സ്വന്തം രാജ്യത്ത് ജീവിതം അസാധ്യമാകുമ്പോഴാണ് ആളുകള്‍ മറ്റു രാജ്യങ്ങളിലേക്ക് പാലായനം നടത്തുന്നത്. യുദ്ധവും ദാരിദ്ര്യവുമാണ് ഒട്ടുമിക്ക ആളുകളെയും അഭയാര്‍ഥികളാക്കുന്നതെങ്കില്‍ ഇനി ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അഭയാര്‍ഥി പ്രവാഹത്തിനായിരിക്കും. 2100 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 200 കോടി ജനങ്ങള്‍ അഭയാര്‍ഥികളാകുമെന്നാണ് കണക്ക്. സമുദ്രജലനിരപ്പ് 2-2.7 വരെ ഉയരുകയും ചെയ്യും. മാല ദ്വീപായിരിക്കും ആദ്യം മുങ്ങുക. പിന്നാലെ ലണ്ടനും ന്യൂയോര്‍ക്കും ആംസ്റ്റര്‍ഡാമുമുള്‍പ്പെടെയുള്ള വന്‍ നഗരങ്ങളും മുങ്ങും. ആലപ്പുഴ പോലെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെയും ഈ പ്രതിഭാസം ഗുരുതരമായി ബാധിക്കും. 2070 ഓടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാലദ്വീപ് അപ്പാടെ മുങ്ങുമെന്ന വിവരമാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നത്. 2010ല്‍ കോപ്പന്‍ഹേഗനില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോള്‍, അവരോട് അഭ്യര്‍ത്ഥിക്കാനായി മാലി കാബിനറ്റ് ചേര്‍ന്നത് വെള്ളത്തിന് അടിയിലായിരുന്നു. എല്ലാ മന്ത്രിമാരും അണ്ടര്‍ വാട്ടറില്‍ പോയി സ്‌കൂബയൊക്കെ വച്ചാണ് കാബിനറ്റ് ചേര്‍ന്നത്.…
Read More