അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തുടങ്ങി. കഴിഞ്ഞ ദിവസം കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയെ താലിബാന്‍ ഭീകരര്‍ മര്‍ദ്ദിച്ചവശയാക്കി. കാബൂളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി യുവതികള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാന്‍ തടഞ്ഞതോടെ അക്രമാസക്തമാകുകയായിരുന്നു. തുടര്‍ന്ന് താലിബാന്‍ ഭീകരവാദികള്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകടനത്തില്‍ ഒരു യുവതിയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാന്‍ മര്‍ദ്ദിച്ചവശയാക്കിയത്. ചോരയൊലിക്കുന്ന തലയുമായി നില്‍ക്കുന്ന റാബിയയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാന്‍ യുവതികള്‍ തെരുവില്‍ ഇറങ്ങുന്നത്. യുവതികള്‍ക്ക് ജോലിചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കണമെന്നാണ് പ്രധാനമായും യുവതികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രാചീനഗോത്രപരമായ ചിന്താധാരകളാല്‍ നയിക്കപ്പെടുന്ന താലിബാന്‍ ഇത് അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് മിക്കവരും പറയുന്നത്.
Read MoreTag: women
പതിവായി മൃഗശാലയിലെത്തി ചിമ്പാന്‍സിയെ വളച്ചെടുത്ത് യുവതി ! പ്രണയം മൂത്തതോടെ കാമുകനെ കാണുന്നതില്‍ നിന്നും യുവതിയെ വിലക്കി അധികൃതര്‍…
പ്രണയിക്കാത്ത മനുഷ്യര്‍ മനുഷ്യരല്ലെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യന് മൃഗങ്ങളോടു പ്രണയം തോന്നിയാല്‍… അത്തരത്തില്‍ മൃഗശാലയിലെ ചിമ്പാന്‍സിയുമായി പ്രണയത്തിലായ സ്ത്രീക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മൃഗശാല അധികൃതര്‍. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പ് മൃഗശാലയിലാണ് ഈ അപൂര്‍വ പ്രണയം സംഭവിച്ചിരിക്കുന്നത്. മൃഗശാലയില്‍ പതിവായെത്തിയിരുന്ന സ്ത്രീ ചിമ്പാന്‍സിയെ താമസിപ്പിച്ചിരിക്കുന്ന കൂടിന് സമീപമാണ് ഏറെസമയം ചെലവഴിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് ചിമ്പാന്‍സിയും താനും പ്രണയത്തിലാണെന്ന് ഇവര്‍ അവകാശപ്പെട്ടത്. 38 വയസുള്ള ചിറ്റ എന്നു പേരുള്ള ചിമ്പാന്‍സിയാണ് ഇവിടെ കാമുകന്‍. ഗ്ലാസുകൊണ്ട് മറച്ച കൂടിന് ഇരുവശത്തും നിന്ന് കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും യാത്ര പറയുമ്പോള്‍ കൈവീശി കാണിക്കുകയും ഉമ്മ നല്‍കുകയും ചെയ്യാറുണ്ട്. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് അഡി ടിമ്മര്‍മാന്‍ എന്ന വനിതയ്ക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവര്‍. ഈ ബന്ധത്തില്‍ എന്താണ് പ്രശ്‌നമെന്നും ഇവര്‍…
Read Moreഒരിക്കലും നടക്കാത്ത മനോഹര സ്വപ്‌നം ! ഒളിമ്പിക്‌സ് വില്ലേജിലെ ‘ലൈംഗികബന്ധം’ ഒഴിച്ചു കൂടാനാവാത്തത് ! തുറന്നു പറച്ചിലുമായി മുന്‍ വനിതാ താരം…
ഏത് ഒളിമ്പിക്‌സ് നടന്നാലും ഗെയിംസ് വില്ലേജിലെ ലൈംഗികബന്ധങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. പല താരങ്ങളെയും പരിശീലകര്‍ ഗെയിംസിന്റെ സമയത്ത് ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കാറുമുണ്ട്. ഇത്തവണത്തെ ഒളിമ്പിക്‌സിന് താരങ്ങള്‍ തമ്മിലുള്ള ലൈംഗികബന്ധം തടയുന്നതിനു വേണ്ടിയുള്ള കിടക്കകള്‍ സംഘാടകര്‍ നിര്‍മ്മിച്ചത് വാര്‍ത്ത ആയിരുന്നു. സംഘാടകര്‍ പിന്നീട് ഇത് നിഷേധിക്കുകയും