പീഡനത്തിനിരയായ യുവതിയെ പ്രതിയായ പോലീസുകാരന്‍ വിവാഹം ചെയ്തു ! ഇരുവരും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി…

പീഡനക്കേസില്‍ ഇരയായ യുവതിയെ പ്രതിയായ പോലീസുകാരന്‍ വിവാഹം ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണു 25 വയസുള്ള പരാതിക്കാരിയെ വിവാഹം ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് തന്നെ പല തവണ പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപയും ആഭരണവും തട്ടിയെടുത്തുവെന്ന് കാണിച്ചാണ് യുവതി റാന്നി പോലീസില്‍ പരാതി നല്‍കിയത്. നിരവധി യുവതികള്‍ ഇയാള്‍ക്കെതിരേ തട്ടിപ്പ് പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസ്തുത യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസുകാരനും മാതാവും ചേര്‍ന്ന് പരാതിക്കാരിയുടെ അഭിഭാഷകനെ കാണുകയും വിവാഹ സന്നദ്ധത അറിയിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 ന് ഫെയ്സ്ബുക്ക് വഴിയാണ് പ്രതിയെ പരിചയപ്പെട്ടതെന്നും പിന്നീട് പല സ്ഥലങ്ങളിലായി പലതവണ പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

Read More

അയാളിലേക്ക് എന്റെ നോട്ടം വീണതും അയാള്‍ ഉടുമുണ്ടുരിഞ്ഞു;ആ കാഴ്ച കൊത്താനോങ്ങുന്ന ഒരു സര്‍പ്പത്തെ പോലെ കുറെ കാലം എന്നെ പിന്തുടര്‍ന്നു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കുറിപ്പ്…

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. ഒറ്റയ്ക്കു ഒരു സ്ഥലത്ത് സ്ത്രീയ്ക്ക് നില്‍ക്കാന്‍ കഴിയാത്ത നിലയിലേക്ക് നമ്മുടെ സമൂഹം അധഃപതിച്ചിരിക്കുകയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ വയോധികകള്‍ വരെ ഇത്തരം ഞരമ്പുരോഗികളുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ഫൗസിയ കളപ്പാട്ട്. ഫൗസിയ കളപ്പാട്ടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… നമ്മുടെ നാട്ടില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും കാണും അവരില്‍ ആദ്യമായി പേടിവളര്‍ത്തിയ ഒരു പുരുഷനെ ക്കുറിച്ച് പറയാന്‍. ആ പേടിയില്‍ നിന്നാണവള്‍ പുരുഷന്മാരെല്ലാം സ്ത്രീലമ്ബടന്മാരെന്ന നിഗമനത്തിലെത്തുന്നത്. ജീവിതത്തില്‍ വാപ്പിച്ചിയെയും അമ്മാവന്മാരെയും കണ്ട് വളര്‍ന്ന എനിക്ക് എല്ലാം പുരുഷന്മാരും അവരുടെ പ്രതിരൂപങ്ങളായിരുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ഒരു ലൈംഗികായുധം പുരുഷന്മാരില്‍ ഉണ്ടെന്നറിയുന്നത് പത്രങ്ങളില്‍ കാണുന്ന വാര്‍ത്തകളില്‍ നിന്നായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയുടെ റിസള്‍റ്റ് വന്നതിന് ശേഷം പ്രീഡിഗ്രിക്ക് കോളേജില്‍ അപേക്ഷ കൊടുക്കാന്‍ പാസ്പോര്‍ട്ട്…

Read More

ഇനി വിട്ടുവീഴ്ചയുടെ ആവശ്യമില്ല ! സ്ത്രീ വിരുദ്ധ ചിന്തകള്‍ക്കെതിരേ ശക്തമായ ഗാനവുമായി ആര്യ ദയാല്‍; വീഡിയോ വൈറല്‍…

സ്ത്രീവിരുദ്ധ ചിന്തകളെ പൊളിച്ചടുക്കുന്ന വീഡിയോ ഗാനവുമായി യുവഗായിക ആര്യ ദയാല്‍.സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേര്‍തിരിവിനോടും മുന്‍വിധികളോടും ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ടാഗ്ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ശശികല മേനോന്റെ വരികള്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ആര്യ ദയാല്‍ തന്നെയാണ്. ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷന്‍ വര്‍ക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകള്‍വെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്ന ‘അങ്ങനെ വേണം’ സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

Read More

ഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് സന്ദേശമെത്തി ! പരിഭ്രാന്തിയില്‍ കാല്‍ തലകീഴായി മറിഞ്ഞു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍…

ഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തിയിലായ നാല്‍പ്പതുകാരി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വണ്ടി നിയന്ത്രണം വിട്ട് വെദ്യുതതൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാല്‍പതുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തയ്യാറായില്ല. ഒന്നരമണിക്കൂറാണ് യുവതിക്ക് നടുറോഡില്‍ നില്‍ക്കേണ്ടിവന്നത്. അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ നിന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന നാല്‍പതുകാരിക്ക് ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടന്‍ പരിഭ്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. കാറില്‍ നിന്നു സ്വയം പുറത്തിറങ്ങിയെങ്കിലും, കൊവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും, കോവിഡ് രോഗിയെ ആശുപത്രിയിലാക്കാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു ആംബുലന്‍സ്…

