ചൈനയിലെ ഷിന്‍ജിയാങ് മേഖലയില്‍ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരേ ചൈന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ .ഏറെ നാളത്തെ തയ്യാറെടുപ്പിനു ശേഷമാണ് യുഎന്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പടിഞ്ഞാറന്‍ മേഖലയില്‍ ഉയിഗര്‍ മുസ്ലീങ്ങളും മറ്റ് വിഭാഗക്കാരും നേരിടുന്ന അവകാശലംഘനങ്ങളുടെ വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ അമേരിക്കയും മറ്റ് വിമര്‍ശകരും പ്രധാനമായി ഉന്നയിച്ച വംശഹത്യയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഉയ്ഗര്, മറ്റ് മുസ്ലീം വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കെതിരായ വിവേചനങ്ങളുടെ തീവ്രത, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഷിന്‍ജിയാങില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേയ്ക്ക് ലോകത്തിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവകാശ സംരക്ഷണ ഗ്രൂപ്പുകളും. പാശ്ചാത്യ രാജ്യങ്ങളും ഉയ്ഗര് വിഭാഗവും വളരെക്കാലമായി ചൈനയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഷിന്‍ജിയാങിലെ ഉയ്ഗര് സ്വയംഭരണ പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് വിലയിരുത്തല്‍ ആവശ്യമാണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ്…
Read More