കട്ടിലുകള്‍ക്ക് മതിയായ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സംഘാടകര്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ കോണ്ടം വിതരണം ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് സമയത്ത് കളിക്കാര്‍ തമ്മില്‍ ശാരീരീക അകലം പാലിക്കണമെന്ന് കര്‍ശനമായി പറയുകയും എന്നാല്‍ ആയിരക്കണക്കിന് കോണ്ടം ഒളിംപിക് വില്ലേജില്‍ വിതരണം ചെയ്യുകയും ചെയ്ത സംഘാടകരുടെ നടപടിയായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. ഒളിമ്പിക്‌സില്‍ ലൈംഗികബന്ധത്തിന് ഇത്രയേറെ പ്രാധാന്യം വരുന്നതെങ്ങനെയെന്ന് ഒരു മുന്‍ ഒളിമ്പ്യന്‍ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. ജര്‍മനിയുടെ മുന്‍ ലോംഗ്ജംപ് താരവും ഒളിമ്പ്യനുമായ സൂസന്‍ ടൈഡ്‌കെ…
Read Moreസെല്‍ഫി എടുക്കുന്നതിനിടെ സംരക്ഷണഭിത്തി തകര്‍ന്ന് കടലില്‍ പതിച്ച് യുവതി ! ജീവന്‍ പണയം വച്ച് യുവതിയെ രക്ഷിച്ച് ഫോട്ടോഗ്രാഫര്‍;വീഡിയോ കാണാം…
മുംബൈയിലെ പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപത്തുവച്ച് കടലിലേക്ക് വീണ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. സെല്‍ഫി എടുക്കുന്നതിനിടെ സംരക്ഷണ ഭിത്തിയില്‍ നിന്ന് കാല്‍വഴുതിയാണ് യുവതി കടലിലേക്ക് വീണത്. ഇവരെ രക്ഷിച്ചത് അവിടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫറാണ്. സ്വന്തം ജീവന്‍ പണയം വച്ച് യുവതിയെ രക്ഷിക്കാനായി കടലിലേക്ക് എടുത്തു ചാടുകയായിരുന്നു ഗുലാബ്ചന്ദ് ഗൗഡ് എന്ന 55കാരന്‍. മഴക്കാലമായതിനാലും അതിശക്തമായ തിരമാലകളുള്ളതിനാലും കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നു. യുവതി കടലിലേക്ക് വീണത് അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ഇവര്‍ക്ക് പൊലീസ് എറിഞ്ഞു കൊടുത്തു. പക്ഷേ തിരമാലകള്‍ ഇവരെ വലിച്ചെടുക്കുകയായിരുന്നു. ഇതു കണ്ട ഗൗഡ് ഒന്നും നോക്കാതെ കടലിലേക്ക് ചാടി. ഒരു കയറിന്റെ സഹായത്തോടെ യുവതിയെ കരയ്ക്കടുപ്പിച്ചു. ഗൗഡ് ഫോട്ടോഗ്രാഫറാണ്. യുവതിയെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’അവരുടെ ജീവന്‍ രക്ഷിക്കാനാണ് ഞാന്‍ ചാടിയത്. ചെയ്തത് വലിയ കാര്യമായി തോന്നുന്നില്ല. മറ്റുള്ളവര്‍ക്ക് സഹായം…
Read Moreമദ്യപിച്ച് ലക്കുകെട്ട് പെണ്‍കുട്ടിയെ കടന്നു പിടിച്ചു ! പ്രമുഖ സീരിയല്‍ നടന്‍ അറസ്റ്റില്‍…
മദ്യലഹരിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്ന പരാതിയെത്തുടര്‍ന്ന് സീരിയല്‍ നടന്‍ പ്രചീന്‍ ചൗഹാന്‍ അറസ്റ്റില്‍. കസൗടീ സിന്ദഗീ കേ എന്ന സീരിയലിലെ സുബ്രതോ ബസു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്. മലാഡ് ഈസ്റ്റ് സ്വദേശിനിയായ 22കാരിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റു ചെയ്തത്. പരാതിയുമായി പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് കുരര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ പ്രകാശ് വേലെ പറഞ്ഞു. മദ്യലഹരിയില്‍ തന്റെ ശരീരത്തില്‍ കയറിപ്പിടിച്ചു എന്നാണ് പ്രചീന് എതിരെയുള്ള യുവതിയുടെ പരാതി. ഇയാളെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രചീനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിരവധി ടിവി സീരിയലില്‍ അഭിനയിച്ചിട്ടുള്ള നടനാണ് പ്രചീന്‍ ചൗഹാന്‍. ക്യൂന്‍ ഹോത ഹേ പ്രാര്‍, ക്യാ ഹഡ്‌സാ ക്യാ ഹഖീഖത്, സിന്ദൂര്‍ തേരെ നാം കാ, യേ ഹേ ആഷിഖി തുടങ്ങിയവയാണ് പ്രചീന്‍ അഭിനയിച്ച സീരിയലുകള്‍.
