കറുപ്പിന് ഏഴഴക് എന്നൊക്കെ എല്ലാവരും പറയാറുണ്ടെങ്കിലും കറുത്ത നിറത്തിന്റെ പേരില്‍ അവഗണന അനുഭവിക്കുന്ന നിരവധി ആളുകളെ നമുക്ക് ഈ സമൂഹത്തില്‍ കാണാന്‍ സാധിക്കും. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയതിനു ശേഷം ജീവിതം കരുപ്പിടിപ്പിച്ച ഒരു യുവതിയുടെ അനുഭവങ്ങളാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇരുണ്ട നിറത്തിന്റെ പേരിലുണ്ടായ ദുരനുഭവങ്ങളാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ വനിതാ ഫോട്ടോഗ്രാഫര്‍ പങ്കുവയ്ക്കുന്നത്. സ്‌കൂള്‍ കാലം മുതല്‍ നേരിട്ടിരുന്ന പരിഹാസത്തിന് വില കൊടുത്തിരുന്നില്ല. മാതാപിതാക്കളുടെ ബന്ധുവീടുകളില്‍ എത്തുമ്പോള്‍ നിറം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും എന്ത് വസ്ത്രം ധരിക്കണമെന്നും ബന്ധുക്കള്‍ നിര്‍ദേശിക്കുമായിരുന്നു. നിറം അത്ര വലിയ പ്രശ്‌നമായി അന്നൊന്നും തോന്നിയിരുന്നില്ല. പരിഹാസം മടുത്ത് വളരെ കുറവ് ആളുകളെ മാത്രമാണ് സുഹൃത്തുക്കളായി ഉള്‍പ്പെടുത്തിയതെന്ന് യുവതി പറയുന്നു. അങ്ങനെ ഒരുനാള്‍ ഓര്‍ക്കുട്ടില്‍ നിന്നാണ് അയാളെ പരിചയപ്പെടുന്നത്. എന്നെ പരിഹസിക്കാതെ ഏറെ കരുതലോടെ കൊണ്ടുപോവുന്ന വ്യക്തിത്വമായിരുന്നു. എന്നാല്‍…
Read More