”എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം” നസ്രിയയുമായുള്ള പ്രണയം പൂത്തതിങ്ങനെയെന്ന് വെളിപ്പെടുത്തി ഫഹദ്

നസ്രിയ-ഫഹദ് ദമ്പതികളുടെ പ്രണയവും വലിയ വാര്‍ത്തയായിരുന്നു. തങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ഫഹദിപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ മലയാള മാസികയോടാണ് ഫഹദ് മനസു തുറന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിനിടയിലാണ് നസ്രിയ തന്നെ പ്രൊപ്പോസ് ചെയതതെങ്കിലും താന്‍ അതിനും മുമ്പു തന്നെ നസ്രിയയെ ശ്രദ്ധിച്ചിരുന്നു. ഉമ്മയ്ക്ക് നസ്രിയയോട് തോന്നിയ ഇഷ്ടമാണ് ഇതിനു കാരണം. നസ്രിയയുടെ നോട്ടങ്ങളും സംസാരങ്ങളും താന്‍ ഏറെ ആസ്വദിച്ചിരുന്നതായും ഫഹദ് പറയുന്നു. തനിക്ക് പല പെണ്‍കുട്ടികളോടും പ്രണയം തോന്നിയിട്ടുണ്ടെങ്കിലും നസ്രിയയോടു തോന്നിയത് അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു വികാരമാണ്. താന്‍ നിരവധി പെണ്‍കുട്ടികളെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും  തന്നോട് ഇത്രയും വ്യത്യസ്തമായി പ്രൊപ്പോസ് ചെയ്തത് നസ്രിയമാത്രമാണെന്നും ഫഹദ് പറയുന്നു. ”എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം” ഇങ്ങനെയായിരുന്നു പ്രൊപ്പോസല്‍. തന്നെ ധാരാളം സ്ത്രീകള്‍ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും…

Read More