Read Moreപ്രായം വെറും നമ്പറല്ലേ…68കാരനുമായി പ്രണയത്തിലായി 24കാരി; തങ്ങളുടെ പ്രണയത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…
പ്രേമത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാകുകയാണ് 24കാരി കോനി കോട്ടനും 68കാരനായ ഹെര്‍ബ് ഡിക്കേഴ്‌സനുമായുള്ള പ്രണയം. തന്നെക്കാള്‍ 44 വയസ്സ് കൂടുതലുള്ള ഹെര്‍ബിനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ അവള്‍ക്ക് കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കിലും അതൊന്നും അവള്‍ കാര്യമാക്കുന്നില്ല. 2018 -ലാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. വിര്‍ജീനിയയില്‍ ഒരു അഭയകേന്ദ്രത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് അവള്‍ അതിനടുത്ത് ജോലി ചെയ്തിരുന്ന ഹെര്‍ബിനെ കാണുന്നത്. അവര്‍ പെട്ടെന്ന് തന്നെ അടുത്തു. നാലുമാസത്തിന് ശേഷം അവര്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം അവരുടെ വിവാഹനിശ്ചയവും നടന്നു. കോനി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ…ഞങ്ങള്‍ തമ്മില്‍ അടുക്കുന്നത് കണ്ട് ആളുകള്‍ ആദ്യം ഞെട്ടിപ്പോയി. പലരും ഞങ്ങളുടെ ബന്ധത്തെ മോശമായ രീതിയില്‍ വ്യാഖ്യാനിച്ചു. ഞാന്‍ പണത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പുറകെ നടക്കുന്നത് എന്നും, എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരിയെ അദ്ദേഹം പ്രേമിക്കുന്നത് വെറും സെക്‌സിന് വേണ്ടിയാണെന്നുമൊക്കെ…
Read Moreബഹുഭാര്യാത്വം ആകാമെങ്കില്‍ എന്തുകൊണ്ട് ബഹുഭര്‍തൃത്വം ആയിക്കൂടാ ! നിയമനിര്‍മാണത്തിനൊരുങ്ങി ദക്ഷിണാഫ്രിക്ക;എതിര്‍പ്പുമായി യാഥാസ്ഥിതിക വിഭാഗങ്ങള്‍…
സമൂഹത്തില്‍ പലവിധ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുള്ള ഒന്നാണ് ബഹുഭാര്യാത്വം. പുരുഷനു മാത്രം ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ പങ്കാളിയാക്കാമെങ്കില്‍ എന്തു കൊണ്ട് സ്ത്രീയ്ക്കും ഇത് ആയിക്കൂടാ എന്ന് സമത്വവാദികള്‍ പണ്ടു മുതല്‍തന്നെ ചോദിക്കുന്ന ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാട് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീയ്ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാരെ അനുവദിക്കുന്ന നിയമനിര്‍മാണത്തിന് ഒരുങ്ങിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹവും പുരുഷന്‍മാര്‍ക്ക് ബഹുഭാര്യത്വവും അനുവദിക്കുന്ന ഭരണഘടനയാണ് ദക്ഷിണാഫ്രിക്കയില്‍ നിലവിലുള്ളത്. എന്നാല്‍ സ്ത്രീകളള്‍ക്ക് ഒരു ഭര്‍ത്താവ് മാത്രമേ പാടുള്ളു എന്നാണ് നിയമം. ഇക്കാര്യത്തില്‍ തുല്യനീതി വേണമെന്ന ലിംഗനീതി അവകാശപ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ച കരട് റിപ്പോര്‍ട്ടിലാണ് (ഗ്രീന്‍ പേപ്പര്‍) സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ ആകാമെന്ന നിര്‍ദേശം വെച്ചിരിക്കുന്നത്. എന്നാല്‍ ബഹുഭാര്യാത്വത്തെ അനുകൂലിച്ചവര്‍ പോലും ഇപ്പോള്‍ ബഹുഭര്‍തൃത്വത്തെ എതിര്‍ത്ത് രംഗത്തു വന്നിരിക്കുകയാണെന്നതാണ്…
Read Moreവീട്ടുകാരെ പിരിയാന്‍ വയ്യ ! മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതി ആറ്റില്‍ ചാടി;നദിയിലൂടെ ഒഴുകിയത് രണ്ടര കിലോമീറ്റര്‍; സംഭവം ആറാട്ടുപുഴയില്‍…
പമ്പാ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു. മൂന്നു മാസം മുമ്പു വിവാഹിതയായ മാലക്കര സ്വദേശിയായ ഇരുപത്താറുകാരിയാണ് പുലര്‍ച്ചെ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആറാട്ടുപുഴ പാലത്തില്‍നിന്നു ചാടിയ യുവതി രണ്ടര കിലോമീറ്ററോളം നദിയില്‍ കൂടി ഒഴുകി. ഇടനാട് പുറത്തോട്ട് കടവിലെത്തിയപ്പോള്‍ യുവതിയുടെ നിലവിളി കേട്ടു പുറത്തോട്ട് രാജഗോപാല്‍(65), മക്കളായ അരുണ്‍(32), അജിത്ത്(28) എന്നിവര്‍ ആറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. കൗണ്‍സിലര്‍ അര്‍ച്ചന കെ. ഗോപി അറിയിച്ചതനുസരിച്ച് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. വീട്ടുകാരെ പിരിയുന്നതിലുള്ള വിഷമമാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് ഇപ്പോള്‍ ചെന്നൈയിലാണ്. വീട്ടുകാര്‍ക്കൊപ്പം യുവതിയെ വിട്ടയച്ചു.
