സ്ത്രീകളുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയതിന് പണ്ടു പിടിച്ചതിന്റെ കലിപ്പു തീര്‍ക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വനിതാ പോലീസുകാരോട് അശ്ലീലം പറഞ്ഞിരുന്ന യുവാവിനെ ഒടുവില്‍ പോലീസ് തന്നെ പൊക്കി. വനിതാ സിവില്‍ പോലീസുകാര്‍ മുതല്‍ ഉയര്‍ന്ന വനിതാ ഐപിഎസ് പോലീസ് ഉദ്യോഗസ്ഥരെ വരെ വിടാതിരുന്ന തിരുവനന്തപുരം സ്വദേശി ജോസ് എന്ന 29 കാരനാണ് പിടിയിലായത്. വനിതാ പോലീസുകാരുടെ വാട്സ്ആപ്പിലേക്കും മറ്റും അശ്ളീല വീഡിയോകള്‍ അയച്ചു കൊടുക്കുന്നതും ഇയാളുടെ പതിവ് പരിപാടിയായിരുന്നു. തിരുവനന്തപുരം തുമ്പ സ്വദേശിയായ ഇയാള്‍ മരിയന്‍ എഞ്ചിനീയറിംഗ് കോളേജിന് സമീപം പുറമ്പോക്കിലാണ് താമസം. നഗരത്തിലെ വനിതാ സ്റ്റേഷനിലെ ലാന്റ് ഫോണിലേക്ക് വിളിച്ച് ഒരാള്‍ പതിവായി അസഭ്യം പറയുന്നതായി സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരാതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് എസിപി നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള വനിതാ പോലീസുകാരുടെ ഫോണിലേക്കും വിളി ചെല്ലുന്നതായി മനസ്സിലാക്കി. പിങ്ക് പോലീസിനെയും…
Read MoreTag: women police
സ്ത്രീ സുരക്ഷായ്ക്കായി രൂപീകരിച്ച വനിത പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ സഹോദരന്മാരായ പോലീസുകാര്‍ ബലാല്‍സംഗം ചെയ്തു;നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും മാറിമാറി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തു
ചണ്ഡിഗഡ്:തീക്കട്ടയിലും ഉറുമ്പരിക്കുന്നുവോ ? സ്ത്രീകള്‍ക്ക് സുരക്ഷിതമായി പരാതി നല്‍കാന്‍ രൂപീകരിച്ച വനിത പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ സഹോദരന്മാരായ പോലീസുകാര്‍ ബലാല്‍സംഗം ചെയ്തു. പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഇവര്‍ അതുപയോഗിച്ച് വീണ്ടും ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തതായാണ് വനിതാ ഹെഡ്‌കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ പറയുന്നത്. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ഹരിയാനയിലെ വനിത ഹെഡ് കോണ്‍സ്റ്റബിളാണ് പരാതി നല്‍കിയിരിക്കുന്നത്. ജോഗീന്ദര്‍ എന്നയാളും സഹോദരനുമാണ് അറസ്റ്റിലായിരിക്കുന്നത്. ജോഗീന്ദറിന്റെ സഹോദരന്‍ ഫരീദാബാദ് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ്. 2014ലാണ് മഹേന്ദര്‍ഗഡില്‍ വെച്ച് യുവതി ജോഗീന്ദറിനെ പരിചയപ്പെടുന്നത്. ഫരീദാബാദിലും ജിന്ദിലും പല്‍വാലിലും ജോലി ചെയ്യുന്നതിനിടെ ഇയാള്‍ പലപ്രാവശ്യം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. 2017ലാണ് ജോഗീന്ദറിന്റെ സഹോദരനെ യുവതി പരിചയപ്പെടുന്നത്. പോലീസുകാരനായ ഇയാളും യുവതിയെ പീഡിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് കാട്ടി ജോഗീന്ദര്‍ പലപ്പോഴും പണം തട്ടുകയും…
Read Moreരാഖി വിത്ത് കാക്കി ! നിയമം ലംഘിച്ചവരില്‍ നിന്ന് പിഴ ഈടാക്കിയതിനു ശേഷം രാഖി കെട്ടിക്കൊടുക്കും; മുംബൈയിലെ വനിതാ ട്രാഫിക് പോലീസുകാര്‍ പിരിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക്; ഒറ്റ ദിവസം കൊണ്ട് പിരിച്ചെടുത്തത് 70000 രൂപ
