14 വര്‍ഷമായി കോമയിലായിരുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ ഞെട്ടലില്‍ ആരോഗ്യപരിപാലനകേന്ദ്രം അധികൃതര്‍. യുഎസിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സിലാണു സംഭവം. അവിടുത്തെ ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു 14 വര്‍ഷമായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. ഡിസംബര്‍ 29ന് ആയിരുന്നു പ്രസവം. യുവതി ലൈംഗിക പീഡനത്തിനിരയായതും ഗര്‍ഭിണിയായിരുന്നു എന്നതും തിരിച്ചറിയാതെ പോയതു ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ വീഴ്ചയാണ്. ഫീനിക്‌സ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കുഞ്ഞിന്റെ പിതാവ് ആരാണ് എന്നതറിയാനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോള്‍. ഇതിന്റെ ആദ്യ പടിയായി വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം. സംശയമുള്ളവരുടെ പട്ടിക തയാറാക്കിയശേഷം കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി ഒത്തുനോക്കാനും തീരുമാനമുണ്ട്. അതേസമയം, നവജാതശിശു ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കേന്ദ്രം…
Read More