ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ വീണ്ടും ലൈംഗികാതിക്രമം. മുഖ്യപ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടി അംഗം ഡേവിഡ് വാനെതിരെ സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ് ആണ് ലൈംഗികാരോപണം ഉന്നയിച്ചത്. വാന്‍ പലവട്ടം ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പര്‍ശിക്കുകയും തുടര്‍ച്ചയായി പിന്തുടരുകയും ചെയ്തുവെന്നാണ് ലിഡിയയുടെ വെളിപ്പെടുത്തല്‍. സുരക്ഷാകാമറകളോ മറ്റാളുകളോ ഇല്ലാത്ത സ്റ്റെയര്വെലിനടുത്തുവച്ച് വാന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും തോര്‍പ് സെനറ്റില്‍ പറഞ്ഞു. വിങ്ങിക്കരഞ്ഞായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ”ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല. സെനറ്റ് അംഗങ്ങളെന്നോ ഉദ്യോഗസ്ഥരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പല തരത്തിലുള്ള മോശം പെരുമാറ്റം നേരിടേണ്ടിവരുന്നു.” ലിഡിയയുടെ വെളിപ്പെടുത്തലിന് പിന്നാലെ സെനറ്റര്‍ ഡേവിഡ് വാനിനെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വാന്‍ പാര്‍ലമെന്റംഗത്വം രാജിവയ്ക്കണമെന്ന് ലിബറല്‍ പാര്‍ട്ടി നേതാവ് പീറ്റര്‍ ഡട്ടണ്‍ ആവശ്യപ്പെട്ടു. ലിഡിയയുടെ ആരോപണം തള്ളിയ ഡേവിഡ് വാന്‍ രാജി ആവശ്യത്തോട് പ്രതികരിച്ചില്ല. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അന്വേഷണത്തോടെ പൂര്‍ണമായി…
Read More