കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരി ഒഴുകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍സംഘങ്ങള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ലഹരിവ്യാപാരത്തിനായി ബംഗളൂരുവില്‍ തമ്പടിച്ചിരിക്കുന്ന നൈജീരിയന്‍ സംഘവുമായി ചേര്‍ന്നാണ് വടക്കു കിഴക്കന്‍ ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനം. ഇതേത്തുടര്‍ന്ന് കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ വലയിലാക്കാന്‍ എക്സൈസ് നീക്കം ഊര്‍ജിതമാക്കി. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 717 ലഹരിക്കേസുകളാണ്. ജനുവരിയില്‍ 42 കേസുകളെങ്കില്‍ ഒക്ടോബര്‍ എത്തുമ്പോള്‍ പ്രതിമാസ കേസുകളുടെ എണ്ണം ഇരട്ടിയായി. ഇതില്‍ മുക്കാല്‍ പങ്കും സിന്തറ്റിക് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ്. സംസ്ഥാന വ്യാപകമായി വേരോട്ടമുള്ള ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നത് ബംഗളൂരുവിലാണ്. എക്സൈസിന് പുറമെ പോലീസും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷന്മാരും. മെട്രോ നഗരങ്ങളില്‍ താമസിച്ചാണ് നൈജീരിയന്‍ സംഘം രാജ്യത്തെ ലഹരിയിടപാടുകളത്രയും നിയന്ത്രിക്കുന്നത്.…
Read MoreTag: women
വീട്ടമ്മയെ വീട്ടുമുറ്റത്തു നിന്നും തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു ! പഴയ സഹപാഠിയെത്തിരഞ്ഞ് പോലീസ്…
തൃശൂര്‍ കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മുന്‍ സഹപാഠിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. വീട്ടമ്മയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ബലാല്സംഗത്തിനിരയാക്കിയതി ശേഷം പിറ്റേന്നു രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് യുവതി ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പോലീസിനു പരാതി നല്‍കിയിരുന്നു. രാത്രിമുഴുവന്‍ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയാണ് ആരോമല്‍. ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ആരോമലിന് കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പോലീസ് പിടികൂടി.
Read Moreജോലി കിട്ടാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു ! കലിമൂത്ത് ക്രിക്കറ്റ് ബാറ്റുകൊണ്ട് അമ്മയുടെ തല തല്ലിപ്പൊളിച്ച് മകന്…
വിവാഹം കഴിക്കാന്‍ സമ്മതിക്കാഞ്ഞതിന് അമ്മയെ ദാരുണമായി കൊലപ്പെടുത്തി മകന്. ഭോപ്പാലിലെ കോഹി ഫിസ പ്രദേശത്താണ് സംഭവം. ജോലി കിട്ടാതെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് അമ്മ കര്‍ശന നിലപാട് എടുത്തതോടെ 32കാരന് 67കാരിയായ അമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫര്ഹാന് (32) ആണ് അമ്മ അസ്മ ഫറൂഖിനെ കൊലപ്പെടുത്തിയത്. ബികോം ബിരുദധാരിയാണ് ഫര്ഹാന്. അസമ ഫറൂഖിന് അത്ത ഉള്ള എന്ന മറ്റൊരു മകന് കൂടിയുണ്ട്. ചൊവ്വാഴ്ച അമ്മയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ അത്ത ഉള്ള വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് ഫര്ഹാന് രക്തക്കറ പുരണ്ട ഒരു ക്രിക്കറ്റ് ബാറ്റ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ട അത്ത ഉള്ള ഇതേകുറിച്ച് ചോദിച്ചു. എന്നാല്‍ അമ്മ ടെറസില്‍ നിന്ന് വീണതാണെന്ന് കള്ളം പറഞ്ഞ് അയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സഹോദരന് ചോദ്യം ആവര്‍ത്തിച്ചതോടെ സത്യം…
Read Moreവീട്ടമ്മയുടെ നഗ്നവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം പീഡനം ! പോലീസുകാരനെതിരേ കേസെടുത്തു…
വീട്ടമ്മയുടെ നഗ്നവീഡിയോ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത പോലീസുകാരനെതിരേ അരുവിക്കര പോലീസ് കേസെടുത്തു. വിജിലന്‍സ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സാബു പണിക്കര്‍(48)ക്ക് എതിരേയാണ് കേസെടുത്തത്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയെ ഏഴുവര്‍ഷമായി സാബു നിരന്തരം പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന പരാതിയിന്മേലാണ് കേസ്. കഴിഞ്ഞ ഏഴുവര്‍ഷമായി പരാതിക്കാരി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ്. അന്നു മുതല്‍ സാബു ഉപദ്രവിക്കുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇവര്‍ പരാതിയുമായി അരുവിക്കര പോലീസ് സ്റ്റേഷനില്‍ എത്തയത്. തൃശ്ശൂര്‍,എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സാബു ഒളിവിലാണ്.
