ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണത്തിന് താഴ് വീണുവോ ? കഴിഞ്ഞ ഏതാനും മണിക്കൂറായി ലോകം ചോദിക്കുന്ന ചോദ്യമാണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്നും അദ്ദേഹം ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നുമുള്ള അഭ്യൂഹങ്ങളാണ് ലോകമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) തലപ്പത്തുനിന്ന് ഷിയെ മാറ്റുകയും തുടര്‍ന്ന് വീട്ടുതടങ്കലിലാക്കിയതായുമാണ് അഭ്യൂഹം. ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി പോയിരുന്നു. രാജ്യത്തിന് പുറത്തുപോകുന്ന ആളുകളെ നിര്‍ബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന ‘സീറോ കോവിഡ് പോളിസി’യുടെ ഭാഗമായി പ്രസിഡന്റ് മാറിനില്‍ക്കുകയാണെന്നാണ് സര്‍ക്കാര്‍ അനുകൂലികള്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്, പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിഷയത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ ഔദ്യോഗിക മാധ്യമത്തിന്റെയോ വിശദീകരണം പുറത്തു വന്നിട്ടില്ല. എന്നാല്‍ ഇത് കിംവദന്തികള്‍ മാത്രമാണെന്നാണ് ചില വെബ്സൈറ്റുകള്‍…
Read MoreTag: Xi Jinping Thought
ചിന്‍പിങ് ചിന്തകള്‍ ! യുവാക്കള്‍ക്കിടയില്‍ മാര്‍ക്സിസ്റ്റ് വിശ്വാസം ഉറപ്പിക്കാന്‍ ചൈന ആവിഷ്കരിച്ചിരിക്കുന്ന പുതിയ തന്ത്രം ഇങ്ങനെ…
ചൈനീസ് യുവജനതയില്‍ മാര്‍ക്സിസ്റ്റ് വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. ഇതിന്റെ ഭാഗമായി ‘ഷി ചിന്‍പിങ് ചിന്തകള്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ചൈനീസ് വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ‘ഒരു പുതിയ യുഗത്തിനു വേണ്ടി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം’ എന്ന പേരില്‍ അറിയപ്പെടുന്ന വിഷയങ്ങള്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്സിറ്റി തലം വരെ പഠിപ്പിക്കാനാണ് തീരുമാനം. ഷിയുടെ ലേഖനങ്ങളില്‍നിന്നും പ്രസംഗങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ നയങ്ങളും ആശയങ്ങളുമാണിത്. ‘ഷീ ചിന്‍പിങ് ചിന്ത’ എന്നാണ് ഇതു ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. 2017ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം നാഷനല്‍ കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച് ആദ്യ പരാമര്‍ശം ഉണ്ടായത്. 2018ല്‍ ഭരണഘടനയുടെ ആമുഖം ദേഭഗതി ചെയ്ത് ഇത് ഉള്‍പ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാനും ദേശസ്നേഹം വളര്‍ത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.…
Read More