പിറന്നാള്‍ പാര്ട്ടിയ്ക്കൊടുവില് യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. തെലങ്കാനയിലാണ് സംഭവം. 28കാരിയായ യുവതിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹപാഠികള്‍ പീഡനത്തിനിരയാക്കിയതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സംസ്ഥാനത്തു നിന്നും മറ്റൊരു പീഡനവാര്‍ത്ത പുറത്തുവരുന്നത്. ബച്ചുപളളി പൊലീസ് നല്കുന്ന വിവരമനുസരിച്ച് സംഭവം നടന്നത് ഇങ്ങനെയാണ്… തിങ്കളാഴ്ച ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഒരു പബ്ബില്‍ നടന്ന ജന്മദിന പാര്‍ട്ടിയില്‍ യുവതിയെ പ്രതി ക്ഷണിച്ചു. ജോലിയ്ക്ക് ശേഷം പബ്ബില്‍ പോയ യുവതി ആഘോഷങ്ങള്‍ക്ക് ശേഷം 11.30ഓടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തി. പുലര്‍ച്ചെ 4.30വരെ സുഹൃത്തുക്കള്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുക്കള്‍ മടങ്ങിയതോടെ യുവതി ഉറങ്ങാന്‍ പോയി. എന്നാല്‍ പുലര്‍ച്ചെ 6.15ഓടെ സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ട യുവതി കണ്ണുതുറന്നപ്പോള്‍ മുമ്പ് മടങ്ങിയ സുഹൃത്തുക്കളിലൊരാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ശക്തമായി പ്രതിരോധിച്ചെങ്കിലും ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കി. ഇതിനുശേഷം കുളിമുറിയില്‍ കയറി യുവതി…
Read MoreTag: women
സ്ത്രീകള്‍ ശരീരം പൂര്‍ണമായും മറച്ചില്ലെങ്കില്‍ നല്‍കുന്നത് ഐഎസിനെ കടത്തിവെട്ടുന്ന ശിക്ഷ ! പോസ്റ്ററുകള്‍ പതിച്ച് താലിബാന്റെ മതപോലീസ്…
താലിബാന്റെ കിരാത ഭരണം തുടരുന്ന അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ശരീരം പൂര്‍ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്നാണ് താലിബാന് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും തെക്കന്‍ അഫ്ഗാന് നഗരമായ കാണ്ഡഹാറിലുടനീളം പതിച്ചിട്ടുണ്ട്. എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്. ഐഎസുകാര്‍ പോലും നടപ്പാക്കാത്ത ശിക്ഷാവിധികളായിരിക്കും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ സ്വീകരിക്കുക. ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര് സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്പെന്‍ഡുചെയ്യും. ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും. ശബ്ദംപോലും പുറത്തുകേള്‍പ്പിക്കാതെ…
Read Moreപങ്കാളിയ്ക്ക് താല്പര്യമില്ലാത്തതിനാല് നവജാത ശിശുവിനെ വിറ്റ് യുവതി ! കിട്ടിയ പൈസ അടിച്ചു പൊളിച്ചു…
നവജാതശിശുവിനെ വിറ്റ കേസില്‍ മധ്യപ്രദേശില്‍ യുവതിയും പങ്കാളിയുമുള്പ്പടെ ആറ് പേര് കുടുങ്ങി. ഇന്‍ഡോര്‍ സ്വദേശിനിയായ ഷൈന ബി ഇവരുടെ പങ്കാളി ആന്ര് സിംഗ് ഇടനിലക്കാരായി പ്രവര്‍ത്തിച്ച പൂജ, നീലം, നേഹ, കുഞ്ഞിനെ വാങ്ങിയ ദേവാസ് സ്വദേശി ലീന സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ ഒരു വര്‍ഷമായി ആന്റര്‍ സിങ്ങിനൊപ്പം താമസിക്കുന്ന ഷൈന ഇതിനിടയ്ക്ക് ഗര്‍ഭിണിയാവുകയായിരുന്നു. എന്നാല്‍ കുട്ടിയെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആന്റര്‍ വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടിയെ വില്ക്കാന് ഷൈന തീരുമാനിക്കുന്നത്. വീട്ടുടമയായ നേഹയെ സമീപിച്ചപ്പോള്‍ പൂജ, നീലം എന്നിവരുമായി ചേര്‍ന്ന് കുട്ടിയെ വില്‍ക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളും സംഘത്തിലുള്പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ 5.5 ലക്ഷം രൂപയ്ക്കാണ് ഷൈന ലീന സിംഗിന് കൈമാറിയത്. ഈ പണമുപയോഗിച്ച് ഷൈനയും ആന്ററും ബൈക്ക്,…
Read Moreഇവന് എന്നെ ആക്രമിച്ചു…റോഡിലിട്ടു വലിച്ചിഴച്ചു…റേപ്പ് ചെയ്യാന്‍ ശ്രമിച്ചു ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി…
രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ തനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ചിത്രകാരി ആലീസ് മഹാമുദ്ര. കഴിഞ്ഞ ദിവസം രാത്രിയില്‍ എട്ടരയോടെ കോഴിക്കോട് കുന്നമംഗലം ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടയില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്ത ഇടത്തു വച്ചാണ് തനിക്കു നേരെ ആക്രമണം ഉണ്ടായെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആലീസ് പറഞ്ഞു. ആക്രമണം നടത്തിയ ആളുടെ ചിത്രം സഹിതമാണ് ആലീസിന്റെ കുറിപ്പ്. ആലീസിന്റെ കുറിപ്പ് ഇങ്ങനെ… ഇവന് റേപ്പിസ്റ്റ് ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയില്‍ ഞാന്‍ അറിയാതെ ഇവന് എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷന് വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവന് എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാന്‍ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാന്‍ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലര്‍ച്ചയില്‍ ആളുകള്‍…
Read Moreമാട്രിമോണിയല്‍ ആപ്പിലൂടെ പരിചയപ്പെട്ട് തട്ടിപ്പ് ! വിവാഹം കഴിച്ചത് നാലു സ്ത്രീകളെ; അസറുദ്ദീന് ആള് ചില്ലറക്കാരനല്ല…
മാട്രിമോണിയല്‍ ആപ്പ് വഴി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കി തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായ യുവാവിനെതിരേ ഉയരുന്നത് നിരവധി പരാതികള്‍. ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡ് പൂവത്ത് വീട്ടില്‍ അസറുദ്ദീനെയാണ് മലപ്പുറം കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനില്‍ റമ്മി കളിക്കാന്‍ വേണ്ടിയാണ് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച് ഇയാള്‍ പണം തട്ടിയത്. അവിവാഹിതരായ, സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് ഇയാള്‍ നോട്ടമിട്ടിരുന്നത്. മാട്രിമോണിയല്‍ ആപ്പ് വഴി പരിചയപ്പെടുന്ന സ്ത്രീകളോട് തനിക്ക് സ്വന്തമായി ഹെയര്‍ ഓയില്‍ കമ്പനിയുണ്ടെന്നും അവിവാഹിതനാണെന്നും പറയും. സ്വന്തം തിരിച്ചറിയല്‍ രേഖ, ആധാര്‍ മുതലായവ കൈമാറുകയും വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്യും. വിശ്വാസം നേടിയെടുത്ത് ആദ്യം ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തി പണം കൃത്യമായി തിരികെ നല്കി വിശ്വാസം ഉറപ്പിക്കും. പിന്നാലെയാണ് കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെടുക. കരുവാരക്കുണ്ടിലെ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.…
Read Moreഫയല്‍ കാണിക്കുന്നതിനിടയില്‍ അയാള്‍ പെട്ടെന്ന് ലൈംഗികാവയം പ്രദര്‍ശിപ്പിച്ചു ! മെട്രോയില്‍ വച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി…
ഡല്‍ഹി മെട്രോ സ്റ്റേഷനിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി. ജോര് ബാഗ് മെട്രോ സ്റ്റേഷനില്‍ നിരവധി ആളുകളുടെ നടുവിലാണ് താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായതെന്നും സ്ഥലത്തുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മെട്രോ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50നു 1.55നു ഇടയിലാണ് സംഭവമെന്ന് യുവതി പറഞ്ഞു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…ആ സമയത്ത് കുറച്ച് ആളുകള്‍ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നു. ഒരു വിലാസത്തെക്കുറിച്ച് സംശയവുമായി ഒരാള്‍ സമീപിക്കുകയായിരുന്നു. അയാളെ ഞാന്‍ സഹായിച്ചു. ഇതിനുശേഷം കാബ് ബുക്ക് ചെയ്യാനായി പ്ലാറ്റ്ഫോമിലിരിക്കുമ്പോള്‍ വീണ്ടും അയാളെത്തി. സഹായത്തിനാണെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ വിലാസം അടങ്ങിയ ഫയല്‍ കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് അയാള്‍ തന്റെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു. എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത വിധം ഭയങ്കരമായിരുന്നു അത്. ഞാന്‍ സ്തംഭിച്ചുപോയി. ഭയന്ന്, എത്രയും പെട്ടെന്ന്…
Read Moreവിവാഹ വാഗ്ദാനം നല്കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍ കേസില്ലാത്തത് ‘എന്തു നിയമം’ എന്ന് ഹൈക്കോടതി
