സല്യൂട്ടടി, ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കല്‍ ഒടുക്കം പവനായി ശവമായി എന്നു പറഞ്ഞാല്‍ മതിയല്ലോ…കേരളാ പോലീസ് ആസ്ഥാനത്ത് എസ്‌ഐയുടെ പദവി നല്‍കി സന്ദര്‍ശകരെ വരവേല്‍ക്കാന്‍ സ്ഥാപിച്ച കെപി-ബോട്ട് റോബോട്ട് പണിമുടക്കി വര്‍ക് ഷോപ്പിലായി. സംസ്ഥാന പൊലീസിലെ മോഡണൈസേഷന്റെയും പൊലീസ് സേനയില്‍ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്തെ റിസപ്ഷനില്‍ ആളുകളെ സ്വീകരിക്കാനും ഒരു റിസപ്ഷനിസ്റ്റിന്റെ പണി നോക്കാനുമായി റോബോട്ടിനെ നിര്‍ത്തിയത്. ഉദ്ഘാടന ദിവസം റോബോട്ടിനെക്കൊണ്ട് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. കേരള പൊലീസ് സൈബര്‍ഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആണ് കെപിബോട്ട് വികസിപ്പിച്ചത്. പക്ഷേ നാല് മാസം കൊണ്ട് ഈ റോബോട്ട് പ്രവര്‍ത്തിക്കാതെയായിരിക്കുകയാണ്. വളരെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച റോബോട്ട് പണിമുടക്കിയത് സര്‍ക്കാരിനും നാണക്കേടായി.
Read MoreTag: workshop
നീനു എന്റെ മകന്റെ ഭാര്യയാണ് ! അവളെ ഞങ്ങള്‍ പൊന്നുപോലെ നോക്കും; മകന്റെ വിയോഗ ദുഖത്തിലും കുടുംബം പുലര്‍ത്താന്‍ ജോസഫ് വീണ്ടും വര്‍ക്ക്‌ഷോപ്പിലേക്ക്…
ഏറെ പ്രതീക്ഷയോടെ വളര്‍ത്തിയ മകന്‍ മരിച്ച ദുഖത്തിനിടയിലുംകുടുംബം പുലര്‍ത്താനായി വര്‍ക്ക്‌ഷോപ്പിലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിലാണ് കെവിന്റെ പിതാവ് ജോസഫ്. കോട്ടയം ചവിട്ടുവരി ജംഗ്ഷനിലുള്ള വര്‍ക്‌ഷോപ്പിലെ മെക്കാനിക്കായി ജോലി നോക്കിയിരുന്ന ജോസഫ് ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള ഒരുക്കത്തിലാണ്. സ്‌നേഹിച്ച പെണ്ണിന് വേണ്ടി ജീവന്‍ നഷ്ടപ്പെട്ട ഒരു ദുരന്ത നായകന്റെ അച്ഛനാണ് അദ്ദേഹം. ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ യുവതിയെ മരുമകളായി സ്വീകരിച്ച ജോസഫ് കേരളീയസമൂഹത്തിനാകെ മാതൃകയാണ്. മകന്റെ വിയോഗ ദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് മകളെയെന്നപോലെ ചേര്‍ത്തണയ്ക്കുന്നതു കണ്ട് വിതുമ്പാത്തവരില്ല. ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കള്‍ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക്, ചെളിനിറഞ്ഞ മണ്‍വഴി താണ്ടിയെത്തിയപ്പോഴും ജോസഫിനു തികഞ്ഞ നിസംഗതയായിരുന്നു. കഴിഞ്ഞ 29നു കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ മകന്റെ മൃതദേഹത്തിനായി പോരടിച്ചവരും ഇന്നടുത്തില്ല. എങ്കിലും വീട്ടിലെത്തി ആശ്വാസം…
Read Moreവര്‍ക്ക്‌ഷോപ്പ് ഇടിച്ചു നിരത്താന്‍ ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തത് പോലീസ്; കേസു കൊടുക്കാനെത്തിയ യുവാവിനെ സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു; സംഭവത്തില്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകനെ എസ്‌ഐ വിളിച്ചത് പച്ചത്തെറി…
കൊച്ചി: വര്‍ക്ക്‌ഷോപ്പ് ഗുണ്ടകള്‍ പൊളിച്ചു മാറ്റുന്നു എന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിയ യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. മാത്രമല്ല വര്‍ക്ക്‌ഷോപ്പ് പൊളിക്കാന്‍ ഗുണ്ടകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.ചേര്‍ത്തല സ്വദേശി ബിനീഷിനാണ് പോലീസില്‍ നിന്ന് ഈ ദുരനുഭമുണ്ടായത്.ഞായറാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ചളിക്കവട്ടത്ത് പ്രവര്‍ത്തിക്കുന്ന ബിനീഷിന്റെ വര്‍ക്ക് ഷോപ്പ് ഒരു കൂട്ടം ആളുകള്‍വന്ന് പൊളിച്ചുമാറ്റുന്നുവെന്ന് ഫോണില്‍ ഒരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ബിനീഷ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെട്ടു. അല്‍പ്പം കഴിഞ്ഞപ്പോള്‍ പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും ബിനീഷിന് ഫോണ്‍ വന്നു എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ വരണമെന്ന്. അപ്പോള്‍ തന്നെ സ്റ്റേഷനിലെത്തിയ ബിനീഷിനെ എസ്.ഐ വിപിന്‍ കുമാറും സി.പി.ഒ ശ്രീ രാജും ചേര്‍ന്ന് വ്യാജ സന്ദേശം നല്‍കി പൊലീസിനെ കബളിപ്പിച്ചുവെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിനക്കെതിരേ കേസെടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവസ്ഥലത്തെത്തിയപ്പോള്‍ ഒന്നും കണ്ടില്ലയെന്നായിരുന്നു പോലീസിന്റെ വാദം. യഥാര്‍ഥത്തില്‍ ഗുണ്ടകള്‍ക്ക് വര്‍ക്ക്‌ഷോപ്പ് പൂര്‍ണമായും…
Read More