രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരുന്ന പെണ്‍കുട്ടിയ്ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ഡല്‍ഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്സിനെടുത്തിരുന്നില്ല. ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ പഠനത്തിലായിരുന്ന പെണ്‍കുട്ടി മടങ്ങിയെത്തിയത്.
Read MoreTag: wuhan
എന്റെ സിവനേ…! കൊറോണ വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍; പുതിയ വവ്വാല് സിദ്ധാന്തം ഇങ്ങനെ…
കോവിഡ് വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് ലോകവ്യാപകമായി ആരോപണമുയരുമ്പോഴും ‘വവ്വാല് സിദ്ധാന്ത’ത്തില്‍ മുറുകെപ്പിടിച്ച് ചൈന. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വവ്വാലുകളില്‍ കണ്ടെത്തിയെന്നാണ് ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നത്. വുഹാനിലുള്ള വൈറോളജി ലാബില്‍നിന്നാണു കൊറോണ വൈറസ് ചോര്‍ന്നതെന്ന ആരോപണത്തില്‍ അന്വേഷണവുമായി അമേരിക്ക മുന്നോട്ടുേപാകുന്നതിനിടെയാണു ചൈനീസ് ശാസ്ത്രജ്ഞര്‍ വീണ്ടും ‘വവ്വാല് സിദ്ധാന്ത’വുമായി രംഗത്തെത്തിയത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ വവ്വാലുകളില്‍ കൊറോണ വൈറസിന്റെ എത്ര വകഭേദങ്ങളുണ്ടെന്നും അവയില്‍ എത്രയെണ്ണം മനുഷ്യരിലേക്കു പടരാന്‍ ശേഷിയുള്ളതാണെന്നും ഗവേഷണത്തില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു. 24 വൈറസ് വകഭേദങ്ങള്‍ വവ്വാലുകളില്‍ കണ്ടെത്തിയതില്‍ നാലെണ്ണം സാര്‍സ് കോവ്-2 കൊറോണ വൈറസിനോടു സാമ്യമുള്ളതാണ്. ഷാന്‍ഡോങ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് സെല്‍ ജേണലിലാണു പ്രസിദ്ധീകരിച്ചത്. കാട്ടുവവ്വാലുകളുടെ മൂത്രം, കാഷ്ഠം വായില്‍നിന്ന് എടുത്ത സ്രവം എന്നിവയാണു പരിശോധനാവിധേയമാക്കിയത്. വവ്വാലില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിലൊന്ന് ഇപ്പോള്‍ മനുഷ്യരിലേക്ക് പടരുന്നതുമായി അതീവ സാമ്യമുള്ളതാണ്. സമാനമായ വൈറസ് വകഭേദം…
Read Moreകോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഉടന്‍ അമേരിക്കയെ മറികടക്കും ! രോഗത്തിന്റെ രണ്ടാം വരവില്‍ ഭയന്ന് യൂറോപ്പ്; കോവിഡ് വീണ്ടും ലോകത്തെ കീഴടക്കുമ്പോള്‍…
കോവിഡ് ലോകത്തെ കീഴടക്കി മുന്നേറുമ്പോള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം ഇതുവരെ 10,02,137 പേരാണ് ഈ മഹാമാരിക്ക് കീഴടങ്ങി ജീവന് വെടിഞ്ഞത്. 3,32,97,503 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. ലോകത്തിലെ 210 രാജ്യങ്ങളില്‍ ഇതിനോടകം കോവിഡ്-19 രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ശൈത്യകാലമടുത്തതോടെ കോവിഡിന്റെ രണ്ടാം വരവില്‍ ഭയന്നിരിക്കുകയാണ് യൂറോപ്പ്. വുഹാനില്‍ കൊറോണയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ആറുമാസങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ അഞ്ചു ലക്ഷം പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന് നഷ്ടപ്പെട്ടതെങ്കില്‍, അത് 10 ലക്ഷമാകുവാന്‍ പകുതി സമയമേ എടുത്തുള്ളു എന്നത് ഭീതിയുണര്‍ത്തുന്ന കാര്യമാണ്. ഒട്ടു മിക്ക രാജ്യങ്ങളിലെയും പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം യഥാര്‍ഥ കണക്കുകള്‍ ഇപ്പോഴത്തേതിന്റെ പല മടങ്ങാകാനാണ് സാധ്യത. ലോകത്തെ കോവിഡ് ബാധിതരുടെ…
