തിരുവനന്തപുരം: സിപിഎം വനിതാ മതില് പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഇപ്പോള്‍ വനിതാ മതിലിന്റെ പ്രചാരണച്ചെലവിന്റെ കാര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. വനിതാമതിലിന് ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പണ്ട് വ്യക്തമാക്കിയിരുന്നു. പിന്നെ ഏത് വകുപ്പ് പണം ചെലവിട്ടു എന്നറിയാന്‍ വിവിധ വകുപ്പുകളില്‍ അപേക്ഷ നല്കി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വനിതാ മതില് പ്രചാരണത്തിനായി വാഹനങ്ങള്‍ ഉപയോഗിച്ചെന്നും എന്നാല്‍ പണമൊന്നും ചെലവിട്ടില്ലെന്നുമാണ് മറുപടി നല്‍കിയത്. ധനവകുപ്പാകട്ടെ സാമൂഹ്യ നീതി വകുപ്പാണ് മറുപടി നല്‍കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പാകട്ടെ അപേക്ഷ പൊതുഭരണ വകുപ്പിനും സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും കൈമാറി. ഒടുവില്‍ സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രണ്ടു മാസത്തിനു ശേഷം…
Read MoreTag: women wall
ഓഫീസിലെത്തി ഒപ്പിട്ട ശേഷം ഒട്ടുമിക്ക സര്‍ക്കാരുദ്യോഗസ്ഥരും മുങ്ങി ! പ്രായപൂര്‍ത്തിയാവാത്തവരെ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന കോടതിനിര്‍ദ്ദേശം പലയിടത്തും കാറ്റില്‍ പറത്തി; പലയിടത്തും മതില് മുറിഞ്ഞത് പാര്‍ട്ടിയ്ക്കും ക്ഷീണമായി…
ഓഫീസ് സമയം ഓണാഘോഷം വേണ്ടെന്നും ഫയലുകളില്‍ ഉറങ്ങുന്നത് ജീവനുകളാണെന്നും മുമ്പ് പറഞ്ഞ ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ വനിതാമതിലിന്റെ ദിവസം മാത്രം അത് അങ്ങനെയല്ലെന്ന് പിണറായി പറയാതെ പറഞ്ഞതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം അത് അനുസരിക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലെത്തിയ സാധാരണക്കാര്‍ വലയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ വരെയുള്ള ഓഫീസുകള്‍ക്ക് അപ്രഖ്യാപിത അവധിയായിരുന്നു ഇന്നലെ. സ്കൂളുകള്‍ക്കും അവധി നല്കാന് പ്രധാനാധ്യാപകര്‍ക്കും അധികാരം നല്‍കിയതോടെ സ്കൂള്‍ കുട്ടികളും വനിതാ മതിലിന്റെ ഭാഗമായി. പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന കോടതിയുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയായിരുന്നു ഇത്. വനിതാ ഐഎഎസ് ഉദ്യോഗസ്ഥരും കളക്ടര്‍മാരും മതിലിന്റെ ഭാഗമായി. എല്ലാ ജില്ലകളിലും മിക്കവാറും വനിതാ ഉദ്യോഗസ്ഥരെല്ലാം ഉച്ചയ്ക്കു ശേഷം അവധിയായിരുന്നു. മതിലിന് ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചതാവട്ടെ സര്‍ക്കാര്‍ വാഹനങ്ങളും. ഇതോടെ ഉച്ചയ്ക്കു ശേഷം സര്‍ക്കാര്‍ ഓഫീസുകളില്‍…
Read Moreമലപ്പുറത്ത് കുടുംബശ്രീകള്‍ പിരിച്ചുവിടുമെന്ന് ഭീഷണി; കുട്ടനാട്ടില്‍ പ്രളയ ബാധിത വായ്പ നിഷേധിച്ചു; വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ പലര്‍ക്കും നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ ഇങ്ങനെ…
പുതുവര്‍ഷ ദിനത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന വനിതാ മതിലിനെച്ചൊല്ലി വിവാദങ്ങള്‍ കത്തുന്നു. വനിതാമതിലിനെച്ചൊല്ലി ഏറ്റവും കഷ്ടത അനുഭവിക്കുന്നത് കുടുംബശ്രീ അംഗങ്ങളാണ്. പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കാത്തതിന്റെ പേരില്‍ കുട്ടനാട്ടില്‍ പ്രളയബാധിതര്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണത്തിന് പിന്നാലെ മലപ്പുറത്ത് കുടുംബശ്രീ പിരിച്ചുവിടുമെന്ന പ്രചരണവും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരെ വിവാദത്തിലാക്കിയിരിക്കുകയാണ്. വനിതാമതിലിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെട്ടെന്ന ആരോപണവുമായി കുട്ടനാട്ടിലെ കൈനകരിലെ ശ്രീദുര്‍ഗ്ഗ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വായ്പ നിഷേധിക്കപ്പെട്ടത്. മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ പേര് ഉള്‍പ്പെട്ട പട്ടിക കൊടുത്തില്ല എന്ന കാരണം പറഞ്ഞാണ് വായ്പ നിഷേധിച്ചതെന്നാണ് ആരോപണം. എന്നാല്‍ ആരോപണം സിഡിഎസ് ചെയര്‍പേഴ്സണ്‍ തള്ളി. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം പലിശരഹിത വായ്പ നല്‍കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഗ്രൂപ്പിലെ പത്തു പേരുടെ വിവരങ്ങളടങ്ങിയ അപേക്ഷയുമായി മായ, ഓമന എന്നിവരാണ് എത്തിയത്. എന്നാല്‍ ഇവരുടെ അപേക്ഷയില്‍ വനിതാമതിലില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കിയില്ല എന്ന കാരണം പറഞ്ഞ്…
Read Moreഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വെള്ളാപ്പള്ളി നടേശനെ കള്ളുകച്ചവടക്കാരന് എന്ന് വിളിച്ച് ആക്ഷേപിക്കുന്നതല്ല ! സംസ്ഥാനത്തെ മൊത്തം തൊഴിലുറപ്പുകാരുടെയും സാന്നിധ്യം വനിതാ മതിലിന്റെ വിജയത്തിന് അനിവാര്യമാണ്; വനിതാ മതിലിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
സംസ്ഥാനത്തെ വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ വനിത മതില് തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കേരള സര്‍ക്കാര്‍. ജനുവരി ഒന്നിനാണ് വനിത വന്മതില് സംഘടിപ്പിക്കുന്നത്. മുന്‍ കര്‍സേവകനായ സിപി സുഗതനെ കമ്മിറ്റിയുടെ തലപ്പത്ത് നിയമിച്ചത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. വനിതാ മതില് ചര്‍ച്ചയില്‍ പങ്കെടുത്ത പല സംഘടനകളും ഇതിനോടകം പദ്ധതിയില്‍ നിന്നു പിന്മാറിക്കഴിഞ്ഞു. വനിത മതിലിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കറും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം… നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ നവവത്സര ദിനത്തില്‍ വനിതാ മതില് തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്തു നടന്ന നവോത്ഥാന സംഘടനകളുടെ മഹായോഗത്തിലാണ് വിപ്ലവകരമായ ഈ തീരുമാനം ഉരുത്തിരിഞ്ഞത്. നായാടി മുതല്‍ നമ്പൂരി വരെ സകല നവോത്ഥാന സമുദായങ്ങളെയും ക്ഷണിച്ചെങ്കിലും ചില കുലംകുത്തികള്‍…
Read More