ഈ മാസം 15ഓടെ ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. 2023 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയേറിയ രാജ്യമായി മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ലോകജനസംഖ്യ പ്രോസ്പെക്ടസിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 1950ന് ശേഷം 2020 ല്‍ ജനസംഖ്യാ വര്‍ധനവ് ഒരു ശതമാനത്തിന് താഴെയെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2050 ആകുന്നതോടെ ലോകജനസംഖ്യയുടെ പകുതിയും കോംഗോ, ഈജിപ്ത്, എതോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്, ഫിലീപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടുരാജ്യങ്ങളിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ല്‍ ലോക ജനസംഖ്യ 850 കോടിയിലേക്കും 2050 ല്‍ 970 കോടിയും 2080 ല്‍ പരമാവധിയായ 1004 കോടിയിലേക്ക് എത്തുമെന്നും അത് 2100 ാം വര്‍ഷം വരെ തുടരുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച രാജ്യങ്ങളുടെ വ്യക്തിഗത വരുമാനത്തില്‍ വളര്‍ച്ചയുണ്ടാക്കുമെന്നും റിപ്പോര്‍ട്ട്…
Read MoreTag: world population
ലോകജനസംഖ്യയില്‍ വരാന്‍ പോകുന്നത് വന്‍ കുറവ് ! രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച മുരടിക്കും; പുതിയ പഠനം ഞെട്ടിപ്പിക്കുന്നത്…
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യയില്‍ വന്‍ ഇടിവുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്റെ പഠനം. ലോകസാമ്പത്തിക ശക്തികളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പഠനം പറയുന്നു. 2100ഓടെ, 195 രാജ്യങ്ങളില്‍ 183 എണ്ണത്തിലെ പ്രതീക്ഷിത ജനന നിരക്ക് നിലനിര്‍ത്താന്‍ കുടിയേറ്റനയങ്ങളിലെ ഉദാരവത്കരണം കൊണ്ടു മാത്രമേ സാധിക്കൂവെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. 2064 ആവുമ്പോഴേക്ക് ലോക ജനസംഖ്യനിരക്ക് 970 കോടിയിലെത്തും. നൂറ്റാണ്ടിന്റെ അവസാനത്തോടെ 880 കോടിയായി ഇത് കുറയും. ജപ്പാന്‍, തായ്ലാന്‍ഡ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളുള്‍പ്പെടെ 23 രാജ്യങ്ങളില്‍ ജനസംഖ്യ പകുതിയായി കുറയുമെന്നും പഠനം പറയുന്നു. ജനസംഖ്യയില്‍ മുമ്പിലുള്ള ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നും ഇത് സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയും ചെയ്തു. ആഗോളതലത്തില്‍ പ്രായഘടനയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പുതിയ പഠനം പ്രവചിക്കുന്നു. 2100ല്‍ ആഗോളതലത്തില്‍ 65 വയസ്സിനു മുകളിലുള്ള 230 കോടി പേരും,…
Read More