Read Moreചൈന പറഞ്ഞതെല്ലാം പച്ചക്കള്ളം ! വുഹാനില്‍ അദൃശ്യ രോഗികള്‍ ലക്ഷക്കണക്കിനെന്ന് സൂചന;ചൈനീസ് ഗവേഷകരുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്…
വുഹാനിലെ കോവിഡ് ബാധയെക്കുറിച്ച് ചൈന ഇന്നേവരെ പറഞ്ഞ കാര്യങ്ങളില്‍ പലതും പച്ചക്കള്ളമെന്നു വെളിപ്പെടുത്തുന്ന പഠനങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത്. ഒരു കോടിയിലേറെ ജനസംഖ്യയുള്ള വുഹാനിലെ മൂന്നു ശതമാനത്തിലേറെ ജനങ്ങളില്‍ വൈറസ് കരുതിയതിലും നേരത്തെതന്നെയുണ്ടെന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞത്. മേഖലയിലെ ജനങ്ങളില്‍ നടത്തിയ ആന്റിബോഡി പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഈ അദൃശ്യ കോവിഡ് രോഗികളില്‍ വലിയൊരു പങ്കും വളരെ കുറച്ചു ലക്ഷണങ്ങളോ തീരെ ലക്ഷണങ്ങള്‍ ഇല്ലാത്തവരോ ആയിരുന്നുവെന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാനിലെ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരിലാണ് പരിശോധന നടത്തിയത് കോവിഡ് 19 രോഗാണു ശരീരത്തിലെത്തിയാല്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളേയും ജനിതകഘടകങ്ങളേയും തിരിച്ചറിയുന്നതിന് വേണ്ടി നടത്തുന്ന ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റാണ് നടത്തിയത്. ഈ പരിശോധന വഴി കോവിഡ് 19 ശരീരത്തിലെത്തിയിട്ടും പ്രത്യേകിച്ച് ലക്ഷണങ്ങള്‍ കാണിക്കാത്തവരേയും ചെറിയ…
Read Moreചൈനയില്‍ നിന്ന് കോവിഡ് അകലുന്നു ! രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയുള്ള പുതിയ കേസ് ഒരെണ്ണം മാത്രം ;വുഹാനില്‍ 28 ദിവസമായി പുതിയ കേസുകളില്ലെന്ന് വിവരം…
കോവിഡ് വൈറസ് ലോകത്തെ പിടിച്ചു കുലുക്കുമ്പോള്‍ ആശ്വാസത്തില്‍ ചൈനക്കാര്‍. വൈറസ് ചൈന വിട്ടകലുന്നതായാണ് സൂചനകള്‍. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയുള്ള പുതിയ കോവിഡ് കേസുകളുടെ എണ്ണം ഒന്നു മാത്രമാണെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്(NHC) ശനിയാഴ്ച അറിയിച്ചു. വൈറസ് ബാധ മൂലമുള്ള മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ മരണസംഖ്യ 4,633 ആയി തുടരുന്നതായും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ഏപ്രില്‍ 4 മുതലുള്ള 28 ദിവസങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക ആരോഗ്യകമ്മിഷന്‍ അറിയിച്ചു. ഹ്യൂബെയില്‍ വൈറസിനെതിരെയുള്ള അടിയന്തര പ്രതികരണ പ്രവര്‍ത്തനത്തിന്റെ തോത് കുറച്ചു. വൈറസിനെതിരെയുള്ള പ്രതിരോധവും നിയന്ത്രണവും കൂടുതല്‍ ഫലപ്രദമായത് കൊണ്ടാണ് ഇത് സാധ്യമായതെന്ന് ഹ്യൂബെ വൈസ് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 82,875 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 77,685 പേര് രോഗമുക്തി നേടി. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസ്…
Read Moreവുഹാനില്‍ പതിനഞ്ച് പൂച്ചകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു ! പൂച്ചകള്‍ക്ക് വൈറസ് പകര്‍ന്നത് മനുഷ്യരില്‍ നിന്നായിരിക്കാം എന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍…
കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്നും വീണ്ടുമൊരു ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. ഇവിടെ 15 പൂച്ചകളില്‍ കോവിഡ് 19 ബാധ സ്ഥിരീച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചൈനയിലെ മൃഗഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പൂച്ചകളില്‍ വൈറസ് ബാധ കണ്ടെത്തിയത്. മനുഷ്യരില്‍ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകള്‍ക്ക് പകര്‍ന്നതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ‘പൂച്ച കോവിഡ് 19 വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതാണ്. വൈറസ് ബാധയെ ചെറുക്കാന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് ഞങ്ങള്‍ പൂച്ചകളില്‍ പരിശോധിച്ചത്. 102 സാമ്പിളുകളില്‍ 15 എണ്ണം (14.7 ശതമാനം) പോസിറ്റീവായിരുന്നു. വുഹാനില്‍ അസുഖബാധ പടര്‍ന്നു പിടിക്കുന്നതിനിടെ പൂച്ചകളിലും വൈറസ് ബാധ ഏറ്റിട്ടുണ്ട്’ എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടിക്കോ പൂച്ചക്കോ വൈറസ് ബാധ ഏല്ക്കാന് സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞത്. ആ ആശ്വാസമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
Read Moreചൈന പറയുന്നത് കള്ളമോ ? ചൈനയിലെ മരണത്തിന്റെ കണക്ക് 3,300 അല്ലെന്നും വുഹാനില്‍ മാത്രം മരണമടഞ്ഞത് 42000 പേര് എന്നും റിപ്പോര്‍ട്ട്; പുതിയ വിവരങ്ങള്‍ അങ്ങനെ തള്ളിക്കളയാനാകാത്തത്…
കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇറ്റലിയില്‍ 10000 പിന്നിട്ടപ്പോള്‍ തൊട്ടു പിന്നിലുള്ള സ്പെയിനില്‍ 6000ലധികം ആളുകള്‍ ഇതിനോടകം മരണമടഞ്ഞു. ഈ രാജ്യങ്ങളെല്ലാം മരണനിരക്കില്‍ പ്രഭവകേന്ദ്രമായ ഇറ്റലിയെ മറികടന്നു എന്നുള്ളതാണ് വാസ്തവം. ഒന്നരലക്ഷത്തോളം രോഗബാധിതരുള്ള അമേരിക്കയും വരും ദിവസങ്ങളില്‍ ചൈനയെ മറികടക്കാനാണ് സാധ്യത. ചൈനയില്‍ 3300 പേര് കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് അധികൃതര്‍ നല്കുന്ന കണക്ക്. എന്നാല്‍ ഈ കണക്ക് ശുദ്ധ അസംബന്ധമാണെന്നും വുഹാനില്‍ മാത്രം കുറഞ്ഞത് 42,000 പേര് മരിച്ചെന്ന് പ്രദേശവാസികള്‍ പറയുന്നതായി ബ്രിട്ടിഷ് മാധ്യമം ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് മൂലം 81,000 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് ചൈന വെളിപ്പെടുത്തിയത്. ഹുബെയ് പ്രവിശ്യയില്‍മാത്രം 3,182 പേരാണ് മരിച്ചതെന്നും. എന്നാല്‍ വുഹാനിലുള്ളവര്‍ ഈ കണക്ക് തെറ്റാണെന്ന് പറയുന്നു. മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയിരുന്നു. ദിവസവും 500 ചിതാഭസ്മ…
Read Moreതലവിറയ്ക്കും കണ്ണുകള്‍ കത്തും ! ശരീരം വലിഞ്ഞു മുറുകും; എല്ലുകള്‍ ഞെരിഞ്ഞ് പൊടിയുന്നതുപോലെ തോന്നും; കോറോണയില്‍ നിന്ന് വിമുക്തി നേടിയ രോഗിയുടെ അനുഭവങ്ങള്‍ കേട്ട് ലോകം…
ലോകത്തെ കൊറോണ വൈറസ് കാര്‍ന്നു തിന്നുമ്പോള്‍ ഏവരും പ്രാര്‍ഥനയിലാണ്. ഈ അവസരത്തില്‍ കൊറോണയില്‍ നിന്ന് രോഗമുക്തി നേടിയ ആളുകളുടെ വാക്കുകള്‍ ശ്രദ്ധയോടെ ശ്രവിക്കുകയാണ് മറ്റുള്ളവര്‍. ഇപ്പോഴിതാ നോര്‍ത്ത് വെയില്‍സ് സ്വദേശിയും ചൈനയിലെ വുഹാനില്‍ ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന കോണോര്‍ റീഡ് എന്ന 25 കാരന് തന്റെ കൊറോണ നരകയാതനകള്‍ വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നു. മരണമുഖത്തു നിന്നും അദ്ഭുതകരമായാണ് താന്‍ രക്ഷപ്പെട്ടതെന്ന് റീഡ് വെളിപ്പെടുത്തുന്നു. നവംബറില്‍ കൊറോണ ബാധിച്ച റീഡ് ഈ രോഗം ബാധിച്ച ആദ്യ ബ്രിട്ടീഷുകാരനുമാണ്. നോര്‍ത്ത് വെയില്‍സിലെ ലാന്‍ഡുഡ്നോ സ്വദേശിയാണ് ഈ ചെറുപ്പക്കാരന്. നവംബര്‍ 25നാണ് റീഡിന് രോഗം ബാധിക്കുന്നത്. ഈ സമയത്ത് താന്‍ തുടര്‍ച്ചയായി മൂക്ക് ചീറ്റിയിരുന്നുവെന്നും കണ്ണുകള്‍ വിളറാന്‍ തുടങ്ങിയിരുന്നുവെന്നും എന്നാലും തനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിരുന്നുവെന്നും വുഹാനിലെ സ്കൂളിലെ മാനേജരായ റീഡ് ഓര്‍ക്കുന്നു. കൊറോണയുടെ ഉത്ഭവകേന്ദ്രമായ വുഹാനിലാണ് കഴിഞ്ഞ ഏഴ്…
Read Moreവില്ലന്‍ വവ്വാല് തന്നെയോ ? രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടുവെന്ന് വിവരം; കോവിഡ്-19ന്റെ പ്രഭവകേന്ദ്രം വുഹാനിലെ ലാബോറട്ടറി തന്നെയെന്ന സംശയം ബലപ്പെടുന്നു
കൊറോണ വൈറസായ കോവിഡ്-19 പടര്‍ന്നത് വുഹാനിലെ ഗവേഷണശാലയില്‍ നിന്നാണെന്ന് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി. വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിനു നേരെയാണു ഗവേഷകനായ ബൊട്ടാവോ സിയാവോ വിരല്‍ ചൂണ്ടുന്നത്. വുഹാനിലെ മീന്‍ ചന്തയില്‍നിന്ന് 275 മീറ്റര്‍ മാത്രം മാറിയാണു ഡിസീസ് കണ്ട്രോള് ഗവേഷണശാല. വവ്വാലുകള്‍ അടക്കമുള്ള ജീവികളെ ഇവിടെ പരീക്ഷണ വിധേയമാക്കുന്നുണ്ട്. രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടിട്ടുണ്ടാകാമെന്നും ഇങ്ങനെയാകാം കോവിഡ്-19ന്റെ ഉത്ഭവമെന്നും സിയാവോ പറയുന്നു. കോവിഡ് -19 വൈറസിന്റെ ജനിതക ഘടന പരിശോധിച്ചശേഷമാണ് അദ്ദേഹത്തിന്റെ നിഗമനം. 89 മുതല്‍ 96 ശതമാനം രോഗികളില്‍ കണ്ടെത്തിയ െവെറസിന്റെ ജനിതക ഘടനയ്ക്കു യുനാന്‍, സെജിയാങ് പ്രവിശ്യകളിലെ ഒരിനം വൗവ്വാലുകളില്‍ കാണപ്പെടുന്ന വൈറസുമായി സാമ്യമുണ്ട്. വുഹാനില്‍നിന്ന് 965 കിലോമീറ്റര്‍ അകലെയാണു യുനാന്‍ പ്രവിശ്യ. വുഹാനിലെ ജനങ്ങള്‍ക്കു വവ്വാലിലെ ഭക്ഷണമാക്കുന്ന ശീലവുമില്ല. യുനാനില്‍ ആദ്യഘട്ടത്തില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.…
Read Moreപാക് പൗരന്മാരെയും വുഹാനില്‍ നിന്ന് രക്ഷിക്കാമെന്ന് നരേന്ദ്ര മോദി ! എന്നാല്‍ ഇന്ത്യയുടെ മനുഷ്യത്വ പരമായ സമീപനത്തോട് ഇമ്രാന് ഖാന് മുഖംതിരിച്ചു; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…
ചൈനയില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ പൗരന്മാരെ തിരികെയെത്തിക്കാന്‍ എല്ലാ രാജ്യങ്ങളും ഉത്സാഹിക്കുമ്പോള്‍ ഇതിനോടു മുഖം തിരിക്കുന്ന ഒരേയൊരാള്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനാണ്. കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതിനൊപ്പം അവിടെ കുടുങ്ങിയ പാക് പൗരന്മാരായ വിദ്യാര്‍ഥികളെയും ഒഴിപ്പിക്കാമെന്ന് അറിയിച്ചിട്ടും പാകിസ്താന് പ്രതികരിച്ചില്ലെന്നാണ് വിവരം. പാക് വിദ്യാര്‍ഥികളെയും ചൈനയില്‍ നിന്ന് കൊണ്ടുവരാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ മനുഷ്യത്വപരമായ സമീപനത്തോട് ഇമ്രാന് ഖാന് പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോവല്‍ കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടര്‍ന്ന് വുഹാനില്‍ കുടുങ്ങിയ 640 പേരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പാക്കിസ്ഥാനെ സഹായിക്കാമെന്ന് അറിയിച്ചത്. എന്നാല്‍ ഇന്ത്യയുടെ വാഗ്ദാനത്തോട് ഇമ്രാന് പ്രതികരിച്ചില്ലെന്നാണ് അധികൃതരെ…
Read More