Read More

കന്വകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വിവാഹമോചനത്തിന് നോട്ടീസ് ! ഇരകളായ യുവതികളുടെ ഭര്‍ത്താക്കന്മാര്‍ക്കെതിരേ കേസ്…

വിവാഹശേഷം സഹോദരിമാരായ യുവതികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയ ഭര്‍ത്താക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കുമെതിരേ കേസ്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. യുവതികള്‍ക്കെതിരേ ഭര്‍ത്താക്കന്മാര്‍ വിവാഹമോചന നോട്ടീസ് അയച്ചിരുന്നു. പഞ്ചായത്ത് മുഖേനയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച യുവതികള്‍ ഉടന്‍തന്നെപോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തത്. കോലാപൂരിലെ കഞ്ചര്‍ഭട്ട് സമുദായത്തില്‍ നിന്നുള്ളവരാണ് യുവതികള്‍. ഇതേവിഭാഗത്തില്‍ നിന്നുള്ള അഭ്യസ്തവിദ്യരായ യുവാക്കളെയാണ് ഇവര്‍ വിവാഹം ചെയ്തത്. യുവതികളെ വിവാഹം കഴിച്ചവര്‍ സഹോദരന്മാരാണ്. ഇവരില്‍ ഒരാളാകട്ടെ ആര്‍മിയില്‍ ഉേേദ്യാഗസ്ഥനും സഹോദരന്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുമാണ്. 2020 നവംബര്‍ 27നായിരുന്നു ഇവരുടെ വിവാഹം. കന്യകാത്വ പരിശോധനയ്ക്ക് ശേഷം മാത്രമേ ഭര്‍ത്താക്കന്മാരോടൊപ്പം ഒരുമിച്ചു കഴിയാന്‍ ഈ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അനുവാദമുള്ളൂ. വിവാഹ ദിവസം വെളുത്ത ബെഡ്ഷീറ്റ് യുവതികള്‍ക്ക് നല്‍കുകയും ബെഡ്ഷീറ്റില്‍ രക്തക്കറ കണ്ടില്ലെങ്കില്‍ യുവതികള്‍ മുന്‍പ് മറ്റു പുരുഷനോടൊപ്പം കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഇവരുടെ വിശ്വാസം. കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടാല്‍…

Read More

ഗര്‍ഭിണിയായി മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും ഗര്‍ഭിണിയായി ! വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ…

അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നും പറഞ്ഞാല്‍ ഇതാണ്. ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗര്‍ഭിണിയാവുക എന്നു പറഞ്ഞാല്‍ അദ്ഭുതമല്ലാതെന്ത്. ബ്രിട്ടീഷുകാരിയായ റബേക്ക റോബര്‍ട്ട്‌സിന്റെ ജീവിതത്തിലാണ് ഈ അദ്ഭുതം നടന്നത്. ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയര്‍ സ്വദേശികളായ റബേക്ക, റോബര്‍ട്ട് ദമ്പതികള്‍ക്ക് ജനിച്ച കുട്ടികള്‍ ഇരട്ടകളെ പോലെ തന്നെയാണെങ്കിലും മൂന്നാഴ്ച വ്യത്യാസത്തിലാണ് ഇരുവരേയും ഗര്‍ഭം ധരിച്ചിരുന്നത് എന്നതാണ് വസ്തുത. ആദ്യ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് അഞ്ച് ആഴ്ചകള്‍ക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് രണ്ടാമത് ഒരു കുട്ടിയെക്കൂടി ഗര്‍ഭം ധരിച്ചതായി കണ്ടെത്തിയത്. ലോകത്ത് 0.3 ശതമാനം സ്ത്രീകളില്‍ മാത്രം സംഭവിക്കുന്ന ഈ അവസ്ഥയെ സൂപ്പര്‍ഫെറ്റേഷന്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഒന്നിനു പിറകെ ഗര്‍ഭം ധരിക്കുമെങ്കിലും മിക്ക കേസുകളിലും രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭത്തില്‍ തന്നെ മരിക്കാറാണ് പതിവ്. 2008ല്‍ യൂറോപ്യന്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി ആന്‍ഡ് റീപ്രൊഡക്ടീവ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുളള പത്തില്‍ താഴെ…

Read More

ബലാല്‍സംഗത്തിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ! പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍…

സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നതിനു കാരണം വസ്ത്രധാരണത്തിലെ അപാകതയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രസ്താവന വിവാദമായതോടെ സമൂഹമാധ്യമങ്ങളിലടക്കം നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമാണ് ടെലിവിഷന്‍ പരിപാടിക്കിടെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞത്. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാകും. സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു. പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. ഇമ്രാന്‍ ഖാന്റെ പരാമര്‍ശം അപകടകരമാണെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇമ്രാന്റെ പ്രസ്താവനയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ടെന്നതാണ് വാസ്തവം.

