കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പീഡനക്കേസ് തിരിച്ചടിയാവുന്നു. സ്ത്രീധന,ലൈംഗിക പീഡനക്കേസുകളാണ് ഷമിയ്‌ക്കെതിരേ ഉള്ളത്. ലോകകപ്പ് നടക്കുന്നതിനിടയ്ക്കാണ് കേസില്‍ കോടതി വാദം കേള്‍ക്കുന്നത് എന്നതാണ് ഷമിയ്ക്ക് തിരിച്ചടിയാവുന്നത്. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് ജൂണ്‍ 22നാണ്. അന്ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഷമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേദിവസം തന്നെയാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരവും. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുകയാണെങ്കില്‍ തന്നെ ഷമിക്ക് അഫ്ഗാനെതിരായ മത്സരം നഷ്ടമാകും. അടുത്തമാസമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. അടുത്ത കാലത്തെ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഷമിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്. ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണ് കൊല്‍ക്കത്ത പോലീസ് ഷമിക്കെതിരെ കേസെടുത്തത്. കഴിഞ്ഞദിവസം, താരത്തിനെതിരെ കൊല്‍ക്കത്ത പോലീസ് ആലിപോര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍…
Read MoreTag: worldcup
പാകിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കി പോയന്റ് അവര്‍ക്ക് ഫ്രീയായി കൊടുക്കണമോ ? ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ 25000 ടിക്കറ്റിനായി ഇതിനോടകം അപേക്ഷിച്ചത് നാലു ലക്ഷംപേര്‍; കണ്‍ഫ്യൂഷനിലായി ബിസിസിഐ…
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍നിന്ന് പിന്‍മാറുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ബോര്‍ഡിലെ ഉന്നതനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരത്തിനു മേല്‍ കരിനിഴല്‍ പരക്കവെയാണ് ബിസിസിഐ ഉന്നതന്റെ പ്രതികരണം പുറത്തുവന്നത്. മത്സരത്തില്‍ നിന്നു പിന്മാറിയാല്‍ പാകിസ്ഥാന് വെറുതെ രണ്ടു പോയന്റ് ലഭിക്കുമെന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിഷയത്തില്‍ ഇതുവരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.’ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി കഴിഞ്ഞേ വ്യക്തത വരൂ. ലോകകപ്പ് ആരംഭിക്കാന്‍ ഇനിയും രണ്ടു മാസത്തിലേറെയുണ്ടല്ലോ. ഇക്കാര്യത്തില്‍ ഐസിസിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല’ – ബിസിസിഐ ഉന്നതന്‍ ചൂണ്ടിക്കാട്ടി. ‘പാക്കിസ്ഥാനുമായി ലോകകപ്പില്‍ കളിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ മല്‍സരത്തില്‍നിന്ന് ഇന്ത്യ പിന്‍മാറും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പക്ഷേ,…
Read Moreലോകകപ്പ് ഫൈനലിനിടെ മൈതാനത്തിലൂടെ കുതറിയോടിയ ആ സുന്ദരിമാരുടെ ലക്ഷ്യം പുടിന്‍ ? ഇതറിയണമെങ്കില്‍ പുസി റയറ്റ് എന്ന സംഗീത ബാന്‍ഡിനെക്കുറിച്ചും അവരുടെ ലക്ഷ്യത്തെക്കുറിച്ചും അറിയണം…
ഫ്രാന്‍സ് ലോകത്തിന്റെ നെറുകയില്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. ക്രൊയേഷ്യയെ 4-2ന് തകര്‍ത്ത് ഫ്രഞ്ചുപട ഫുട്‌ബോള്‍ ലോകകിരീടം ചൂടുമ്പോള്‍ ചില നാടകീയ രംഗങ്ങള്‍ക്കും സ്‌റ്റേഡിയം വേദിയായി. കളിക്കിടയില്‍ പൊലീസ് യൂണിഫോം ധരിച്ച നാലു പേര്‍ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയതായിരുന്നു അത്. എന്താണ് സംഭവിക്കുന്നതെന്ന് കളിക്കാര്‍ക്കും ആരാധകര്‍ക്കും മനസിലാകും മുമ്പേ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ പിടികൂടി പുറത്തേക്ക് നയിച്ചു. വെറും ആരാധനാഭ്രാന്ത് എന്നു പറഞ്ഞ് എഴുതിത്തള്ളാനാകുന്ന ഒന്നല്ല കളിയുടെ അമ്പത്തിരണ്ടാം മിനിറ്റില്‍ നടന്ന ഈ സംഭവം. കാരണം അവര്‍ വെറും ആരാധകരല്ല എന്നതുതന്നെ. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഭരണത്തിനെതിരേ സംഗീതത്തിലൂടെ പോരാട്ടം നടത്തുന്ന റഷ്യന്‍ ബാന്‍ഡ് പുസി റയറ്റിലെ അംഗങ്ങളായിരുന്നു അവരെല്ലാം. 2011ലാണ് ആര്‍ക്കും അംഗങ്ങളായി ചേരാവുന്ന ‘പുസി റയറ്റ്’ രൂപീകരിക്കപ്പെട്ടത്. സ്ത്രീവാദ രാഷ്ട്രീയത്തിന്റെയും അരാജക സര്‍ഗാത്മകതയുടെയും കരുത്തും ഇന്റര്‍നെറ്റിന്റെ മാധ്യമ സാധ്യതകളും ഉപയോഗിച്ചാണ് ഗ്രൂപ്പ് പൊരുതുന്നത്. വ്യത്യസ്തമായ രീതിയില്‍…
Read More