടുമില്ല ആരും പീഡിപ്പിച്ചിട്ടുമില്ല’; സിനിമാ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും നടിമാര്‍ ഇങ്ങനെ നിര്‍മാതാവിന് സത്യവാങ്മൂലം നല്‍കേണ്ടി വരും
കൊച്ചി: മലയാള സിനിമയെ ചൂഴ്ന്നു നില്‍ക്കുന്ന ‘ കാസ്റ്റിംഗ് കൗച്ച്’ അവസാനിപ്പിക്കാനുറച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സിനിമാ മേഖലയില്‍ എല്ലാം ‘ഡീസന്റ്’ ആണെന്നു പറഞ്ഞ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ വാദമുഖങ്ങള്‍ ഇവര്‍ മുമ്പേ പൊളിച്ചടുക്കിയിരുന്നു. പിന്നീട് സിനിമസെറ്റുകളിലെ പീഡനകഥകളുടെ പരമ്പരയാണ് പുറത്തുവന്നത്. എല്ലാത്തിലും വില്ലന്‍ പള്‍സര്‍ സുനിയും. ഇങ്ങനെ പഴയ കഥകള്‍ നടിമാര്‍ വിളിച്ചു പറയാന്‍ തുടങ്ങിയതോടെ സിനിമാ ലോകം പ്രതിസന്ധിയിലായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് നിര്‍മ്മാതാക്കളും സംവിധായകരും നടന്മാരും. ഭാവിയില്‍ പീഡന പരാതികളില്‍ കുടുങ്ങാതിരിക്കാനാണ് നീക്കം. ഓരോ സെറ്റിലും സ്ത്രീ പീഡനങ്ങള്‍ നടക്കുന്നില്ലെന്ന് നിയമപരമായി ഉറപ്പാക്കാനുള്ള തന്ത്രം. ഇതിന്റെ രൂപ രേഖ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും തയ്യാറാക്കി കഴിഞ്ഞു. ഇതിന് നിയമ സാധുതയുണ്ടോയെന്ന് ഉറപ്പിക്കുകയാണ് ഇവര്‍. ഇതിന്റെ ആദ്യ പടിയായി നടിമാര്‍ക്ക് ഇനിമേലില്‍ രണ്ടു കരാറുണ്ടാക്കും. അഭിനയിക്കാനുള്ളതാണ് ആദ്യത്തേത്. ഇതില്‍ അവസരം ലഭിക്കാന്‍…
Read Moreഇരയെ സംരക്ഷിക്കുമെന്ന് ഘോരഘോരം പ്രസംഗിച്ചവരും നടിയുടെ പേര് പുറത്തുവിട്ടു; വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരേ പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് പോലീസ്; വനിതാ സംഘടന നടിയുടെ പേര് പറഞ്ഞിരിക്കുന്നത് ഇങ്ങനെ…
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് പരസ്യമായി പറഞ്ഞതിനാണ് നടന്‍ അജു വര്‍ഗീസിനെ പോലീസ് ചോദ്യം ചെയ്തത്. അജു മാപ്പു പറഞ്ഞ് ഊരാന്‍ നോക്കിയെങ്കിലും പോലീസ് സമ്മതിച്ചില്ല. ശിക്ഷയില്‍ നി്ന്നു രക്ഷപ്പെടാനുള്ള പഴുതില്ലെന്നാണ് അജുവിന്റെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് പറഞ്ഞത്. ഒരു സ്വകാര്യവ്യക്തിയുടെ പരാതിയിലായിരുന്നു നടപടി. അജുവിനെക്കൂടാതെ സജി നന്ത്യാട്ട്, സലിം കുമാര്‍ എന്നിവര്‍ക്കെതിരേയും ഇതേ പരാതിയുണ്ട്. ഇതും പൊലീസ് അന്വേഷിച്ചു വരുകയാണ്. വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഇടപെടലാണ് അജുവര്‍ഗീസ് അടക്കമുള്ളവര്‍ക്ക് വിനയാകുന്നത്. എന്നാല്‍ നടിയുടെ പേരു പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ ആഹ്വാനം ചെയ്ത വനിതാസംഘടനയും ഇരയുടെ പേര് പരസ്യമാക്കി എന്നതാണ് യാഥാര്‍ഥ്യം. വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലാണ് ഇവര്‍ നടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നതെന്നും ഇവര്‍…
Read Moreവനിതാകൂട്ടായ്മയുടെ പണി തുടക്കത്തിലേ പാളുമോ ? സിനിമയിലെ വനിതാ സംഘടനയെ തള്ളി ആശാ ശരത്തിനു പിന്നാലെ മിയാ ജോര്‍ജും; വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മിയ
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പരിശ്രമിക്കുന്ന വനിതാ കൂട്ടായ്മയ്ക്ക് തുടക്കത്തിലേ കല്ലുകടി. മലയാള സിനിമയില്‍ നടിമാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയെക്കുറിച്ച് തനിക്കറിയില്ലെന്ന് നടി മിയ ജോര്‍ജ്. ഇങ്ങനെ ഒരു സംഘടന തുടങ്ങിയെന്ന് വാര്‍ത്തകളില്‍ കണ്ടുവെങ്കിലും തനിക്കോ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കോ ഇത് ഏതാണെന്നും എന്താണെന്നും ഒന്നും അറിയില്ലയെന്നും മിയ പറയുന്നു. പുതിയ സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്ന് കഴിഞ്ഞ ദിവസം നടി ആശ ശരത്തും പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് മിയയും സംഘടനയെ തള്ളിപ്പറയുന്നത്. ‘ഞാന്‍ ജീവിക്കുന്നത് കേരളത്തിന് പുറത്താണ്. അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് കേരളത്തില്‍ വരുന്നത്. അതുകൊണ്ട് ഇങ്ങനെ ഒരു സംഘടനയെക്കുറിച്ച് എനിക്കറിയില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഞാന്‍ പിന്തുണയ്ക്കുന്നത് അമ്മ എന്ന താരസംഘടനയെ മാത്രമായിരിക്കും. കാരണം എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ ഉണ്ടായിരുന്നത് അമ്മ…
Read More