പത്തനംതിട്ടയില്‍ യുവതിയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. റാന്നി കീക്കൊഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടി കൊലപ്പെടുത്തി അതുല്‍ സത്യനാണ് പോലീസിന്റെ പിടിയിലായത്. 12 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനു ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും ഇന്ന് രാവിലെയോടെയാണ് പ്രതിയെ റാന്നി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആക്രമണത്തില്‍ പ്രതിക്ക് സാരമായ പരിക്കേറ്റിരുന്നു. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ഓടെയാണ് ഒപ്പം താമസിച്ചിരുന്ന രഞ്ജിതയെ ഇയാള്‍ വീട്ടില്‍ കയറി വാള് കൊണ്ട് വെട്ടികൊലപ്പെടുത്തിയത്. സംഭവ ശേഷം അതുല്‍ ഇവിടെ നിന്നു കടന്നുകളഞ്ഞു. ഇയാളുടെ രക്തം പുരണ്ട ഷര്‍ട്ട് വീടിനു ഒന്നര കിലോ മീറ്റര്‍ അകലെ നിന്നും പൊലീസിന് ലഭിച്ചിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ യുവതി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ രഞ്ജിതയുടെ അച്ഛന് വിഎ…
Read MoreTag: women stabbed
പ്രണയബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ അച്ഛനൊപ്പം വീട്ടിലെത്തി ! വീണ്ടും തര്‍ക്കമായപ്പോള്‍ യുവതിയെ കുത്തി; മുന്‍ കാമുകന് പിടിയില്‍…
യുവതിയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച മുന്‍ കാമുകന് പിടിയില്‍. കുഞ്ഞിത്തൈ എരുമേലി ആഷിഖിനെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ വടക്കേക്കരയില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ കൈക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. യുവതിയുടെ അമ്മയേയും ആഷിഖ് കയ്യേറ്റം ചെയ്തു മുമ്പ് ആഷിഖുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ ആഷിഖിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് തര്‍ക്കമുണ്ടായപ്പോള്‍ ഇരു വീട്ടുകാരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച യുവതിയും അമ്മയും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് യുവാവ് അച്ഛനെയും കൂട്ടിയെത്തി സംസാരിക്കുകയായിരുന്നു. ഒന്നും രണ്ടും പറഞ്ഞ് തര്‍ക്കമായതോടെ ആഷിഖ് കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു. കൈയില്‍ കുത്തേറ്റതിനെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആറ് തുന്നലുകള്‍ ഇട്ടു. യുവാവിന്റെ വടികൊണ്ടുള്ള അടിയില്‍ യുവതിയുടെ അമ്മയുടെ തലക്കും പരിക്കേറ്റു. കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു മര്‍ദനം.
Read More