കൊച്ചി: കളമശേരി ബോംബ് സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം. പ്രതിയുടെ തമ്മനത്തെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തിയതോടെ കേസുമായി ബന്ധപ്പെട്ട പരാമവധി വിവരങ്ങള്‍ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി പ്രതിയെ അവസാനവട്ട ചോദ്യം ചെയ്യലിന് ഇന്ന് വിധേയനാക്കും. സ്ഫോടനം നടത്തിയതിനു പിന്നില്‍ മറ്റ് ആളുകള്‍ക്ക് പങ്ക് ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് പ്രിതി. വിദേശത്തായിരുന്ന ഇയാളുടെ സാമ്പത്തിക വിവരങ്ങളടക്കം പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. അടുപ്പക്കാരില്‍ നിന്നടക്കം വിവരങ്ങളും മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.സ്ഫോടനത്തിനായി പ്രതി പെട്രോള്‍ വാങ്ങിയ ഇടപ്പള്ളിയിലെയും തമ്മനത്തേയും പമ്പുകളിലും, ബോംബ് സര്‍ക്യൂട്ട് നിര്‍മിക്കാന്‍ ഉപകരണങ്ങള്‍ വാങ്ങിയ പള്ളിമുക്കിലെ ഇലക്ട്രോണിക് കടയിലും, സഞ്ചി വാങ്ങിയ അത്താണിയിലെ കടയിലും ഡൊമിനിക്ക് താമസിച്ചിരുന്ന തമ്മനത്തെ വാടക വീട്ടിലും അന്വേഷണസംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. 14 പേര് ചികിത്സയില്നിലവില് വിവിധ ആശുപത്രികളിലായ…
Read MoreTag: yahova
കളമശേരി സ്ഫോടനം:പലതവണ സ്ഫോടനം നടത്തി പരീക്ഷിച്ചു; വിജയം ഉറപ്പാക്കിയ ശേഷം യഹോവ യോഗത്തിൽ നടപ്പാക്കിയെന്ന് ഡൊമിനിക്
കൊച്ചി: കളമശേരി കേസില്‍ സ്ഫോടനം നടത്തുന്നതിന് മുമ്പ് ചെറിയ രീതിയില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്ന് പ്രതി ഡൊമിനിക് മാര്ട്ടിൻ. പലതവണ പലയിടങ്ങളിലായി ചെറുപരീക്ഷണങ്ങള്‍ നടത്തി പോരായ്മകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇവ പരിഹരിച്ച് വീണ്ടും പരീക്ഷണം നടത്തി. തുടര്‍ന്നാണ് ആളപായം ഉറപ്പാക്കും വിധത്തിലുള്ള ബോംബുകള്‍ നിര്‍മിച്ച് കളമശേരിയിലെ യഹോവസാക്ഷികളുടെ യോഗത്തിനിടെ വച്ചതെന്നു പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസും (ഐഇഡി)യുടെ പ്രവര്‍ത്തനമാണ് പ്രതി പരീക്ഷിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. 17 പേര് ചികിത്സയില്‍ സ്ഫോടനത്തെത്തുടര്‍ന്ന് 17 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഏഴ് പേര് ഐസിയു ചികിത്സയിലാണ്. ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 10പേര് വാര്‍ഡുകളില്‍ ചികിത്സയിലാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച മലയാറ്റൂര്‍ കുടവന്കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീനയുടെ (സാലി) സംസ്കാരം ഇന്ന് നടക്കും.…
Read Moreയഹോവ സാക്ഷികളുടെ യോഗം വീണ്ടും ചേരുമ്പോൾ പുറത്ത് വരുന്നത് മറ്റൊരു ദു:ഖ വാർത്തകൂടി; സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു
കൊച്ചി: കളമശേരി യഹോവ സാക്ഷികളുടെ കൺവൻഷനിൽ ഉണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾക്കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കളമശേരി ഗണപതിപ്ലാക്കല്‍ മോളി ജോയ്(61) ആണ് മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. സ്ഫോടനത്തില്‍ ഇതുവരെ മരിച്ച നാല് പേരും സ്ത്രീകളാണ്. കാലടി സ്വദേശി ലിബിന(12), ഇരിങ്ങോള്‍ വട്ടപ്പടി സ്വദേശി ലെയോണ പൗലോസ്, തൊടുപുഴ കാളിയാര്‍ സ്വദേശി കുമാരി എന്നിവരാണ് നേരത്തെ മരിച്ചത്.
