ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഭാര്യയും ഭര്‍ത്താവും തന്നെ ! അനുഷ്കയുടെയും വിരാട് കോഹ് ലിയുടെയും വര്‍ക്ക്ഔട്ട് വീഡിയോ വൈറലാവുന്നു…

വിവാഹം കഴിഞ്ഞിട്ടും അനുഷ്ക ശര്‍മ ആരാധകരുടെ കണ്ണിലുണ്ണിയാണ്. ഭര്‍ത്താവ് വിരാട് കോഹ്‌ലിയ്‌ക്കൊപ്പമുള്ള വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ടു പേരും ഏറെ തിരക്കുകളിലായിട്ടും വിരാടിന്റെ മാച്ച് ദിവസങ്ങളുമായി തന്റെ ഷൂട്ടിംഗ് ദിവസങ്ങള്‍ അഡ്ജസ്റ്റ് ചെയ്ത് അനുഷ്ക ഓടിയെത്താറുണ്ട്. പിന്നീടുളള ദിവസങ്ങളിലെ ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്യുന്നു. ഫിറ്റ് ഇന്ത്യ ചലഞ്ചിന്റെ മോദിയെ വരെ വെല്ലുവിളിച്ചു കൊണ്ടുള്ള വിരാടിന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോള്‍ ഭാര്യ അനുഷ്കയുടെ ഫിറ്റ്‌നസ്സ് വീഡിയോയാണ് വിരാട് പുറത്തു വിട്ടിരിക്കുന്നത്. ‘ഒരുമിച്ചുള്ള വര്‍ക്കൗട്ട് കൂടുതല്‍ ഫലപ്രദമാണ്’ എന്നാണ് വിരാട് കുറിച്ചിരിക്കുന്നത്. ഷാരൂഖിന്റെ നായികയായി അഭിനയിക്കുന്ന സീറോയുടെ ഷൂട്ടിംഗ് അവസാനിച്ചതിനെത്തുടര്‍ന്ന് അനുഷ്ക തിരിച്ചെത്തിയതേയുള്ളൂ. അലബാമയിലായിരുന്നു അവസാന ഷെഡ്യൂള്‍. ജൂലൈയില്‍ തുടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് കോഹ് ലി. ഇതിനിടയിലുള്ള ദിവസങ്ങള്‍ പരമാവധി ആഘോഷിക്കുകയാണ് വിരുഷ്ക ഇപ്പോള്‍.

Read More