രാജ്യത്തെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാ വിഷയമല്ലെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കുകയെന്നത് സംഘടനയുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്ന് താലിബാന് വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി. സര്‍വകലാശാലകളിലും എന്‍ജിഒകളിലും സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താലിബാന് വക്താവ്. ഇസ്്ളാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ല. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാവും സ്ത്രീകള്‍ക്കെതിരായ വിലക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുകയെന്നും സബീയുള്ള പറഞ്ഞു. ശരിയ നിയമപ്രകാരം കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ആ സാഹചര്യത്തില്‍ അതിനെതിരായ ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന് അനുവദിക്കാനാവില്ല. രാജ്യത്തെ മതവിശ്വാസം കണക്കിലെടുക്കണമെന്നും മനുഷ്യത്വപരമായ സഹായങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും സബീയുള്ള പറഞ്ഞു. അധികാരത്തിലെത്തിയതിന് പിന്നാലെ, സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് താലിബാന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ, സര്‍വകലാശാലകളില്‍ സ്ത്രീകളെ വിലക്കി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഇതര…
Read MoreTag: women
ജര്‍മനിയില്‍ നിന്നു പഠിക്കാന്‍ വന്ന സുന്ദരി മലയാളത്തിന്റെ മരുമകളായി ! സംഗീത സംവിധായകന് രാഹുല്‍ രാജിന്റെയും മിറിയത്തിന്റെയും പ്രണയകഥ ഇങ്ങനെ…
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് രാഹുല്‍രാജ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള രാഹുല്റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും സജീവമാണ്. ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ടോപ് സിംഗറിലെ വിധി കര്‍ത്താവായി നിറഞ്ഞു നില്‍ക്കുകയാണ് രാഹുല്‍ രാജ്. കഴിഞ്ഞ ദിവസം ഷോയില്‍ അതിഥിയായി രാഹുലിന്റെ ഭാര്യ മിറിയം എത്തിയിരുന്നു. രാഹുല്‍ രാജിന് സര്‍പ്രൈസ് നല്കി കൊണ്ടായിരുന്നു മിറിയം ഷോയിലെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ രാഹുലിന്റേയും മിറിയത്തിന്റെയും പ്രണയകഥയും വീണ്ടും വൈറലാകുകയാണ്. മുമ്പ് നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. പുള്ളിക്കാരി ജര്‍മ്മനിയില്‍ നിന്നും ഇവിടെ പഠിക്കാന്‍ വന്നതാണ്. അമൃത കോളേജിലായിരുന്നു പഠിച്ചത്. അമ്മയെ കാണാനായി ഞാന്‍ അവിടേക്ക് പോവാറുണ്ടായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നൊരു പങ്കാളിയെ വേണമെന്നായിരുന്നു മിറിയം ആഗ്രഹിച്ചത്. ഇന്ത്യന്‍ സംസ്കാരത്തെ ഇഷ്ടപ്പെട്ടിരുന്ന…
Read Moreവിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തില്‍ മൂത്രം ഒഴിച്ചത് വ്യവസായി ! ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്…
വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചയാത്രക്കാരനെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയായ വ്യവസായിയാണ് വനിതാ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 50 വയസ് പ്രായം വരുന്ന ശേഖര്‍ മിശ്രയാണെന്നാണ് വിവരം. വ്യവസായി എവിടെയാണ് എന്ന് തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. കര്‍ണാടക സ്വദേശിയായ വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന് മൂത്രമൊഴിക്കുകയായിരുന്നു. നവംബര്‍ 26നാണ് സംഭവം നടന്നത്.തൊട്ടടുത്ത ദിവസം തന്നെ യാത്രക്കാരി എയര്‍ഇന്ത്യയ്ക്ക് പരാതി നല്കി. എന്നാല്‍ ഒരുമാസം കഴിഞ്ഞ് ഡിസംബര്‍ 28നാണ് എയര്‍ഇന്ത്യ വിവരം തങ്ങളെ അറിയിച്ചതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. വ്യവസായിക്കെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് വ്യവസായിക്കെതിരെ ചുമത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും വിമാനം പുറപ്പെടുമ്പോള്‍ യാത്രക്കാരന്…
Read Moreഡ്രസ് ഒന്നും ഇല്ലാതെയാണ് ഇവര്‍ പൂജ നടത്തിയത് ! പോലീസിനെ പേടിയാണെന്നും യുവതി; കുറ്റപ്പുഴയിലെ മന്ത്രവാദക്കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍
തിരുവല്ല കുറ്റപ്പുഴയില്‍ മന്ത്രവാദത്തിനിടെ യുവതിയെ നരബലിയ്ക്ക് വിധേയയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. യുവതിയെ ബന്ധപ്പെടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് കുറ്റപ്പുഴയിലെ വാടകവീട്ടിലും സമീപപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ പോലീസിനെ പേടിയാണെന്നും, പോലീസ് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും യുവതി ഒരു ചാനലിനോട് പറഞ്ഞു. ഇടനിലക്കാരിയും മന്ത്രവാദിയും മദ്യവും എംഡിഎംഎയും ഉപയോഗിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ ലഹരിക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. കുറ്റപ്പുഴയിലെ വീട്ടില്‍ മുമ്പും വന്നിട്ടുണ്ടെന്നും ചങ്ങനാശ്ശേരി സ്വദേശിനിയായ ഇടനിലക്കാരി അമ്പിളിയാണ് അന്നും കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു. ‘ഡ്രസ് ഒന്നും ഇല്ലാതെയാണ് ഇവര്‍ പൂജ നടത്തിയത് എന്ത് പൂജയാണിത്. സിനിമയില്‍ ഗുണ്ടകളുടെ കയ്യില്‍ കാണുന്നതുപോലുള്ള വടിവാള്‍ കത്തിയില്‍ കുങ്കുമവും മഞ്ഞളും ഒക്കെ ഇട്ട് പൂജിച്ചു’. ‘കത്തി എന്തിനാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിന്നെ കൊല്ലാനാണെന്ന് അമ്പിളി പറഞ്ഞു’വെന്നും യുവതി വെളിപ്പെടുത്തി. ‘ഞാന്‍…
Read Moreകാക്കയെ പോലെയാണ് ഇരിക്കുന്നത് ! ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യയ്ക്കുമെതിരേ കേസ്
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എംഎല്‍എ തോമസ് കെ തോമസിനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി പീഡനനിരോധന നിയമപ്രകാരമാണ് എംഎല്‍എക്കും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പോലീസ് കേസ് എടുത്തത്. എന്‍സിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. ഈ മാസം ഒന്‍പതിന് ആലപ്പുഴയില്‍ നടന്ന ഫണ്ട് സമാഹരണ യോഗത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യോഗത്തിനെത്തിയപ്പോള്‍ തോമസ് കെ തോമസും ഭാര്യയും ചേര്‍ന്ന് തന്നെ അധിക്ഷേപിച്ചെന്നാണ് ജിഷയുടെ പരാതി. ഹരിപ്പാട്ടെ യോഗത്തിന് മണ്ഡലത്തിലുള്ളവരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ മണ്ഡലത്തില്‍ നിന്നല്ലാത്ത എംഎല്‍എയും ഭാര്യയും എത്തിയപ്പോള്‍ പുറത്തുപോകണമെന്ന് താന്‍ അഭ്യര്‍ഥിച്ചു. ഇതാണ് എംഎല്‍എയെയും ഭാര്യയെയും പ്രകോപിപ്പിച്ചത്. കാക്കയെ പോലെ കറുത്താണ് ഇരിക്കുന്നത് എന്ന് പറഞ്ഞായിയുരന്നു എംഎല്‍എയുടെ ഭാര്യയുടെ ആക്ഷേപം. ഇതിന്റെ വീഡിയോ ഉള്‍പ്പടെ തെളിവ് സഹിതമാണ് ജിഷ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിയത്.…
Read Moreയുവതിയെ കൊലപ്പെടുത്തിയതിന് ഏഴു വര്‍ഷമായി ഭര്‍ത്താവ് ജയിലില്‍ ! ‘മരിച്ച’ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്…
ഏഴ് വര്‍ഷം മുന്‍പ് ‘മരിച്ച’ യുവതി രാജസ്ഥാന് പോലീസിന്റെ പിടിയില്‍. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ ഭര്‍ത്താവാണ് യുവതിയെ കുറിച്ച് പോലീസില്‍ വിവരങ്ങള്‍ നല്‍കിയത്. 2015ല്‍ ആരതി എന്ന സ്ത്രീയെ വിവാഹം കഴിച്ചതായി ഇവരുടെ ഭര്‍ത്താവ് സോനു പറഞ്ഞു. വിവാഹശേഷം ഭൂമിയും സ്വത്തും തന്റെ പേരിലാക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും സോനു അതിന് തയ്യാറായില്ല. അതോടെ യുവതി വീട് വിട്ടിറങ്ങി. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. അതിനിടെ, മഥുരയിലെ മഗോറ കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് പോലീസ് കണ്ടെത്തി. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ആറ് മാസത്തിന് ശേഷം കാണാതായ മകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് സ്റ്റേഷനിലെത്തി. ആ സമയത്ത് മരിച്ച സ്ത്രീയുടെ ഫോട്ടോയും വസ്ത്രങ്ങളും പോലീസ് പിതാവിനെ കാണിച്ചു. ഇത് തന്റെ മകള്‍ ആരതിയാണെന്ന് പിതാവ് സൂരജ് പ്രസാദ്…
Read Moreതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധം ! സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അഹമ്മദാബാദ് ഇമാം