Read Moreഇവളുടെ മുഖത്തൂടെ ചോര ഒലിക്കാന്‍ കാരണം ഞാന്‍ തന്നെയാണ് ! ജോലിയ്ക്ക് പോകുന്നതിനെച്ചൊല്ലി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്…
ജോലിയ്ക്കു പോകുന്നതിനെച്ചൊല്ലി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ യുവതിയാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. പതിനാറാം തീയതി രാത്രിയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ദിലീപ് യുവതിയെ നിഷ്കരുണം മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം ഇനി ജോലിയ്ക്ക് പോകില്ലെന്ന് യുവതിയെക്കൊണ്ട് പറയിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിച്ചു. ‘ഞാന്‍ തന്നെയാണ് ഇവളെ ഇടിച്ചത്. ഇവളുടെ വായ് പൊട്ടിച്ചത്, ഇവളുടെ മുഖത്തൂടെ ചോര ഒലിക്കാന്‍ കാരണം ഞാന്‍ തന്നെയാണ്. നാളെ തൊട്ട് ഇവള് ജോലിയ്ക്ക് പോകുന്നുമില്ല വരുന്നുമില്ല. ഞാന്‍ ഈ പറയുന്നത് ന്യായമാണ്’ എന്ന് ദിലീപ് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. സമീപം മുറിപ്പാടുകളുമായി കരഞ്ഞുകൊണ്ട് യുവതി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനി ജോലിയ്ക്ക് പോകില്ലെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്നു. മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. ജോലിയ്ക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണിയാകുമെന്നും ലോണ്‍ അടയ്ക്കണമെന്നും അതുകൊണ്ടാണ് പോകുന്നതെന്നും ഭര്‍ത്താവ് പൈസ തരികയാണെങ്കില്‍ ജോലിയ്ക്ക്…
Read Moreഭാര്യയുള്ള ആളുടെയൊപ്പം ഒളിച്ചോടി ! ജയിലില്‍ സൗകര്യം കുറവായതിനാല്‍ കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന് തീരുമാനിച്ചതിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു…
അഫ്ഗാനിലെ താലിബാന് സൈന്യം കൊല്ലാന്‍ തീരുമാനിച്ച യുവതി ആത്മഹത്യ ചെയ്തു. വിവാഹിതനായ ആളുടെ കൂടെ ഒളിച്ചോടിയതിനാണ് സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന് തീരുമാനിച്ചത്. എന്നാല്‍ മരണം മുമ്പില്‍ കണ്ട യുവതി തൂങ്ങിമരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സ്ത്രീ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് ജയില്‍ സൗകര്യം കുറവായതിനാലാണ് കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഗൊര്‍ പ്രവിശ്യയിലെ താലിബാന് പോലീസ് മേധാവി അബ്ദുല്‍ റഹ്മാന് പറഞ്ഞു. വിവാഹിതനെ വ്യാഴാഴ്ച വധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. വീടുവിട്ട് ഓടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാര്‍ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ താലിബാന് ഭരണകൂടം നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചത്. ഇതോടെ രാജ്യത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് വീണു. ആറാം ക്ലാസിന് മുകളിലേക്ക്…
Read Moreസ്നേഹിച്ചു കൊല്ലും ! ഒരു വര്‍ഷത്തോളം യുവതി അറിയാതെ പ്രേമിച്ചത് കൊടും ക്രിമിനലിനെ; ഒടുവില്‍ സത്യം തിരിച്ചറിഞ്ഞത് ഇങ്ങനെ…