Read Moreരാത്രി വാഹനത്തില്‍ പോയ യുവതിയോട് ലിഫ്റ്റ് ചോദിച്ച് ചുരിദാര്‍ ധരിച്ച യുവാവ് ! പിന്നാലെ ബൈക്കിലെത്തിയ ഭര്‍ത്താവ് സംഭവം കണ്ടതോടെ സംഭവിച്ചത്…
രാത്രിയില്‍ സ്‌കൂട്ടറില്‍ പോയ യാത്രക്കാരിയോട് പെണ്‍വേഷം കെട്ടി ലിഫ്റ്റ് ചോദിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. പോലീസിലേല്‍പ്പിച്ചു. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ മാക്കേക്കടവ് കവലയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തൈക്കാട്ടുശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന 46 വയസുകാരനാണു ചുരിദാര്‍ അണിഞ്ഞു പുതിയ കലാപരിപാടിയുമായി രംഗത്തെത്തിയത്. രാത്രി ഒന്‍പതോടെ വാഹനത്തില്‍ പോയ യുവതിയെ ഇയാള്‍ കൈ കാണിച്ചു നിര്‍ത്തുകയായിരുന്നു. അവര്‍ വാഹനം നിര്‍ത്തിയതോടെ പിന്നാലെ ബൈക്കിലെത്തിയ സ്ത്രീയുടെ ഭര്‍ത്താവ് ആളെ തിരിച്ചറിഞ്ഞ് ബഹളമുണ്ടാക്കി. അതോടെ നാട്ടുകാര്‍ തടിച്ചുകൂടി. ഇതു വഴിയെത്തിയ പാണാവള്ളി പഞ്ചായത്ത് അംഗം ധനേഷ് ഇടപെട്ടു ‘ചുരിദാര്‍ധാരിയെ’ പൂച്ചാക്കല്‍ പോലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും താക്കീതു നല്‍കി വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.
Read Moreകടുവയെ പിടിക്കുന്ന കിടുവയോ ! മോര്‍ഫ് ചെയ്ത് അശ്ലീലവീഡിയോ പ്രചരിപ്പിക്കുമെന്ന് യുവതിയുടെ ഭീഷണി; പരാതിയുമായി യുവാവ്…
മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ യുവതി ശ്രമിച്ചതായി യുവാവിന്റെ പരാതി. അടൂര്‍ പെരിങ്ങനാട് സ്വദേശിയാണ് പരാതിക്കാരന്‍. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരിയായ യുവതി രണ്ട് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ചിത്രം ചേര്‍ത്ത് മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മൂന്നു മാസം മുമ്പാണ് ഇയാള്‍ യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഫേസ്ബുക്കില്‍ നിന്നു യുവാവിന്റെ ഫോണ്‍ നമ്പര്‍ എടുത്ത് വീഡിയോ കോള്‍ ചെയ്ത യുവതി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കില്ലെന്ന് പറഞ്ഞതോടെ തന്റെ ചിത്രം മറ്റൊരാളിന്റെ ചിത്രവുമായി മോര്‍ഫ് ചെയ്തുള്ള അശ്ലീല വീഡിയോ ഫേസ്ബുക്കിലെ സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും മെസഞ്ചറിലൂടെ അയച്ചു കൊടുത്തെന്നും പരാതിയില്‍ പറയുന്നു. ഇതറിഞ്ഞ യുവാവ് ഇന്നലെയാണ് പോലീസില്‍ പരാതി നല്‍കിയത്. പെരിങ്ങനാട്…
Read More