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാല്‍ പള്ളിയില്‍ നമസ്കരിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് പാര്‍ട്ടിയായാലും മുസ്ലിം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്കിയാലും അവര്‍ ഇസ്ലാമിക വിരുദ്ധരാണ്. സ്ത്രീകള്‍ മുന്നില്‍ വരുന്നത് ഇസ്ലാമില്‍ അനുവദനീയമായിരുന്നെങ്കില് അവരെ പള്ളിയില്‍ പ്രവേശിക്കുന്നത് തടയില്ലായിരുന്നു. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ ഒരു പ്രത്യേക പദവി ഉള്ളതിനാലാണ് പള്ളികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്. സ്ത്രീകളാണ് മത്സരിക്കുന്നതെങ്കില്‍ അത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇമാം പറഞ്ഞു. പുരുഷന്മാരെ ലഭിക്കാത്തതുകൊണ്ടാണോ നിങ്ങള്‍ സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കുന്നതെന്ന് ഇമാം ചോദിക്കുന്നു. വിഷയത്തില്‍ ഇമാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍…
Read Moreഅടച്ചിട്ട വീട്ടിലെ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ ! കൊലപാതകം നടന്നത് ഒരു വര്‍ഷത്തിനു മുമ്പെന്ന് പോലീസ് നിഗമനം…
ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തിനു പിന്നാലെ സമാനമായ കൂടുതല്‍ സംഭവങ്ങള്‍ രാജ്യത്ത് പുറത്തു വരികയാണ്. ഒപ്പം താമസിച്ചിരുന്ന കാമുകന് ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി വെട്ടിമുറിക്കുകയായിരുന്നു. ഇപ്പോഴിതാ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തെ അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. കൊലപാതകം നടന്നിട്ട് ഒരുവര്‍ഷത്തോളമായെന്നാണ് പൊലീസ് നിഗമനം. വിശാഖപട്ടണത്തെ മധുരകവാടയിലെ വാടകവീട്ടിലാണ് സംഭവം. വീട് വാടകയ്ക്ക് എടുത്തയാള്‍ വാടക നല്കാത്തതിനാല് ഉടമസ്ഥനെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതേക്കുറിച്ച് വിശാഖപട്ടണം പൊലീസ് കമ്മിഷണര്‍ ശ്രീകാന്ത് പറയുന്നതിങ്ങനെ…വീട് കാലിയാക്കുന്നതിന്റെ ഭാഗമായാണ് ഉടമസ്ഥനെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയത്. ഭാര്യയുടെ പ്രസവം ആണെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തയാള്‍ 2021 ജൂണില്‍ ഇവിടെ നിന്നു പോയി. അയാള്‍ വാടക കൊടുക്കുകയോ സാധനങ്ങള്‍ മാറ്റുകയോ ചെയ്തിട്ടില്ല. ഇയാള്‍ പിന്നീട് ഒരു തവണ…
Read Moreയാത്രയ്ക്കിടെ ബസില്‍ സുഖപ്രസവം നടത്തി യുവതി ! അമ്മയും കുഞ്ഞും ആശുപത്രിയില്‍…
യാത്രക്കിടെ ബസില്‍ യുവതിക്ക് സുഖപ്രസവം. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. പ്രസവശേഷം പരിചരണത്തിനായി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയില്‍ നിന്ന് ചിബ്രമൗവിലേക്ക് പോകുന്ന ബസിലായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബസ് യാത്രക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. പ്രസവശേഷം യുവതിയെ കാറില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതായി ബസ് ഡ്രൈവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സോമേഷ് കുമാര്‍ പറഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreസോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ! വിവാഹവാഗ്ദാനം നല്കി മതംമാറാന്‍ പ്രേരിപ്പിച്ചു; യുവാക്കള്‍ പിടിയില്‍…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി പലയിടങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശിനിയാണ് പീഡനത്തിനിരയായത്. കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ കെ നിഹാദ് ഷാന്‍ (24), സുഹൃത്തായ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്തുനിന്നും ഒന്നാംപ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധസ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി യുവാക്കള്‍ പീഡിപ്പിച്ചെന്നുകാണിച്ച് ഒക്ടോബര്‍ 29നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയും നിഹാദ് ഷാനും തമ്മില്‍ സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. വിവാഹ ആവശ്യം മുന്നോട്ടുവെച്ച യുവതിയോട് പ്രതിയായ നിഹാദ് ഷാന്‍ മതംമാറണമെന്ന് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബന്ധത്തില്‍നിന്ന് ഒഴിയാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് തനിക്ക് അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയെന്നും ഓര്‍മശക്തി നഷ്ടപ്പെട്ടെന്നും…
Read More