വന്നു വന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ലാത്ത നാടായി കേരളം മാറുന്നുവോ ? പ്രഭാത സവാരിയ്ക്കിറങ്ങിയ വനിതാ ഐപിഎസ് ഓഫീസറുടെ മാല പൊട്ടിക്കാന്‍ ശ്രമം.തിരുവനന്തപുരം കോവളം തിരുവല്ലത്ത് ബൈക്കിലെത്തിയാണ് യുവാവ് മോഷണത്തിന് ശ്രമിച്ചത്. ഇയാളെ പൊലീസ് തിരയുന്നു. കോവളം ബൈപാസില്‍ വേങ്കറ കൊല്ലന്തറ സര്‍വീസ് റോഡില്‍ സ്കാനിയ സര്‍വീസ് സെന്റിന് മുന്നില്‍ ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. ഐപിഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി തിരുവല്ലം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ജോലി നോക്കുന്ന ഐശ്വര്യ പ്രശാന്ത് ഡോംഗ്രക്ക് നേരെയാണ് മേഷണ ശ്രമം ഉണ്ടായത്. സര്‍വീസ് റോഡിലൂടെ നടക്കുന്നതിനിടെ ഇതേ ദിശയില്‍ നിന്നും ബൈക്കില്‍ പിന്തുടര്ന്നെത്തിയ യുവാവ് ബൈക്കിന്റെ വേഗത കുറച്ച ശേഷം കഴുത്തിലെ മാല പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു. മോഷണ ശ്രമം തടഞ്ഞ് മോഷ്ടാവിനെ പിടികൂടാന്‍ ബൈക്കിന് പിന്നാലെ ഇവര്‍ ഓടിയെങ്കിലും യുവാവ് വാഴമുട്ടം ഭാഗത്തേക്ക് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പോലീസ്…
Read MoreTag: women IPS officer
എന്റെ കണ്ണുനീര് ഒരു ബലഹീനതയായി കാണരുത്! എംഎല്‍എയോട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ; പൊട്ടിക്കരഞ്ഞതിന്റെ കാരണം വിശദീകരിച്ചത് ഫേസ്ബുക്ക് പോസ്റ്റിലൂടെ
ഗോരഖ്പുര്‍: ബിജെപി എംഎല്‍എ ശകാരിച്ചതിനെത്തുടര്‍ന്ന് കരഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥ ചാരു നിഗം എന്തു കൊണ്ടു താന്‍ കരഞ്ഞു എന്നതു വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. താന്‍ കരഞ്ഞത് ബലഹീനത കൊണ്ടല്ലെന്നും തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്കി പിന്തുണമൂലം വികാരാധീനയായതാണെന്നും ചാരു നിഗം തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഗോരഖ്പുര്‍ എംഎല്‍എ ഡോ.രാധാമോഹന്‍ ദാസ് അഗര്‍വാളിന്റെ ശകാരത്തെത്തുടര്‍ന്നായിരുന്നു ചാരു നിഗം കരഞ്ഞത്. പ്രദേശത്ത് വ്യാജമദ്യ വില്പനയ്ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ചില സ്ത്രീകള്‍ക്ക് പരിക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എംഎല്‍എ ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാള്‍ ചാരു നിഗമിനോട് തട്ടിക്കയറുകയായുരുന്നു. ‘നിങ്ങളോടെനിക്ക് ഒന്നും സംസാരിക്കാനില്ല. ഇങ്ങോട്ട് ഒന്നും പറയേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ പരിധി ലംഘിക്കരുത്.’ – ഡോ.…
Read More