കാടിന്റെ പച്ചപ്പും മലയിടുക്കും… ആകാശത്തെ കവരാനൊരുങ്ങുന്ന തിരമാലകൾ… ഇങ്ങനെ താൻ കാണാത്ത ലോകത്തെ ചക്ര കസേരയിരുന്ന് സ്വന്തം വിരൽ തുന്പിൽ വർണങ്ങളാൽ വിരിയിക്കുന്പോൾ ശ്രീകണ്ഠപുരം കൊട്ടൂർവയലിലെ അഞ്ജലി സണ്ണി ഏറെ സന്തോഷവതിയാണ്. തന്നെപ്പോലെ വീൽചെയറിൽ കഴിയുന്നവർക്ക് തന്റെ ജീവിതത്തിലൂടെ പ്രതീക്ഷയുടെ ലോകം തുറന്ന് നൽകാൻ കഴിഞ്ഞല്ലോയെന്ന സന്തോഷം. നിറയെ കളികളും കുസൃതികളുമായി പറന്ന് നടക്കേണ്ട ഒന്‍പതാം വയസിലാണ് അഞ്ജലിയുടെ ജീവിതം ട്രാക്ക് മാറി ഓടാന്‍ തുടങ്ങുന്നത്. നടക്കുന്നന്പോഴും ഓടുന്പോഴും കാലിന് വേദനയായിരുന്നു തുടക്കം. അഞ്ചാം ക്ലാസ് എത്തിയതോടെ നടക്കാനും പടികള്‍ കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ബുദ്ധിമുട്ട് കൂടിവന്നതോടെ ചികിത്സകളുടെയും പരിശോധനകളുടെയും കാലം തുടങ്ങി. ഒടുവില്‍ അഞ്ജലിക്ക് മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞു. ഒപ്പം രോഗം മാറാന്‍ സാധ്യത വിരളമാണെന്നും. അവിടെ നിന്നാണ് ഓടി നടന്നുള്ള കളിചിരികളില്ലാതെ വീല്‍ചെയറിലേക്ക് അഞ്ജലിയുടെ ജീവിതം മാറുന്നത്. സംഗീതത്തിൽ…
Read MoreTag: womens day
അവളും ചിരിക്കട്ടെ…
അവളും ചിരിക്കട്ടെ… വെയിലും മഴയും കൂസാതെ അരച്ചാൺ വയർ നിറയ്ക്കാൻ മുണ്ട് മുറുക്കി കുത്തിയവൾ…. ചിത്രം-കാവ്യാ ദേവദേവൻ
Read Moreഗ്രീഷ്മയുടെ കാമറയിൽ തെളിയുന്നത് പ്രഫഷണൽ ടച്ച്
നെടുങ്കണ്ടം: വനിതകൾ അധികം കടന്നുവരാത്ത രംഗത്ത് പ്രഫഷണൽ ടച്ച് പകർന്ന് പുതിയ പന്ഥാവ് വെട്ടിത്തുറക്കുകയാണ് നെടുങ്കണ്ടം കളരിക്കൽ ഹണി കോട്ടേജിലെ ഗ്രീഷ്മ ദാമോദരൻ. ജീൻസും ഷർട്ടും ധരിച്ച് കാമറയുമായി വേദികളിലും ആഘോഷങ്ങളിലും നിറസാന്നിധ്യമാണ് ഈ വനിത. ഗ്രീഷ്മയുടെ കാൻവാസിൽ തെളിയുന്നത് തനിമയും സ്വാഭാവികതയുമുള്ള ചിത്രങ്ങളാണ്. പുരുഷൻമാർ മാത്രം കൈകാര്യം ചെയ്യുന്ന ഇൻക്വസ്റ്റ് നടപടികളുടെ ചിത്രങ്ങൾ എടുക്കുന്നതിൽ പ്രത്യേക പ്രാവീണ്യമാണ് ഗ്രീഷ്മയ്ക്കുള്ളത്. മോർച്ചറിയിൽ മൃതദേഹങ്ങൾക്കരികിൽനിന്ന് കാമറ ക്ലിക്ക് ചെയ്യുന്പോൾ ഗ്രീഷ്മയുടെ കൈവിറയ്ക്കാറില്ല. 10 വർഷത്തിനിടെ നൂറിലധികം മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ചിത്രങ്ങളും വീഡിയോകളും എടുത്തിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഇൻക്വസ്റ്റ് ഫോട്ടോ പകർത്താൻ ഗ്രീഷ്മ എത്തിയത്. ഒരു അസ്വാഭാവിക മരണത്തിന്റെ ചിത്രം എടുക്കാൻ പോലീസ് വിളിച്ചപ്പോൾ ഭർത്താവ് രാജേഷ് സ്ഥലത്തുണ്ടായിരുന്നില്ല. പകരം ഗ്രീഷ്മ ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പോലീസിന്റെ വിളി വന്നാൽ രാപകൽ ഭേദമില്ലാതെ ഗ്രീഷ്മ സ്പോട്ടിലെത്തും. വിവാദമായ നെടുങ്കണ്ടം കസ്റ്റഡി…
Read Moreഅഗ്നിരക്ഷാസേനയ്ക്ക് അഭിമാനമായി പെണ്‍കരുത്ത്
തൊടുപുഴ: ദുരന്തമുഖത്ത് രക്ഷകരാകുന്ന ഇടുക്കിയിലെ അഗ്നിരക്ഷാ സേനയുടെ പെണ്‍കരുത്താണ് ജിനുമോൾ, അഞ്ജു, ശ്രീലക്ഷ്മി, മെറിൻ എന്നിവർ. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി അഗ്നിരക്ഷാസേനയിൽ ഫയർ വുമണ്‍മാരെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യ ഘട്ടത്തിൽതന്നെ സേനയുടെ ഭാഗമായി തീർന്നവരാണ് ഇവർ. ഇടുക്കി ഫയർസ്റ്റേഷനിൽ ജോലി ചെയ്യുന്ന നാലു പേരും ഈ ജോലി സ്വയം തെരഞ്ഞെടുത്താണ് കർമരംഗത്തെത്തിയത്. ഇവരോടൊപ്പം അഞ്ചാമതായി അഞ്ജന കൂടി ഇടുക്കിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ഇപ്പോൾ ഫയർ അക്കാദമിയിൽ പരിശീലകയുടെ റോളിലാണ്. സംസ്ഥാനത്ത് 1963ൽ അഗ്നിരക്ഷാസേന രൂപീകൃതമായെങ്കിലും കഴിഞ്ഞ വർഷം മാത്രമാണ് സേനയ്ക്ക് കരുത്തു പകരാൻ വനിതാ ഫയർ ഓഫീസർമാർ എത്തിയത്. പോലീസ്, എക്സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിലെല്ലാം വനിതകളുണ്ടെങ്കിലും ഫയർ സർവീസിൽ പുരുഷൻമാർ മാത്രമാണ് സേവനം ചെയ്തിരുന്നത്. ഇതിനു വിരാമമിട്ടാണ് 82 വനിതകൾ കേരള ഫയർ ആന്‍ഡ് റെസ്ക്യു സർവീസസ് അക്കാദമിയിൽ ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കി വിവിധ സ്റ്റേഷനുകളിലേക്ക്…
Read Moreദുരിതങ്ങളെ പുല്ലുപോലെ നേരിട്ട് കുഞ്ഞമ്മ
കോട്ടയം: എഴുപതാം വയസിലും കൊടൂരാറ്റിലൂടെ വള്ളം തുഴഞ്ഞുപോയി തീരത്തുനിന്നു പുല്ലുചെത്തി വിറ്റു ജീവിതം കരുപ്പിടിപ്പിക്കുകയാണ് കുഞ്ഞമ്മ. ജീവിതത്തിലുണ്ടായ എല്ലാ പ്രതിസന്ധികളെയും തടസങ്ങളെയും തരണം ചെയ്തുള്ള തുഴച്ചില്‍ ഇപ്പോഴും തുടരുകയാണ്. ജീവിതപാതയിലെ ദുരിതങ്ങളെ പുല്ലുപോലെ നേരിട്ടാണ് കുഞ്ഞമ്മ ഇതുവരെയെത്തിയത്. കോട്ടയം കാരാപ്പുഴ പാറത്തറ കുഞ്ഞമ്മ (70) പുല്ലു വില്പന തുടങ്ങിയിട്ട് 15 വര്‍ഷം കഴിഞ്ഞു. കര്‍ഷക തൊഴിലാളിയായ കുഞ്ഞമ്മ മുടങ്ങാതെ പുല്ലുചെത്തി കെട്ടുകളാക്കി വില്‍ക്കുന്നു. ഇത്തരത്തില്‍ പുല്ല് വില്‍പ്പനയിലൂടെ കുഞ്ഞമ്മ ഒരു വള്ളം സ്വന്തമായി വാങ്ങി. ഇവര്‍ വള്ളത്തില്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന പച്ചപ്പുല്ലിന് ആവശ്യക്കാരേറെയാണ്. വള്ളം വാങ്ങിയതിനു പിന്നിലൊരു കഥയുണ്ട്. 15 വര്‍ഷം മുമ്പ് നൂറു രൂപ വേതനത്തിന് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നു കുഞ്ഞമ്മയെ പിരിച്ചുവിട്ടു. ജീവിതത്തില്‍ ഒരാള്‍ക്കു മുന്നിലും തോല്ക്കാന് മനസില്ലാതെ പിറ്റേന്നു മുതല്‍ കൊടൂരാറിന്റെ തീരത്തും പാടശേഖരങ്ങളില്‍നിന്നും പുല്ലുചെത്തി വില്ക്കാന് തുടങ്ങി. ദിവസവും വരുമാനത്തിന്റെ ഒരു വിഹിതം…
Read More