നിബന്ധനകളെല്ലാം തെറ്റിച്ച് ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരം കുരുക്കില്‍. ഭാര്യമാരെ 15 ദിവസം മാത്രം കളിക്കാര്‍ക്ക് ഒപ്പം താമസിപ്പിക്കാമെന്ന ബിസിസിഐയുടേയും സിഒഎയുടേയും നിര്‍ദ്ദേശം അവഗണിച്ചാണ് സീനിയര്‍ താരം ലോകകപ്പ് ആരംഭിച്ചതുമുതല്‍ കുടുംബത്തെ ഒപ്പം താമസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മറ്റു കളിക്കാരുടെ ഭാര്യമാര്‍ ബിസിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിശ്ചിത ദിവസത്തിനുശേഷം മാത്രം ഇംഗ്ലണ്ടിലെത്തുകയും അനുവദനീയമായ സമയം കഴിഞ്ഞശേഷം മാറിത്താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച സീനിയര്‍ താരം പരിശീലകന്റേയും ക്യാപ്റ്റന്റേയും അനുമതി ഇതിനായി വാങ്ങിയില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയെ ഒപ്പം താമസിപ്പിച്ചു ഇതേ താരം നേരത്തെ സിഒഎയോട് ഭാര്യയെ ഒപ്പം താമസിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍, ഇക്കാര്യം ചര്‍ച്ചചെയ്ത് മെയ് ആദ്യവാരം തന്നെ ഇതിന് അനുമതി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇതിനുശേഷം ക്യാപ്റ്റനോടോ പരിശീലകനോടോ അനുമതി തേടാതെ സീനിയര്‍താരം…
Read More