Read Moreകളമശേരിയിലെ ബോംബ് സ്ഫോടനം; ലിബ്നയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി ബന്ധുക്കൾ;സംസ്കാരം ഇന്ന്
കളമശേരി: കളമശേരി സാമ്ര കൺവൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ ബോംബ് സ്ഫോടനത്തിൽ മരിച്ച ലിബ്ന(12) യുടെ സംസ്കാരം ഇന്നു നടക്കും. കൊരട്ടിയിൽ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലായിരിക്കും സംസ്കാരം നടക്കുക. കടുവൻകുഴി പ്രദീപന്റ് മകളാണ് ലിബ്ന. കഴിഞ്ഞ തിങ്കളാഴ്ചയാണു ലിബ്നയുടെ മരണം സ്ഥിരീകരിച്ചത്. ലിബ്നയുടെ മാതാവ് സാലിയും (റീന) മൂത്ത സഹോദരൻ പ്രവീണും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ലിബ്നയുടെ ഭൗതിക ശരീരം ഇന്നു രാവിലെയാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ ആദരാഞ്ജലി അർപ്പിച്ചു.
Read Moreകളമശേരി ബോംബ് സ്ഫോടനക്കേസ്; പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കും; പ്രതിയെ തിരിച്ചറിഞ്ഞ് മൂന്നു പേര്
കൊച്ചി: കളമശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി അന്വേഷണ സംഘം ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ഡൊമിനിക്കിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ തെളിവെടുപ്പ് നടത്താനാവൂ. നിലവില്‍ ബോംബ് നിര്‍മിച്ചുവെന്ന് പ്രതി പറയുന്ന ഇയാളുടെ അത്താണിയിലുള്ള വീട്ടില്‍ മാത്രമാണ് അന്വേഷണസംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തിയിട്ടുള്ളത്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങിയ പെട്രോള്‍ പമ്പുകളിലും തൃപ്പൂണിത്തുറയിലെ പടക്കക്കടയിലും റിമോട്ട്, ബാറ്ററി എന്നിവ വാങ്ങിയ പള്ളിമുക്കിലെ ഇലക്ട്രിക് കടയിലും തമ്മനത്തെ വീട്ടിലും സ്ഫോടനം നടത്തിയ സമ്ര കണ്വെന്ഷന് സെന്ററിലും പ്രതിയുമായി തെളിവെടുപ്പ് നടത്തും. പ്രതിയെ തിരിച്ചറിഞ്ഞ് മൂന്നു പേര്‍എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവിന്റെ സാന്നിധ്യത്തില്‍ കാക്കനാട് സബ്ജയില്‍ ഹാളില്‍ ഇന്നലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍…
Read Moreകളമശേരി ബോംബ് സ്ഫോടനക്കേസ്; ഡൊമിനിക് മാര്‍ട്ടിന്റെ അക്കൗണ്ടുകളിലേക്ക് വിദേശപണം എത്തിയിട്ടുണ്ടോയെന്ന് അന്വേഷണം
കൊച്ചി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അക്കൗണ്ടിലേക്ക് വിദേശ പണം എത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ അന്വേഷണ സംഘം പരിശോധന തുടങ്ങി. ഏറെക്കാലും ദുബായില്‍ ഉണ്ടായിരുന്ന ഡൊമിനിക് മാര്ട്ടിന് മറ്റെതെങ്കിലും രാജ്യത്തുള്ളവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ബോംബ് സ്ഫോടനത്തില്‍ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പ്രതി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അന്വേഷണ സംഘം ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദുബായില്‍ ഡൊമിനിക് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. സ്ഫോടനത്തിന്റെ വീഡിയോ ചിത്രീകരിച്ച മാര്‍ട്ടിന്റെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി…
Read Moreകളമശേരി ബോംബ് സ്ഫോടനക്കേസ്; പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിദേശബന്ധങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇയാളുടെ വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുറ്റകൃത്യം നടത്തുന്നതിന് മറ്റെവിടെ നിന്നെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. നിലവില്‍ പ്രതി തനിച്ചാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നതെന്നാണ് വെളിപ്പെടുത്തിയതെന്ന് ഡിസിപി എസ്. ശശിധരന് പറഞ്ഞു. വരും ദിവസങ്ങളില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ കുറ്റകൃത്യം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. മാര്ട്ടിന് കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച ഫോണാണിത്. മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Read Moreകളമശേരി ബോംബ് സ്ഫോടനക്കേസിൽ തെളിവെടുപ്പ് തുടങ്ങി; നിര്‍ണായക തെളിവു തേടി ഡൊമിനിക് മാര്‍ട്ടിനുമായി അത്താണിയിലെ വീട്ടില്‍ പോലീസ് സംഘം