പ്രേമത്തിനു കണ്ണും മൂക്കുമൊന്നുമില്ലെന്നു പറയാറുണ്ട്. എന്നിരുന്നാലും നമ്മള് പ്രണയിക്കുന്ന ആളെക്കുറിച്ച് ഒരു ഏകദേശ ധാരണ ആവശ്യമാണ് അല്ലെങ്കില്‍ പണി ആകെ പാളും. അങ്ങനെയൊരു അബദ്ധം പറ്റിയ ഒരു യുവതിയുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു വര്‍ഷത്തോളം ഇവര്‍ ഡേറ്റിംഗില്‍ ഏര്‍പ്പെട്ടത് യുകെയിലുള്ള ഒരു കൊടും ക്രിമിനലുമായി ആയിരുന്നു. 2012ല്‍ ഒരു മാള്‍ട്ട സ്ട്രിപ്പ് ക്ലബ്ബില്‍ വച്ചാണ് 35കാരിയായ സ്റ്റെല്ല പാരിസ്, ബ്രിട്ടീഷ് ക്രിമിനലായ ക്രിസ്റ്റഫര്‍ ഗസ്റ്റ് മോറിനെ കണ്ടുമുട്ടുന്നത്. അതായത് 2003ല്‍ ബ്രയാന്‍ വാട്ടേഴ്സ് എന്നൊരാളെ ഇയാള്‍ കൊലപ്പെടുത്തി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം. താന്‍ ആദ്യം അയാളുടെ പണം കണ്ടിട്ടാണ് അയാളിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്ന് സ്റ്റെല്ല സമ്മതിക്കുന്നു. എന്നാല്‍, പിന്നീട് അത് സത്യസന്ധമായ പ്രണയത്തിലേക്ക് വഴി മാറി. അയാളുടെ പൊസിറ്റീവ് ആറ്റിറ്റിയൂഡും, ബിസിനസിലും പണം ഉണ്ടാക്കുന്നതിലും അയാള്‍ കാണിക്കുന്ന ശ്രദ്ധയും, അവളോട് കാണിക്കുന്ന കരുതലും എല്ലാം അതിന്…
Read Moreരാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ പിടികൂടി ബന്ധുക്കള്‍ ! മര്‍ദ്ദിച്ചവശനാക്കി റോഡരുകില്‍ തള്ളി…
പാതിരാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ തള്ളി. പുതുപൊന്നാനി ആലിയാമിന്റകത്ത് മുബഷീറിനെ(26)യാണ് ഒരു സംഘം മര്‍ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മുബഷീര്‍ തൃശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…പൊന്നാനി ജാറം റോഡില്‍ താമസക്കാരനായ മുബഷീര്‍ വണ്ടിപ്പേട്ടയിലെ ഫ്രൂട്സ് കടയില്‍ ജോലിചെയ്യുന്നയാളാണ്. മന്ദലാംകുന്നുള്ള സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ മുബഷീറിനെ വെള്ളിയാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന്മാരും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനത്തില്‍ കയറ്റി ബീച്ചില്‍ കൊണ്ടുപോയി മര്‍ദിക്കുകയും പിന്നീട് പൊന്നാനിയിലെ വീടിനുസമീപം റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreകാമുകനുമായി ഒന്നിച്ചു ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി മുന്‍ പഞ്ചായത്തംഗം ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കാമുകനുമായി ഒരുമിച്ചു ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ യുവതി ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ട് ആണ് പിടിയിലായത്. ഇടുക്കി വണ്ടന്മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ എബ്രഹാം ആണ് ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകന്റെ സഹായത്തോടെ എംഡിഎംഎ ബൈക്കില്‍ ഒളിപ്പിച്ചത്. നോബിള്‍ നോബര്‍ട്ട് ആണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പോലീസ് സൂചിപ്പിച്ചു. ബംഗളൂരുവില്‍ നിന്നും ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയായ നോബിള്‍ 2017 മുതല്‍ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. ഇടയ്ക്കിടെ സിം കാര്‍ഡും മൊബൈല്‍ ഫോണും മാറ്റുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ സൗമ്യ അടക്കം മൂന്നു പേര്…
Read Moreജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! ഞെട്ടിക്കുന്ന സംഭവം കണ്ണൂരില്‍…
കണ്ണൂരില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. തമിഴ്നാട് സ്വദേശിനിയെ ജ്യൂസില്‍ ലഹരിമരുന്ന് നല്കി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. വിജേഷ്, മലര്, കണ്ടാലറിയാവുന്നയാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് മലര്. ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി, പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലര് യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് ജ്യൂസ് നല്കി മലരും വിജേഷും മറ്റൊരു തമിഴ്നാട് സ്വദേശിയും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.
Read More