മുംബൈ: നിയമങ്ങള്‍ അനുസരിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് ആദ്യം രാഖി കെട്ടിക്കൊടുത്തും പിന്നീട് പിഴ ഈടാക്കിയും മുംബൈയിലെ വനിതാ ട്രാഫിക് പോലീസ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 70000 രൂപ. പിഴയായി ലഭിക്കുന്ന തുക കേരളത്തിനായുള്ള ദുരിതാശ്വാസ നിധിയിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ‘രാഖി വിത്ത് കാക്കി’ എന്ന ക്യാമ്പെയ്ന്‍’ എന്ന പരിപാടിയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ബബോള, അമ്പാടി, പഞ്ചവടി, ടി-പോയന്റ്, എവര്‍ഷൈന്‍ സിറ്റി എന്നിവിടങ്ങളിലായിരുന്നു വനിതാ ട്രാഫിക് പോലീസുകാരുടെ പ്രവര്‍ത്തനം. വസായില്‍വെച്ചാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ അസ്ലം ഷെയ്ക്ക് എന്ന യുവാവിനെ പിടികൂടിയത്. തന്റെ കൈയില്‍ രാഖികെട്ടിയശേഷം പിഴത്തുക സംഭാവനപ്പെട്ടിയിലിടാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് പോലീസിന്റ ഈ ഉദ്യമംകണ്ട് നിയമം ലംഘിക്കാത്തവരും വാഹനങ്ങള്‍ നിര്‍ത്തി സംഭാവന നല്‍കി. തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കുമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിജയകാന്ത് സാഗര്‍ അറിയിച്ചു.
Read Moreലെബനീസ് വനിതാ പോലീസുകാരുടെ വേഷം ‘കുട്ടി നിക്കര്‍’ ; ഷോര്‍ട്‌സ് ഏര്‍പ്പെടുത്തിയത് ചൂടിനെ തടുക്കാനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും എന്ന് മേയര്‍; വീഡിയോ കത്തികയറുന്നു…
ബെയ്റൂട്ട്: വനിതാ പോലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചത് ലെബനനില്‍ തിരികൊളുത്തിയിരിക്കുന്നത് പുതിയ വിവാദത്തിനാണ്. ട്രാഫിക് സിഗ്‌നലുകളിലും നഗരങ്ങളിലെ പ്രധാന റോഡുകളിലും ഡ്യൂട്ടി ചെയ്യുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇറക്കം കുറഞ്ഞ ഷോര്‍ട്സ് യൂണിഫോമായി നല്‍കിയതാണ് വിവാദത്തിന് കാരണം. ബ്രൗമ്മാന മേയര്‍ പിയറെ അച്ചക്കാറിന്റെ വകയായിരുന്നു ഈ യൂണിഫോം പരിഷ്‌കരണം. കടുത്ത വേനലില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് വനിതാ പോലീസുകാര്‍ക്ക് ഷോര്‍ട്സ് നടപ്പിലാക്കിയതെന്നാണ് മേയറുടെ വാദം. യൂണിഫോം പരിഷ്‌ക്കരിച്ചതിലൂടെ പോലീസുകാരും ടൂറിസ്റ്റുകളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം പറയുന്നു. ഇറക്കം കുറഞ്ഞ ഷോര്‍ട്സ് യൂണിഫോമാക്കിയതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്. ഇതൊന്നും വലിയ പ്രശ്നമാക്കേണ്ടെന്നും ഈ വനിതാ ഉദ്യോഗസ്ഥരെല്ലാം ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പുതിയ ഷോര്‍ട്സ് അത്ര ചെറുതല്ലെന്നുമാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇറക്കം കുറഞ്ഞ ഷോര്‍ടിസിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്. പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നീളമേറിയ പാന്റ്സ് യൂണിഫോമായിരിക്കെ വനിതാ…
Read More