പ്രണയം ആര്‍ക്ക് ആരോട് എപ്പോള്‍ തോന്നുമെന്ന് പറയാനാകില്ല. ഇത്തരത്തില്‍ വനിതാ മജിസ്‌ട്രേറ്റിനോടു തോന്നിയ പ്രണയം അഭിഭാഷകനെ അവസാനം കൊണ്ടെത്തിച്ചത് ജയിലിലും. വനിതാ മജിസ്ട്രേറ്റിന് പിന്നാലെ പ്രണയ സന്ദേശവും ആശംസാ കാര്‍ഡുമായി നടന്ന അഭിഭാഷകന്റെ പ്രണയം കോടതി മുറിയിലെ കണ്ണിറുക്കലിലെത്തിയതോടെയാണ് കൈവിട്ടു പോയത്. മട്ടന്നൂര്‍ ബാറിലെ അഭിഭാഷകന്‍ സാബു വര്‍ഗീസാ(52)ണ് പ്രണയരോഗത്തെത്തുടര്‍ന്ന് ജയിലില്‍ ചികിത്സ തേടിയത്. കോടതി നടക്കുന്നതിനിടെ മജിസ്‌ട്രേറ്റിനെ അംഗവിക്ഷേപങ്ങളിലൂടെ ആക്ഷേപിച്ചുവെന്നാണ് കേസ്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തെക്കന്‍ ജില്ലക്കാരിയായ വനിതാ മജിസ്ട്രേറ്റ് അടുത്തിടെ കണ്ണൂര്‍ ജില്ലയിലെ ഒരു കോടതിയില്‍ മജിസ്ട്രേറ്റായി വന്നതോടെയാണ് പ്രണയകഥ ആരംഭിക്കുന്നത്. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയം തുറന്നുപറയാനും ഇയാള്‍ മടിച്ചില്ല. എന്നാല്‍ ഇയാളുടെ പ്രണയം അഭിഭാഷക നിഷ്‌ക്കരുണം തള്ളിക്കളയുകയാണുണ്ടായത്. എന്നാല്‍ ‘വിടില്ല ഞാന്‍’ എന്ന രീതിയില്‍ ഇയാള്‍ പിറകെ നടന്ന് ശല്യം ചെയ്യാന്‍ തുടങ്ങി. മൊബൈല്‍ ഫോണിലൂടെ…
Read More