കോവിഡ് കാലത്ത് ഏറ്റവുമധികം ആദരിക്കപ്പെടേണ്ടവരാണ് ആരോഗ്യ പ്രവര്‍ത്തകരും നിയമ പാലകരും. അത്തരത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ സാമൂഹിക പ്രതിബദ്ധതയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പൊരി വെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഡ്യൂട്ടിയില്‍ മുഴുകിയിരിക്കുന്ന ഗര്‍ഭിണിയായ ഒരു പോലീസുകാരിയുടെ വീഡിയോ ഇഇതിനോടകം വൈറലായിക്കഴിഞ്ഞു. ദണ്ഡേവാഡ മേഖലയിലെ ഡിഎസ്പിയായ ശില്പ സഹുവാണ് ആ പോലീസ് ഉദ്യോഗസ്ഥ. സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം യാത്രക്കാരെ നിരീക്ഷിക്കുന്ന ഡിഎസ്പിയാണ് വീഡിയോയിലുള്ളത്. യാത്രക്കാരുടെ അരികിലെത്തി കാര്യങ്ങള്‍ തിരക്കുന്നതും വണ്ടികള്‍ പരിശോധിച്ച് കടത്തി വിടുന്നതും വീഡിയോയിലുണ്ട്.
Read MoreTag: women police officer
അപൂര്‍വം ചിലര്‍ ! സ്വയം പോലീസ് ജീപ്പ് ഓടിക്കുന്ന വനിതാ പോലീസ്; മികവിനുള്ള അംഗീകാരമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡലും; ജസീലയെന്ന പോലീസുകാരിയുടെ കഥ ഏവര്‍ക്കും പ്രചോദനം…
യാഥാസ്ഥിതികരായ ആളുകള്‍ പെണ്മക്കളെ അയയ്ക്കാന്‍ ഒരിക്കലും തയ്യാറാകാത്ത തൊഴിലാണ് വനിതാ പോലീസിന്റേത്. എന്നാല്‍ ചില മാതാപിതാക്കള്‍ ധീരമായ തീരുമാനങ്ങളിലൂടെ മക്കളെ പോലീസ് ഓഫീസറാക്കാന്‍ മിനക്കെടുകയും ചെയ്യുന്നു. കല്പറ്റ വനിതാ ഹെല്‍പ്പ് ലൈനില്‍ സിവില്‍ പോലീസ് ഓഫീസറായ കെ.ടി. ജസീലയ്ക്ക് പറയാനുള്ളതും അത്തരമൊരു കഥയാണ്. പോലീസുകാരിയുടെ കടുംപിടിത്തമൊന്നുമില്ലാതെ ഏവരോടും ചിരിച്ച് ഇടപെടുന്ന ജസീല പക്ഷെ കൃത്യനിര്‍വ്വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. അതിപ്പം റോഡിലൂടെ കള്ളനെ ഓടിച്ചിട്ടു പിടിക്കുന്നതായാലും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമക്കുരുക്കില്‍ അകപ്പെടുത്തുന്ന കാര്യമായാലും. ജസീലയുടെ പ്രവര്‍ത്തനമികവിന് അംഗീകാരമെന്നോണം ഇത്തവണ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും തേടിയെത്തി. ജോലിയിലെ കൃത്യത, ഗുഡ് സര്‍വീസ് എന്‍ട്രികള്‍, സര്‍വീസ് ബുക്ക് എല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നല്‍കുന്നത്. ജസീലയുടെ സര്‍വീസ് ബുക്കില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മെഡല്‍ നേടുന്ന രീതിയിലേക്കുള്ള ഗുഡ് സര്‍വീസ് എന്‍ട്രികള്‍ ധാരാളമുണ്ട്. മുട്ടില്‍…
Read More