തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബീഹാറിലെ നവാഡയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. സ്ത്രീധനമായി ഒരു ബൈക്കും അരലക്ഷം രൂപയും യുവതിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. വിവാഹം നീട്ടിവയ്ക്കണമെന്ന് അടുത്തിടെ യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി യുവാവിനെ കാണുകയായിരുന്നു. യുവാവിന്റെ കൈ പിടിച്ചുകൊണ്ട് ‘എന്നെ വിവാഹം കഴിക്കൂ’ എന്ന് യുവതി അഭ്യര്‍ത്ഥിച്ചു. ബഹളമുണ്ടായതോടെ നാട്ടുകാര്‍ ഇവര്‍ക്ക് ചുറ്റും കൂടി. ഇതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവതിയും ഓടി. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി, ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവര്‍ക്കും കൗണ്‍സലിംഗ് നല്കി. തുടര്‍ന്ന് യുവാവ് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഇതിനു ശേഷം പോലീസ് സ്റ്റേഷന് സമീപമുള്ള അമ്പലത്തില്‍വച്ച് ഇരുവരും വിവാഹിതരായി.
Read MoreTag: women
ലിവിംഗ് ടുഗെദര്‍ പങ്കാളിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളി യുവതി ! ഇരുവരുടെയും ബന്ധം തകര്‍ന്നത് ഇങ്ങനെ…
ലിവിങ് ടുഗെദര്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയ യുവതിയും കൂട്ടാളികളും പിടിയില്‍. കമ്മനഹള്ളി സ്വദേശി ക്ലാരയും (27) മറ്റ് ഏഴുപേരുമാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച സുമനഹള്ളിയിലായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ…ഡേറ്റിങ് ആപ്പ് വഴിയാണ് കേസിലെ മുഖ്യപ്രതിയായ ക്ലാര, മാധവ് പ്രസാദ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ക്ലാര വിവാഹമോചനം നേടി മാധവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനകം വളരെയധികം അടുത്ത ക്ലാരയും മാധവും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു. ഒരു മാസം മുന്‍പ് വരെ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വിവാഹിതയാണെന്ന കാര്യം ക്ലാര, മാധവ് പ്രസാദിനോട് പറഞ്ഞിരുന്നില്ല. ഈ വിവരം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായി. ഇതിനിടെ ക്ലാരയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുള്ളതായി മാധവിനു സംശയമായി. മാധവിനു മറ്റൊരു യുവതിയുമായി ബന്ധമുള്ളതായി ക്ലാരയും സംശയിച്ചിരുന്നു. ഇതോടെ രണ്ടു…
Read Moreഓട്ടോറിക്ഷ കാറില്‍ തട്ടി ! പൊതുജനമധ്യത്തില്‍ ഓട്ടോഡ്രൈവറുടെ മുഖത്ത് 17 തവണ അടിച്ച് യുവതി; വീഡിയോ ചര്‍ച്ചയാകുന്നു…
കാറില്‍ ഓട്ടോറിക്ഷ തട്ടിയതിന് ഓട്ടോഡ്രൈവറെ പൊതുജനമധ്യത്തില്‍ 17 തവണ തല്ലിയ 35 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി ഡ്രൈവറെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് യുവതിയുടെ കാറില്‍ ഓട്ടോറിക്ഷ ചെറുതായി തട്ടിയത്. പ്രകോപിതയായ യുവതി കാറില്‍ നിന്ന് ഇറങ്ങി ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിക്കെതിരെ പോലീസില്‍ പരാതി നല്കി. ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറുടെ മുഖത്ത് 17 തവണ അടിക്കുന്നത് കാണാം. തന്റെ ഫോണും പണവും പേഴ്സും യുവതി കൈക്കലാക്കിയതായും ഡ്രൈവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
Read Moreയുവതിയെ തട്ടിക്കൊണ്ടു പോയി പതിനഞ്ചംഗ സംഘം ! കുടുംബാംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തി; ഒടുവില്‍ സംഭവിച്ചത്…
യുവതിയെ തട്ടിക്കൊണ്ടുപോയ 15 അംഗ സംഘം പിടിയില്‍. തമിഴ്നാട്ടിലെ മയിലാടും തുറെയില് ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. യുവതിയുടെ വീട്ടില്‍ നിന്നുമാണ് പ്രതികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 15 പേര് യുവതിയുടെ വീടിന്റെ മുന്‍ വശത്തെ ഗേറ്റ് തകര്‍ത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്ന രാത്രി തന്നെ പോലീസ് പ്രതികളെ പിടികൂടുകയും യുവതിയെ രക്ഷപെടുത്തുകയും ചെയ്തു. പ്രതികളിലൊരാളായ വിഘ്നേശ്വരന് യുവതിയുമായി സൗഹൃദ്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിഘ്നേശ്വരന് തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ മൈലാഡുംതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിഘ്നേശ്വരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നല്കി വിട്ടയച്ചു. ജൂലൈ 12-ാം തീയതിയും ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം…
Read More22 വയസുള്ള അധ്യാപികയെ പീഡനത്തിനിരയാക്കി പ്രിന്‍സിപ്പല്‍ ! പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു…