Read More

വിവാഹിതരുടെ ഓണ്‍ലൈന്‍ പ്രണയവും ഒളിച്ചോട്ടവും തുടര്‍ക്കഥയാകുന്നു ! ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും നാലുവയസുകാരി മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി അറസ്റ്റില്‍…

ഓണ്‍ലൈന്‍ വഴിയുള്ള അവിഹിത ബന്ധങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന ഒളിച്ചോട്ടങ്ങളും കേരളത്തില്‍ വ്യാപകമാവുന്നു. ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും നാലുവയസുകാരി മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ്് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മാതാവിന്റെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മലപ്പുറം തലപ്പാറയിലാണ് സംഭവം. നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിക്കെതിരെ ബാല നീതി നിയമ പ്രകാരം കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലപ്പാറയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീടായ തേഞ്ഞിപ്പലത്തെ വീട്ടിലേക്ക് വിരുന്ന് വന്ന യുവതിയെ കഴിഞ്ഞ 27ന് പുലര്‍ച്ചെ ആണ് കാണാതായത്. തുടര്‍ന്നാണ് യുവതിയുടെ മാതാവ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷിച്ച് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. യുവാവുമായി ഓണ്‍ലൈന്‍ വഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.

Read More

എങ്ങനെ കിട്ടി കുട്ടീ നിനക്ക് ഇത്ര ധൈര്യം ! തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ചു കടന്ന് ഗിന്നസ് റെക്കോഡിട്ട് കരിന; വീഡിയോ കാണാം…

തിളച്ചു മറിയുന്ന ലാവ തടാകത്തിന് അടുത്തു പോകണമെങ്കില്‍ തന്നെ ഒരു ധൈര്യം വേണം. ആ ലാവ തടാകം മുറിച്ചു കടക്കുന്ന ഒരാളുടെ ധൈര്യത്തെപ്പറ്റി പിന്നെ പ്രത്യേകിച്ച് പറയണോ… തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ച് കടന്ന് ലോകത്തെ അമ്പരപ്പിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശിനി കരിന ഒലിയാനി. തടാകത്തിനു കുറുകെ വലിച്ചുകെട്ടിയ ലോഹക്കയറിലൂടെ 100,58 മീറ്റര്‍ (392 അടി) ദൂരമാണ് കരിന സഞ്ചരിച്ചത്. ഭൂമിയിലെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രകൃതികളില്‍ ഒന്നായിട്ടാണ് എത്യോപ്യയിലെ അഫാര്‍ പ്രദേശത്തുള്ള എര്‍ടാ അലേ അഗ്നിപര്‍വതവും സമീപ പ്രദേശങ്ങളും അറിയപ്പെടുന്നത്. തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതത്തിന്റെ ക്രേറ്റര്‍ ഗര്‍ത്തം സ്ഥിരമായി ഉരുകിയൊലിക്കുന്ന ലാവ നിറഞ്ഞതാണ്. എര്‍ട്ട അലേയ്ക്ക് 613 മീറ്റര്‍ (2,011 അടി) ഉയരമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ദുഷ്‌കരമായ ട്രെക്ക് റൂട്ടുകളിലൊന്നാണിവിടം. ഇവിടെയാണ് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് കരിന ലാവ തടാകം മുറിച്ച്…

Read More

പരപുരുഷബന്ധം ആരോപിച്ച് യുവതിയുടെ ജനനേന്ദ്രിയം തുന്നിക്കെട്ടി ഭര്‍ത്താവ് ! ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍…

ഭാര്യയ്ക്ക് മേല്‍ അവിഹിതബന്ധം ആരോപിച്ച് അവരുടെ ജനനേന്ദ്രിയം അലൂമിനിയം നൂല്‍ കൊണ്ട് തുന്നിക്കെട്ടി ഭര്‍ത്താവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ മിലക് മേഖലയിലാണ് സംഭവം. വീണാവതി എന്ന 22കാരിയോടായിരുന്നു ഭര്‍ത്താവിന്റെ കൊടും ക്രൂരത. സംഭവത്തില്‍ ഭര്‍ത്താവ് രാകേഷിനെ (25) ശനിയാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ ഭാഗത്ത് മാരകമായി മുറിവേറ്റ യുവതിയിപ്പോള്‍ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അയല്‍വാസിയായ ഒരു സ്ത്രീ നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിശദമായ പരിശോധനയിലാണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായി ബോധ്യപ്പെട്ടത്. ഇതേതുടര്‍ന്ന് രാകേഷിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാകുമെന്ന് രാംപുര്‍ എസ്പി ഷോഗണ്‍ ഗൗതം പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് ഈ ദമ്പതികള്‍ വിവാഹിതരായത്. രാകേഷ് ദിവസ വേതനത്തിന് ജോലി ചെയ്യുകയാണ്. ഭാര്യയ്ക്ക് ജോലിയുമില്ല. ശനിയാഴ്ച രാവിലെയും ഭാര്യയുമായി ഇയാള്‍ വഴക്കിട്ടു. തുടര്‍ന്ന് അവരെ…

Read More