ടെക്‌നോളജിയുടെ കാര്യത്തില്‍ മറ്റു ലോകരാജ്യങ്ങളേക്കാള്‍ എപ്പോഴും ഒരുപടി മുമ്പില്‍ നില്‍ക്കാനാണ് ചൈന ഏപ്പോഴും ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ (Xinhua) ലോകത്തെ ആദ്യത്തെ വാര്‍ത്ത വായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ന്യൂസ് ആങ്കറെ അവതരിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്. ശരിക്കുമുള്ള വാര്‍ത്താ വായനക്കാരെ സ്വരത്തിലും ഭാവത്തിലും അനുകരിച്ചാണ് റോബോട്ട് വാര്‍ത്ത വായിക്കുന്നത്. മാത്രമല്ല ക്ഷീണമില്ലാതെ 24 മണിക്കൂറും വാര്‍ത്ത വായിച്ചുകൊണ്ടേയിരിക്കും. പരമ്പരാഗത ന്യൂസ്‌റൂമുകളുടെ നിര്‍വചനം തന്നെ ഇനി മാറും. പ്രൊഫഷണല്‍ വാര്‍ത്താ വായനക്കാരെപ്പോലെ അവരുടെ വെര്‍ച്വല്‍ പ്രെസന്റര്‍ക്കും സ്വാഭാവിക മനുഷ്യ സ്വരത്തില്‍ വാര്‍ത്ത വായിക്കാനാകുമെന്നാണ് ഏജന്‍സി അവകാശപ്പെട്ടത്. പക്ഷേ, റോബോട്ടിക് വാര്‍ത്താ വായനക്കാരന്റെ സ്വരം വളരെ കൃത്രിമവും വിലക്ഷണവുമാണെന്നാണ് വാര്‍ത്ത കേട്ട ചിലരുടെ അഭിപ്രായം. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫെഡിലെ മൈക്കിള്‍ വൂള്‍റിജ് പറഞ്ഞത് എഐ ആങ്കര്‍മാരുടെ വാര്‍ത്തവായന ഏതാനും മിനിറ്റുകളില്‍ കൂടുതല്‍ കേട്ടിരിക്കാന്‍ വയ്യെന്നാണ്. വായന…
Read More