ബലാല്‍സംഗക്കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന അഭിപ്രായവുമായി കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്കിയ ഒരു ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. കേസിലെ ഭര്‍ത്താവ് ഒരിക്കല്‍ ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമര്‍ശം നടത്തിയത്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന് വാദിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിന് (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത് ‘376-ാം വകുപ്പില്‍ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നല്കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന് സമാനമായ കുറ്റം ചെയ്താല്‍ അയാളുടെ പേരില്‍ കേസ്…
Read Moreപുരുഷന്മാര് ഒപ്പമില്ലാതെ സ്ത്രീകളെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല ! പുതിയ വിലക്കുമായി താലിബാന്…
പുരുഷന്മാര് ഒപ്പമില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ തനിച്ച് യാത്ര ചെയ്യുന്നത് വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. രാജ്യത്തെ എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് താലിബാന് ഈ നിര്‍ദേശം നല്‍കിയതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താലിബാന് സര്‍ക്കാരിന്റെ മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്, ശനിയാഴ്ച എയര്‍ലൈനുകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. ആഭ്യന്തര- അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന് ഉണ്ടായിരിക്കണമെന്നാണ് താലിബാന് സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശം. പുരുഷ തുണയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് ഞായറും തിങ്കളും മാത്രം യാത്ര ചെയ്യാന്‍ അനുമതി നല്കി. പഠന ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര് തുണയായി പോകണമെന്ന് നേരത്തെ താലിബാന് നിര്‍ദേശം നല്‍കിയിരുന്നു. വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് സ്ത്രീവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചതിലൂടെ താലിബാന് ഇപ്പോള്‍…
Read Moreഎയര്‍പോര്‍ട്ടിലെ ജോലിയോടു സലാം പറഞ്ഞ് ഫുഡ് ഡെലിവറി ! ഇപ്പോള്‍ നേടുന്നത് ലക്ഷങ്ങള്‍ എന്ന് യുവതി…
മുഖ്യജോലിയ്ക്കൊപ്പം പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ചിലപ്പോഴെങ്കിലും പ്രധാന ജോലിയെക്കാള്‍ വരുമാനം ചെറിയ ജോലികളില്‍ നിന്ന് ലഭിയ്ക്കാം. അറ്റ്ലാന്റ മാര്ട്ടിന് എന്ന യുവതിയുടെ അനുഭവം ഇത്തരത്തിലുള്ളതാണ്. ഒരു ഫ്ലൈറ്റ് ഡിസ്പാച്ചറായിരുന്നു അറ്റ്ലാന്റ. എന്നാല്‍ ഈ ജോലിയില്‍ നിന്ന് വേണ്ടത്ര വരുമാനം കിട്ടാതെ വന്നതോടെ മറ്റ് ജോലികള്‍ അറ്റ്ലാന്റ അന്വേഷിയ്ക്കാന്‍ തുടങ്ങി. 2019 ജൂലൈയില്‍ ഒരു ഡെലിവറി ഡ്രൈവറായി അവള് ജോലി ആരംഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അവള്‍ക്ക് തന്റെ എയര്‍പോര്‍ട്ട് ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ 1,000 പൗണ്ട് അതായത് 1,00,082 രൂപയാണ് 21-കാരിയായ അറ്റ്ലാനയുടെ വരുമാനം. ദിവസം 11 മണിക്കൂര്‍ വരെയാണ് അറ്റ്ലാന്റ ജോലി ചെയ്യുന്നത്. ഒരു കുട്ടിയുടെ അമ്മയായ അറ്റ്ലാന്റ മകള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ ജോലിയ്ക്ക് കയറിയിരുന്നു. പ്രസവാവധിയിലായിരിക്കുമ്പോള്‍ ഡെലിവറി ജോലികള്‍…
Read Moreഅതിജീവനത്തിന്റെ സംഗീതം ! ബങ്കറില്‍ വയലിന് വായിച്ച് യുക്രൈന് യുവതി;വീഡിയോ വൈറലാകുന്നു…
റഷ്യയുടെ ഷെല്‍ ആക്രമണത്തില്‍ സ്വഭാവിക ജീവിതം നഷ്ടപ്പെട്ട് ബങ്കറുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് യുക്രൈന് ജനത. ഇത്തരമൊരു അഭയകേന്ദ്രത്തില്നിന്നുള്ള ഒരു സംഗീത വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്. ആക്രമണങ്ങള്‍ക്കിടെ ഒരു അഭയകേന്ദ്രത്തിനുള്ളില്‍ ഒരു യുവതി വയലിന് വായിക്കുന്നതാണ് വീഡിയോയിലുള്ളത്. യുക്രൈനിയന്‍ ഗാനമായ ‘Nich Yaka Misyachna’ ആണ് യുവതി വായിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുദ്ധഭീകരതയില്നിന്നുള്ള യുക്രൈന് ജനതയുടെ അതിജീവനശ്രമമായാണ് പലരും ഈ വീഡിയോയെ വിലയിരുത്തുന്നത്. യുക്രൈന്റെ ദേശീയഗാനം ഫ്ളൂട്ടില്‍ വായിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബോംബ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള അഭയകേന്ദ്രത്തില്നിന്നായിരുന്നു ഈ വീഡിയോയും പുറത്തെത്തിയത്.
Read More