സ്വന്തം ലേഖിക കൊച്ചി: കളമശേരി സമ്ര കണ്വന്ഷന് സെന്ററില്‍ യഹോവസാക്ഷികളുടെ പ്രാര്‍ഥനാ സമ്മേളനത്തില്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. ഇന്നലെ അര്‍ധരാത്രി കളമശേരി എആര്‍ ക്യാമ്പില്‍നിന്ന് തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്ന് രാവിലെ 9.40 ഓടെ അന്വേഷണ ഉദ്യോഗസ്ഥന് ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയുമായി ഇയാളുടെ ആലുവ അത്താണിയിലെ തറവാട്ടു വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നതിനുശേഷമാണ് തെളിവെടുപ്പ് തുടങ്ങിയത്. കേസിലെ ഏറെ നിര്‍ണായകമായ വീടാണിത്. ദേശീയപാതയോടു ചേര്‍ന്നുള്ള ഈ വീട്ടിലെ ടെറസിലാണ് പ്രതി ഡൊമിനിക് മാര്ട്ടിന് ബോംബ് ഉണ്ടാക്കിയതെന്നാണ് പോലീസിനെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെളിവെടുപ്പ് ഈ വീട്ടില്‍തന്നെ നടത്തുന്നത്.ഞായറാഴ്ച ബോംബ് സ്ഫോടനം നടത്തുന്നതിന് മുമ്പുള്ള പല ദിവസങ്ങളിലും ഇയാള്‍ ഇവിടെ…
Read Moreകേന്ദ്രമന്ത്രി കൊടുംവിഷം വമിപ്പിക്കുന്ന വർഗീയവാദി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ
കൊച്ചി: കേന്ദ്രമന്ത്രിയെ ഇന്നലെ വിഷം എന്നാണ് പറഞ്ഞതെങ്കിൽ ഇന്ന് കൊടുംവിഷം വമിപ്പിക്കുന്ന വർഗീയവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ. രാജീവ് ചന്ദ്രശേഖർ നടത്തിയത് വിടുവായത്തമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പലസ്തീൻ അനുകൂലികളെ കേസിൽ പെടുത്താനാണ് രാജീവ് ചന്ദ്രശേഖറും കൂട്ടരും ശ്രമിക്കുന്നത്. രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം. ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം. പോലീസ് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചുള്ള പ്രചാരണമാണു രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ കൂട്ടാളികളും നടത്തുന്നത്. അവർ അത്തരം പ്രത്യേക മാനസികാവസ്ഥയിലാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നല്ല രീതിയിലാണു മുന്നോട്ടു പോകുന്നത്. കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിൻ പറഞ്ഞതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്നു പോലീസ് അന്വേഷിക്കും. പരുക്കേറ്റവർക്ക് ആശുപത്രിയിൽ നല്ല രീതിയിലുള്ള…
Read Moreകളമശേരി ബോംബ് സ്ഫോടത്തിന് ഉപയോഗിച്ചത് 50 ഗുണ്ടുകൾ; ആളിക്കത്തിക്കാൻ 8 ലിറ്റര്‍ പെട്രോൾ; ഡൊമിനിക്കിന്റെ ദുബായി ബന്ധത്തെക്കുറിച്ച് അന്വേഷണം
സ്വന്തം ലേഖികകൊച്ചി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സാമ്രാ കണ്വന്ഷന് സെന്ററിലെ ബോംബ് സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്ട്ടിന് സ്ഫോടനത്തിനായി ഉപയോഗിച്ചത് 50 ഗുണ്ടുകള്‍. ഇവ വാങ്ങിയത് തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ നിന്നാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തിയതായി വിവരം. സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്ലാസ്റ്റിക് കവറുകളിലായി കൺവൻഷൻ സെന്ററിൽ രണ്ടിടത്തായി സ്ഥാപിച്ചെന്നും ഡൊമിനിക് മാര്ട്ടിന് പോലീസിന് മൊഴി നല്‍കിയതായാണ് അറിയാൻ കഴിഞ്ഞത്. നേരത്തെ ബോംബ് സ്ഥാപിച്ചത് ടിഫിന്‍ ബോക്സിലാണെന്നായിരുന്നു വിവരങ്ങൾ പുറത്തുവന്നത്. പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്‍ത്തുവച്ച ഗുണ്ടാണ് റിമോട്ട് ഉപയോഗിച്ച് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലിറ്റര്‍ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. കൊച്ചിയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്നായി ഏഴു തവണയാണ് പെട്രോള്‍ വാങ്ങിയത്. 3000 രൂപയാണ് ബോംബ് നിർമാണത്തനായി പ്രതി ചെലവാക്കിയതെന്നാണ് വിവരം. പ്രതിയെ എന്‍ഐഎയും ചോദ്യം ചെയ്യുന്നുണ്ട്.…
Read More