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ 22 വയസ്സുകാരിയായ അധ്യാപികയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രിന്‍സിപ്പല്‍. യുവതിയുടെ കുടുംബം നല്കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായും യുവതിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായും അതിജീവിതയുടെ കുടുംബം പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. രണ്ട് മാസം മുന്‍പ് സ്കൂളിലെ ജോലികളുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിനു ശേഷം അബോധാവസ്ഥയില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ കാര്യം പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തി ഹോട്ടല്മുറികളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ജൂലൈ…
Read Moreപ്രസവത്തെത്തുടര്‍ന്നുള്ള മരണം വീണ്ടും ! ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം; ആശുപത്രിയ്ക്കെതിരേ ബന്ധുക്കള്‍ രംഗത്ത്…
കൊല്ലത്ത് പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രിയ്ക്കുമെതിരേ ആരോപണവുമായി യുവതിയുടെ കുടുംബം. കൊല്ലം വടക്കേ മൈലക്കാട് ഉഷസില്‍ വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ച സംഭവത്തിലാണ് മേവറത്തെ അഷ്ടമുടി ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തുവന്നത്. ഹര്‍ഷ ജന്മം നല്കിയ നവജാതശിശു ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവത്തിനായി കഴിഞ്ഞ ദിവസമാണ് ഹര്‍ഷയെ കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലേബര്‍ റൂമില്‍ ഒരു മണിക്കൂര്‍ കിടത്തിയ ശേഷം സിസേറിയന് വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സിസേറിയന് നടത്തി കുട്ടിയെ പുറത്തെടുത്ത ശേഷം കുഞ്ഞിന് അണുബാധയുണ്ടെന്ന കാരണത്താല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്കി. കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹര്‍ഷയ്ക്ക് ജീവന് നഷ്ടമായി. ഡോക്ടറുടെ അനാസ്ഥ മൂലമാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreപട്ടാപ്പകല്‍ വഴിയില്‍ വെച്ച് സ്ത്രീയെ കയറിപ്പിടിച്ച് യുവാവ് ! വീഡിയോ ചര്‍ച്ചയാകുന്നു…
പട്ടാപ്പകല്‍ പൊതുവഴിയില്‍ സ്ത്രീയെ ഒരു യുവാവ് കയറിപ്പിടിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പാക്കിസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബുര്‍ഖ ധരിച്ച് നടന്ന് നീങ്ങുന്ന സ്ത്രീയെ പിന്നില്‍ നിന്ന് ഓടിയെത്തിയ ഒരാള്‍ ആക്രമിക്കുകയാണ്. ഇയാള്‍ സ്ത്രീയെ പിന്നില്‍ നിന്ന് കെട്ടിപ്പിടിക്കുകയാണ് ചെയ്യുന്നത്. അമ്പരന്ന സ്ത്രീ ഇയാളെ തന്നില്‍ നിന്ന് അകറ്റാന്‍ പാടുപെടുന്നതും കാണാം. പെട്ടെന്ന് തന്നെ ഇയാള്‍ ഓടിപ്പോകുന്നുമുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തില്‍ സ്ത്രീ പേടിച്ചരണ്ടു നില്ക്കുന്നതും വീഡിയോയില്‍ കാണാം. പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ളാമബാദിലാണ് ഈ സംഭവമുണ്ടായതെന്ന് പാക്കിസ്താന് ടി വി ചാനലായ ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു. സെക്ടര്‍ 1-10 ലാണ് ഈ സംഭവം നടന്നതെന്നാണ് ജിയോ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റവാളിയെ കണ്ടെത്താനും ശിക്ഷിക്കാനും മറ്റുള്ളവര്‍ക്ക് പാഠമാക്കാനും ഈ സംഭവം എല്ലാ പുരുഷന്മാര്ക്കും വെല്ലുവിളിയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഹമീദ്…
Read Moreകുഞ്ഞിനെ ആശുപത്രിയിലാക്കി യുവതി കാമുകനൊപ്പം മുങ്ങി ! ഇരുവരും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍…
കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയ 35കാരി കുഞ്ഞിനെ അവിടെ ഏല്‍പ്പിച്ച് കാമുകനോടൊപ്പം മുങ്ങിയതായി പരാതി. ഇന്നലെ രാവിലെ മുങ്ങിയ യുവതിയെ വൈകുന്നേരത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. വാരത്തിന്നടുത്ത് താമസിക്കുന്ന സഹോദരി കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോയി തിരിച്ചു വന്നില്ലെന്ന് സഹോദരന് ടൗണ്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ പയ്യാമ്പലത്തിന്നടുത്ത് വെച്ച് ബര്‍ണ്ണശ്ശേരി സ്വദേശിക്കൊപ്പം കണ്ടെത്തിയത്. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണിവരെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. പിടിയിലായ യുവതിക്കും കാമുകനുമെതിരെ ജുവൈനല്‍ ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്.
