ന്യൂഡല്‍ഹി: വനിതാ കോണ്‍സ്റ്റബളിനെ ഒടുവില്‍ പുരുഷനായി സിഐഎസ്എഫ് അംഗീകരിച്ചു. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതിയില്ലാത്തതിനാല്‍ തന്റെ സഹപ്രവര്‍ത്തകയെ വിവാഹം കഴിക്കാന്‍ ഈ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ലിംഗമാറ്റം. ആറു വര്‍ഷം മുമ്പാണ് ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇപ്പോള്‍ ഇവര്‍ പൂര്‍ണമായും പുരുഷനായി മാറിക്കഴിഞ്ഞു. മീശ,ദൃഢമായ മാംസപേശികള്‍, പുരുഷ ശബ്ദം എന്നിങ്ങനെ പുരുഷന്റെ പ്രകടമായ ലക്ഷണങ്ങളോടെയാണ് ഇവര്‍ പുരുഷനായി മാറിയത്. ഫെബ്രുവരിയില്‍ സിഐഎസ്എഫിലെ മൂന്ന് മെഡിക്കല്‍ ബോര്‍ഡുകളും, ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളെ പുരുഷനായി അംഗീകരിച്ചു. പക്ഷേ സിഐഎസ് എഫ് ഇയാളുടെ സ്വകാര്യതയെ പരിഗണിച്ച് പേരോ മറ്റു വിവരങ്ങളൊ പുറത്ത് വിട്ടിട്ടില്ല. നാലുവര്‍ഷമായി ഈ പ്രശ്നം തങ്ങളുടെ പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നു എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അന്തിമ തീര്‍പ്പ് കല്പ്പിക്കാന് കഴിഞ്ഞതെന്നും, ഇനി മുതല്‍ എല്ലാ…
Read More