Read Moreകാമുകന് ഒപ്പമുണ്ടായിരുന്നതിനാല്‍ ‘അധോവായു’നിയന്ത്രിച്ചു ! ആശുപത്രിയിലായ ദുരനുഭവം പങ്കുവെച്ച് ഇന്‍ഫ്ളുവന്‍സര്‍…
അധോവായു വിറ്റ് കാശാക്കുന്ന മോഡലിന്റെ വാര്‍ത്തകള്‍ ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ അധോവായുവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബ്രസീലിയന്‍ ഇന്‍ഫ്ലുവന്‍സറായ യുവതിയാണ് അധോവായു നിയന്ത്രിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്. വിക്ടോറിയ ഡീ ഫെലിസ് മോറസ് എന്ന 21 കാരിക്കാണ് ഈ ദുരവസ്ഥ. വിക്ടോറിയ തന്നെയാണ് തനിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. പോര്‍ച്ചുഗലില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഗുരുതരമായ വയറുവേദന അനുഭവപ്പെടുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാന്‍ കഴിയാതെ വീല്‍ചെയറിലാണ് പരിശോധനയ്ക്കും മറ്റും ആശുപത്രിയിലേക്കു പോയതെന്നും വിക്ടോറിയ അറിയിച്ചു. കാമുകന്റെ സാന്നിധ്യത്തില്‍ ലജ്ജ കാരണം അധോവായു നിയന്ത്രിച്ചിരുന്നതായും ഇതാണ് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്ക് നയിച്ചതെന്നും യുവതി വ്യക്തമാക്കി. ‘എയര്‍പോര്‍ട്ടില്‍ നില്ക്കുമ്പോള് എനിക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടു. അധോവായു വളരെ ഗുരുതരമായ പ്രശ്നം തന്നെയാണ്. രാവിലെ 5.30ന് ആശുപത്രിയില്‍ എത്തി. ‘…
Read Moreരണ്ട് കാമുകിമാരെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ് ! അപൂര്‍വ വിവാഹത്തിന്റെ കഥയിങ്ങനെ…
ഒരേപോലെ തന്നെ സ്നേഹിക്കുന്ന രണ്ടു കാമുകിമാര്‍ ഉണ്ടായാല്‍ യുവാവ് എന്തുചെയ്യും. രണ്ടുപേരെയും ഒരേ സമയം അങ്ങ് കെട്ടാന്‍ പറ്റുമോ ? പറ്റും എന്നാണ് സന്ദീപ് ഒറോണ്‍ എന്ന യുവാവ് പറയുന്നത്. ഒരേ വേദിയില്‍ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ചാണ് സന്ദീപ് ഏവരെയും ഞെട്ടിച്ചത്. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലെ ഒരു ഗ്രാമത്തിലാണ് അപൂര്‍വ്വമായ ഈ ഇരട്ട വിവാഹം നടന്നത്. കുസും ലക്രയെയും സ്വാതി കുമാരിയെയുമാണ് സന്ദീപ് ഒറോണ്‍ ഒരുപോലെ സ്നേഹിച്ച് ഒരുപോലെ വിവാഹം കഴിച്ചത്. പരസ്പര സമ്മതത്തോടെ ലോഹര്‍ദാഗയിലെ ഭന്ദ്ര ബ്ലോക്കിലെ ബന്ദ ഗ്രാമത്തില്‍ ഒരേ സമയം വിവാഹം നടന്നത്. മൂന്ന് വര്‍ഷമായി സന്ദീപും കുസുമും ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. ഒരു വര്‍ഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥ മാറിമറിഞ്ഞത്. അപ്പോഴാണ് അവിടെ…
Read More